Monday, December 30, 2013

ഭാഗം പതിനെട്ട് ,

ബാസിമയുടെ വീടിൻറെ മുറ്റത്ത് ഒരു ടാക്സി കാറ് വന്നുനിന്നു .
"മോളെ എണീറ്റ്‌ വാ ....നമുക്കൊന്ന് പോയിനോക്കാം ...കാറ് വന്നിട്ടുണ്ട് .."
മാമ കുഞ്ഞാവ ബാസിമയുടെ പുറം തടവിക്കൊണ്ട് പറഞ്ഞു . ബാസിമ കണ്ണുകൾ തുടച്ച് അവരുടെ കൂടെ കാറിൽ കയറി . കുഞ്ഞ് വല്ലാതെ കരയുന്നുണ്ടായിരുന്നു ..
"ആയിനെന്തെങ്കിലും കൊടുത്താ ...."
മുൻസീറ്റിലിരുന്ന സ.കോയാമു പുറകിലേക്ക് തലതിരിച്ച് കൊണ്ട് ചോദിച്ചു .
"ബിസ്ക്കറ്റിണ്ട്‌ ...അത് കൊടുത്തോളാ ....അല്ല കോയാമുക്കാ ...അയാൾക്ക് എന്താ പറ്റിയെ ...."
ബാസിമ അത് ചോദിച്ചപ്പോൾ ആരും ഒന്നും മിണ്ടിയില്ല .. കുറച്ച് നേരത്തെ നിശബ്ദതക്കൊടുവിൽ സ.കൊയാമു പുറത്തേക്കും നോക്കിയിരിന്ന്കൊണ്ട് പറഞ്ഞു .
"ഓനെ ആരൊക്കെയോ ചേർന്ന് വെട്ടിയതാ ..."
സ.കോയാമു അത് പറഞ്ഞപ്പോൾ ബാസിമ ഞെട്ടി ...അവളുടെ ചുണ്ടുകൾ വിറച്ചു .
"ൻറെ ബദരീങ്ങളെ ....വെട്ടീന്നാ ...ഞാനെന്തായീ കേക്കണ് ...ആരാ ഒലെ വെട്ടിയത് ..? ..............................എന്തിനാ വെട്ടിയത്....?"
"മോള് ബേജാറാവേണ്ടാ...കാര്യായിറ്റൊന്നുണ്ടാവില്ല ...ആരെങ്കിലും ആള് മാറി ചൈതതാവും ..അല്ലാണ്ട് ഓൻക്കിപ്പാരാ ശത്രുക്കള് ള്ളേ ....."
കാറിൽ  ബാസിമയുടെ തേങ്ങൽ മാത്രമായി . ബിസ്ക്കറ്റ് കഴിച്ച് മോള് ബാസിമയുടെ മാറോട് പറ്റിക്കിടന്നുറങ്ങി .
"ന്നലെ അങ്ങാടിയിലിട്ടു വെട്ടിയ ആളെപറ്റിയാ ങ്ങള് പറേണത് ..."
എല്ലാം   കേട്ട്കൊണ്ടിരുന്ന  ഡ്രൈവർ സംശയത്തോടെ ചോദിച്ചു.
"ഉം ..."
സ.കോയാമു ഒന്ന് മൂളി .
"ആ ..അത് പാർട്ടിക്കാർ വെട്ടിയതാ ..."
"ആണോ ..ന്നാ ആളുമാറിയതൊന്നുമാവില്ല ,ഉന്നം വെച്ചതെന്നാവും ....ല്ലേ കോയാമോ ...."
മാമ കുഞ്ഞാവയുടെ വാക്കിന് മറുപടി കൊടുക്കുമ്പോഴേക്കും അവരുടെ കാറ് ആശുപത്രിയുടെ പടികയറി .
എല്ലാവരും ഇറങ്ങിയിട്ടും ബാസിമ ഇറങ്ങാൻ മടികാണിച്ചു .
"വാ മോളെ ...ഇയ്യെന്താ ഇറങ്ങാത്തെ ..."


"ൻറെ കയ്യും കാലും വെറക്ക്ണ് മാമാ ..."
"അങ്ങനെ പറഞ്ഞാലെങ്ങനാ മോളേ ...യ്യിങ്ങണ്ടിറങ്ങ് ..."
ശരീരമാസകലം വിറച്ച് ഹൃദയമിടിപ്പോടെ ബാസിമ കാറിൽ നിന്നിറങ്ങി .അവർ കാദറിനെ കിടത്തിയ മുറിയിലേക്ക് പോയി .അവിടെ സുഹറയും നബീസുമ്മയും കോളേജിൽ പഠിക്കുന്ന സഹോദരിയും കരഞ്ഞുകൊണ്ടിരിപ്പുണ്ട് .ബാസിമയെ കണ്ടപാടെ നബീസുമ്മ ഉറക്കെ കരഞ്ഞു ..
"മോളേ ...ൻറെ മോനെ കണ്ടായ്യ്‌ ....അന്നെ വേദനിപ്പിച്ചതിന് പടച്ചോൻ തന്നതാ .."
അത് കേട്ടപ്പോൾ ബാസിമയും ഉറക്കെ കരഞ്ഞു .ബാസിമയും നബീസുമ്മയും തമ്മിൽ കെട്ടിപ്പിടിച്ചു .
"മോള് പോയി ഓനെ കണ്ടിട്ട് വാ .."
നബീസുമ്മ തേങ്ങി കരഞ്ഞ്കൊണ്ട്  പറഞ്ഞു . ബാസിമ കണ്ണും മുഖവും തുടച്ച് കാദറിനെ കിടത്തിയ മുറിയിൽ കടന്നു . നെഞ്ചിലും തലക്കും വെട്ടുകൊണ്ട്‌ കിടക്കുന്ന കാദറിനെ കണ്ടപ്പോൾ ബാസിമ ഉറക്കെ കരഞ്ഞു .കാദറിന്റെ അടുത്ത് പോകാതെ ചുമരിൽ മുഖം ചേർത്ത് വെച്ച് നിന്നു .
"ബാ..സി..യേ ..."
നേർത്ത ശബ്ദത്തിൽ കാദർ ബാസിമയെ വിളിച്ചു .
അവൾക്കപ്പോഴും കാദറിന്റെ മുന്നിൽ ചെന്ന് നിൽക്കാൻ പേടിയായിരുന്നു .
"ഞാനിങ്ങനെ ..കെടക്ക്ണ് കാണാൻ നല്ല ശേലുണ്ടല്ലേ ...അടുത്ത് വാ .."
കാദർ ബാസിമയെ കൈകൊണ്ട് മാടി . ബാസിമ പതിയെ കാദറിന്റെ അടുത്ത് ചെന്ന്നിന്നു .
"മോളെന്ത്യെ ...."
"മാമാടെ കയ്യീണ്ട് ...."
കാദർ കൈ സാവദാനം ഉയർത്തി ബാസിമയുടെ കയ്യിൽ പിടിച്ചു .
"അൻറെ ശാപാവും ഇക്കിങ്ങനെ ...."
കാദറിന്റെ കണ്ണുകൾ നിറഞ്ഞു .ബാസിമ കാദറിന്റെ അടുത്തിരിന്നു കരഞ്ഞു .
ഇതിനിടെ പുറത്ത് ഒരു ബീഡിയും വലിച്ച് സ.കോയാമു അടുത്തുള്ള  പെട്ടിക്കടയുടെ മുന്നിൽ നിൽപ്പുണ്ടായിരുന്നു . റോഡിൻറെ അങ്ങേ ഭാഗത്ത് ഒരു ജീപ്പ് വന്ന്നിന്നു . സ.കോയാമു ആ ജീപ്പിനടുത്തേക്ക് പോയി . നാല് പേരുണ്ടായിരുന്നു ആ ജീപ്പിൽ . സ.കോയാമു നാലുപാടും ഒന്ന് കണ്ണോടിച്ച്  ജീപ്പിനുള്ളിലേക്ക് തലയിട്ടു .
"ആ പന്നി മയ്യത്തായില്ലാലേ ....."  
                                                                                                           (തുടരും )










Friday, December 27, 2013

ഭാഗം പതിനേഴ്‌ ,

പടച്ചവൻ തുണച്ചു , ബാസിമയും വയറ്റിലുള്ള കുഞ്ഞും രക്ഷപ്പെട്ടു !.
ബാസിമയെ മാമ കുഞ്ഞാവ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി .മകളുമായി കാദർ ആശുപത്രിയിൽ വന്നെങ്കിലും ബാസിമയെ കാണാൻ ആരും സമ്മതിച്ചില്ല .ആശുപത്രിവിട്ട ബാസിമ പിന്നെയും ദിവസങ്ങൾ കുറെ കഴിയേണ്ടിവന്നു എല്ലാത്തിൽനിന്നും ഒന്ന് മോചിതയാകാൻ.
                        ഒന്ന് രണ്ട് മാസങ്ങൾ ബാസിമ മാമ കുഞ്ഞാവയുടെ വീട്ടിൽ കഴിഞ്ഞപ്പോൾ അമ്മായിയുടെ മുഖം കറക്കാൻ തുടങ്ങി . ബാസിമ ആ വീട്ടിൽ ഒരു വേലക്കാരിയെ പോലെയായി .ബാസിമാക്ക് ആ വീട്ടിൽ സ്വസ്ഥത നഷ്ടപ്പെട്ടുതുടങ്ങി . അതിന് മറ്റൊരു കാരണം കൂടിയുണ്ട് .മാമ കുഞ്ഞാവ അത്യാവിശ്യം മദ്യപിക്കുന്ന ആളായിരുന്നു .അമ്മായിയും മാമയും തമ്മിൽ അതിൻറെ പേരിൽ മിക്കദിവസങ്ങളിലും തല്ലായിരുന്നു .കള്ളുകുടിച്ചാൽ പിന്നെ ഭക്ഷണം എടുത്തുകൊടുക്കാനും മറ്റും അമ്മായിയെ കിട്ടാറില്ല .കുഞ്ഞാവ തൻറെ മാമയല്ലേ ,താൻ ആവീട്ടിൽ ഒരു അഭയാർഥിയല്ലേ എന്ന് കരുതി ബാസിമ മാമയുടെ കാര്യങ്ങൾ നോക്കും .അത് പിന്നെ പിന്നെ അമ്മായിയെ ചോടുപ്പിക്കാൻ തുടങ്ങി .ബാസിമ പിന്നെ ചെയ്യുന്നതിലെല്ലാം കുറ്റം കണ്ടെത്തി വഴക്കുപറയാനും തുടങ്ങി .എല്ലാം ബാസിമ സഹിച്ചു .എന്ത് കൊണ്ടും കാദറിന്റെ വീടിനേക്കാൾ നല്ലതെന്ന് കരുതി അവൾ സമാധാനിച്ചു .
                              നല്ല മഴയുള്ള ഒരു രാത്രി ,നേരം ഒരുപാട് ഇരുട്ടിയിരിന്നു . ഒരു കുടയും ചൂടിക്കൊണ്ട് സ.കോയാമു ആ വീട്ടിലേക്ക് ബാസിമയെ കാണാൻ വന്നു .കതക് മുട്ടുന്ന ശബ്ദം കേട്ട കുഞ്ഞാവയും അമ്മായിയും ഉറക്കത്തിൽ നിന്നെണീട്ടു .ആരാ ഈനേരത്തെന്നറിയാതെ അവർ കതക് തുറന്നു .ബാസിമ ഉറങ്ങിയിട്ടില്ലായിരുന്നു .ഒരു ജനൽപാളി തുറന്ന് വെച്ച് പുറത്തെ കോരിച്ചൊരിയുന്ന മഴയും ആ മഴക്ക് ഭംഗിയേകി വെളിച്ചം വിതറുന്ന മിന്നലും കണ്ട് അവൾ എല്ലാം മറന്ന് ആസ്വതിച്ച് കിടക്കുന്നുണ്ടായിരുന്നു .സ.കോയാമു വന്നതും പോയതും ബാസിമ അറിഞ്ഞില്ല .
കാലത്ത് കുഞ്ഞിനെ കാലിൽ കിടത്തി ബാസിമ ആഹാരം കൊടുക്കുമ്പോൾ മാമ കുഞ്ഞാവ വന്ന് അടുത്ത് ഒരു കസേരയിൽ വന്നിരിന്നു .
"മോളെന്താ ഒന്നും കയിക്ക്ണ് ല്ലേ ...."
"ഓൾക്ക് വല്യ വാശിയാ മാമാ ... "
"അണക്ക് വീട്ടിൽ പോണ്ടേ ..."
പെട്ടന്ന് മാമ അത് പറഞ്ഞപ്പോൾ ബാസിമയുടെ കണ്ണുകൾ നിറഞ്ഞു .
"ങ്ങക്കും ന്നെ മടുത്തൂലേ ...."


"ഏയ്‌ ഇല്ല ..മോളങ്ങനെ പറയല്ലേ ..... മോളിബടെ എത്രവേണേലും നിന്നോ ...അതല്ല മാമ പറഞ്ഞെ ....ഇന്നലെ സ.കോയമു വന്നിരിന്നു .അന്നെ അങ്ങോട്ടേക്ക് കൂട്ടികൊണ്ടോരാൻ പറഞ്ഞു .."
"എപ്പോ വന്ന് ...ഞാനറിഞ്ഞില്ലല്ലോ ...എന്തേ കാര്യം ....?"
ബാസിമയുടെ മുഖം വിളറി ..
"മോള് ബേജാറാവേണ്ടാ ....ഇന്നലെ അന്തിക്കാ ഓല് വന്നത് ... നമക്ക് അവടൊന്നു പോകാ ....കുട്ടിക്ക് കൊട്ത്ത് കയിഞ്ഞാ യ്യ് വേഗം റെഡിയാവ് ..."
ബാസിമ പെട്ടന്ന് തന്നെ കാര്യങ്ങളൊക്കെ ചെയ്ത് തീർത്ത് മാമ കുഞ്ഞാവയുടെ കൂടെ പുറപ്പെട്ടു .
ബാസിമയുടെ വാടക വീട്ടിൽ സഹോദരങ്ങളും അവർക്ക് കൂട്ടായി സ.കോയാമുവും താമസിക്കുന്നുണ്ട് .അതിൽ ബുഷറ അനാദാലയത്തിൽ തന്നെ . ബാസിമയെ കണ്ടപാടെ സ.കോയാമു വേഗം വീടിൻറെ പടിയിറങ്ങി അവളുടെ അടുത്തേക്ക് ഓടി ച്ചെന്നു ...
"മോളെ യ്യ റിഞ്ഞില്ലേ ..."
"ഇല്ലാ ...എന്താ കാര്യം ...ആരും ഒന്നും ന്നോട് പറേണ് ല്ലാ ......"
"അപ്പൊ യ്യ് പറഞ്ഞില്ലേ  കുഞാവാ ..."
സ.കോയാമു കുഞ്ഞാവയോട്‌ ഒരു നെടുനിശ്വാസം വിട്ട്കൊണ്ട് ചോദിച്ചു ..
"എന്താണ്ടായേ ...ങ്ങലൊന്നു പറയ്യ് ........"
ബാസിമയുടെ മുഖം ആകെ ചുവന്നു .
"ഒന്നൂല്ല ബാസിമ ...യ്യ് ബേജാറാവേണ്ട ...കാദറിനു ഇന്നലെ ഒരു അപകടം പറ്റി ..എന്തൊക്കായാലും അൻറെ മോളെ വാപ്പല്ലേ ..."
ബാസിമ ഒന്നും മിണ്ടിയില്ല .അവൾ വീടിൻറെ ചവിട്ടിൽ പടിയിൽ മുഖത്ത്കൈ ചേർത്ത് വെച്ച് തല താഴ്ത്തിയിരിന്നു . സ.കോയാമും കുഞ്ഞാവയും ബാസിമയുടെ അടുത്ത് ചെന്നു .
"മോളെ യ്യൊന്നും പറഞ്ഞില്ല ...യ്യ് സങ്കടപ്പെടണ്ട ...ഞമ്മക്ക് അവടെ വരെ ഒന്ന് പോകാ ..ഓനിപ്പോഴും അൻറെ മാപ്ലല്ലേ ..."
ബാസിമ പതിയെ തലയുയർത്തി .അവളുടെ കണ്ണുകൾ നിറഞ്ഞിരിന്നു .
"ന്താ ണ്ടായേ മാമ ....അയാൾ മരിക്കോ ...? "    
                                                                                                 (തുടരും )











Monday, December 23, 2013

ഭാഗം പതിനാറ് ,

ബാസിമ നബീസുമ്മാടെ വാക്കുകൾക്ക് ചെവിയോർക്കാതെ അടുത്തുള്ള കടയിൽപോയി അരിവാങ്ങിവന്ന് മോൾക്ക് കഞ്ഞിവെച്ചു .
         പുറത്ത് പോയ കാദർ തിരിച്ച് വന്നപ്പോൾ സുഹറയും നബീസുമ്മയും കൂടി കാദറിനോട് നടന്ന സംഭവം പറഞ്ഞു . ഒരൽപം കൂട്ടിത്തന്നെയാണ് കാദറിന്റെ ചെവിയിൽ ഓതിയത് .
"ബാസിമാ ..."
കാദർ ഉറക്കെ വിളിച്ചു .ബാസിമ വിളികേട്ടില്ല !.അവൾ കുഞ്ഞിന് മുലകൊടുത്ത് ഉറക്കുകയായിരുന്നു .കുഞ്ഞ് ഉറക്കം പിടിച്ച് വരുന്നത് ഉണരണ്ടാന്നു കരുതിയാണ് ബാസിമ മിണ്ടാതിരുന്നത് . ഇതൊന്നും അറിയാതെ ദേഷ്യം കൊണ്ട് കലിതുള്ളിയ കാദർ മുറിയിലേക്ക് പാഞ്ഞു വന്നു .
"അന്നെല്ലടി നായിൻറെ മോളെ ഞാൻ വിളിച്ചത് ."
"ഞാൻ മോളെ ഒറക്കല്ലേ ... " രണ്ടുപേരുടെയും സംസാരം കേട്ടപ്പോൾ ഉറക്കം പിടിച്ച് വന്ന കുഞ്ഞ് ഞെട്ടിയുണർന്ന് കരയാൻ തുടങ്ങി . ബാസിമ കുഞ്ഞിന് വീണ്ടും പാല് കൊടുത്തു .കാദറിനു ദേഷ്യം അടക്കാൻ കഴിയാതെ കയ്യിൽ കിട്ടിയ ഒരു റേഡിയോ ആ മുറിയിൽ വലിച്ചെറിഞ്ഞ് പൊട്ടിച്ചു . ബാസിമയുടെ കണ്ണിൽ നിന്നും കണ്ണുനീർ കുഞ്ഞിൻറെ  തലയിലെ നേർത്ത രോമങ്ങൾക്കിടയിലൂടെ ഒലിച്ചിറങ്ങി .കുഞ്ഞ് ഉറങ്ങിയപ്പോൾ ബാസിമ ഭക്ഷണം കഴിക്കാൻ പോയി . കാദറും നബീസുമ്മയും സുഹറയും കൂടി ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു .ബാസിമ ഒരു പാത്രമെടുത്ത് മേശയുടെ ഒരുമൂലയിലെ സ്ടൂളിൽ ഒതുങ്ങി മാറിയിരിന്നു ഭക്ഷണം കഴിച്ചു തുടങ്ങി .
"അനക്കൊരു ബിജാരണ്ടാവും ൻറെ മോൻക്ക് വേറെ പെണ്ണ്‍ കിട്ടൂല്ലാന്ന് ..." നബീസുമ്മ കര്യമായി നല്ല നാല് വർത്താനം   പറയാൻ ഒരുങ്ങിയതാ .. അപ്പോഴേക്കും ബാസിമ തിരിച്ചടിച്ചു .
"ങ്ങടെ മോൻക്ക് വേറെ കിട്ടൂന്ന് ഇക്കറിയാ ...ഒരുത്തിയിണ്ടല്ലോ അവിടെ  ..ഓൽക്കന്നെ കെട്ടിച്ചോളീ ...."
"യ്യ് മ്മാട് ബർത്താനം പറയ്യെ !..." കലിതുള്ളിയ സുഹറ ഭക്ഷണം കഴിച്ചിരുന്ന കൈകൊണ്ട് ബാസിമയുടെ മുഖത്തടിച്ചു ..ബാസിമാക്ക് സങ്കടം സഹിച്ചില്ല ,അവൾ കരഞ്ഞ് കൊണ്ട് സുഹറയെ പിടിച്ച് തള്ളി .ഇത് കണ്ട കാദർ ബാസിമയുടെ മുടിയിൽ പിടിച്ച് കറിയെല്ലാം ഉള്ള മേശപ്പുറത്ത് മുഖംവെച്ചടിച്ചു .ബാസിമ ഉറക്കെ കരഞ്ഞു .അവളുടെ മുഖത്താകെ കറിയും മറ്റുമായി .അവളുടെ കണ്ണും മുഖവും നീറി .ഇതിനിടയിൽ സുഹറ കസേരയെടുത്ത്‌ ബാസിമയുടെ പുറത്തടിച്ചു . അവൾ വേദനകൊണ്ട് പുളഞ് മേശപ്പുറത്ത് കമഴ്ന്ന് കിടന്നു .അപ്പോഴും അവളുടെ മുടിക്കെട്ട്‌ കാദറിന്റെ കൈകളിലായിരുന്നു .കാദർ ബാസിമയെ മേശപ്പുറത്ത്  മലർത്തികിടത്തി മുഖത്തടിച്ചു .രണ്ടും മൂന്നും തവണ .


ഇതിനിടെ സുഹറ മേശപ്പുറത്ത് അവർകഴിച്ചതിൻറെ എച്ചിലെല്ലാം വാരി ബാസിമയുടെ വായിൽ കുത്തിത്തിരുകി .ബാസിമാക്ക് ചർദിക്കാൻ വന്നു .കാദർ പിന്നെ പിടിവിട്ടു .
"ൻറെ ഓളെ അണക്കറിയാണോലേ ..ഞാൻ കൊടുന്ന് കാണിച്ച് തരാടി ..അൻറെ മുന്നീവെച്ച് ഒളോടോത്ത് ജീവിക്കണതും കാണിച്ച് തരാട്ടാ...." കാദർ പുറത്തിറങ്ങി . പുറകേ നബീസുമ്മ ഓടി "കാദറെ ...മോനെ പോവല്ലടാ .." കാദർ അതൊന്നും കേൾക്കാതെ വലിഞ്ഞു നടന്നു . ഇതിനിടയിൽ സങ്കടം സഹിക്കവയ്യാതെ ബാസിമ മുറിയിൽ കയറി കതകടച്ചു .അലമാരിയിൽ നിന്ന് ഒരു സാരിയെടുത്ത് ഒരു സ്ടൂളിൽ കയറി ഫാനിൽ കുരിക്കിട്ടു . അവൾ കരഞ്ഞു കൊണ്ട് തൻറെ പൊന്നുമോളെ മുഖമൊന്നു നോക്കി . അവൾ കുരുക്ക് കഴുത്തിലിട്ടു !...... ഈ സമയം അപ്പുറത്തെ പറമ്പിൽ തെങ്ങ് കയറിയിരുന്ന ഷണ്മുഖൻ ഫാനിൽ തൂങ്ങി കിടന്ന് പിടയുന്ന ബാസിമയെ കണ്ടു . ഷണ്മുഖൻ തെങ്ങിൽ നിന്ന് ഊർന്നിറങ്ങി ബഹളം വെച്ച് മതിലെടുത്ത് ചാടി .അപ്പോഴേക്കും ആളുകൾ ഓടി ക്കൂടി വാതിൽ ചവിട്ടി പ്പൊളിച്ചു .ജീവൻ വെടിയാറായ ബാസിമയെയാണ് എല്ലാവരും കണ്ടത് . ഷണ്മുഖൻ തൻറെ കയ്യിലുണ്ടായിരുന്ന തേങ്ങ വെട്ടുന്ന കത്തിയെടുത്ത് ചാടി സാരിവെട്ടി ബാസിമയെ നിലത്തിട്ടു .എല്ലാവരും താങ്ങി എടുത്ത് ആശുപത്രിയിലേക്ക് ഓടി . ഇത് കണ്ട് നബീസുമ്മ തലച്ചുറ്റിവീണു .മുറിയിൽ കുഞ്ഞിൻറെ കരച്ചിൽ കേൾക്കാമായിരുന്നു .
ആശുപത്രിയിൽ ഒരുപാട് ആളുകൾ കൂടിയിട്ടുണ്ട് .ഒരുബെഞ്ചിലിരുന്ന് ബാസിമയുടെ സഹോദരങ്ങൾ തേങ്ങി കരയുന്നുണ്ട് .അവരെ പാത്തുട്ടി എളേമ സമാധാനിപ്പിക്കുന്നു . കുഞ്ഞാവ മാമ ഡോക്ടറെ കാണാനും മരുന്ന് വാങ്ങാനും മറ്റുമായി ഓടി നടക്കുന്നുണ്ട് . ഇതിനിടെ നിയന്ത്രണം വിട്ട് സ.കോയാമു ബഹളമുണ്ടാക്കുന്നുണ്ട് .
"കോയാമു സഖാവായത് ചെങ്കൊടി പിടിച്ചിട്ടല്ല .... ൻറെ സഖാവ് ചെങ്ങായിടെ കൂടെ നടന്നിട്ടാ ...ആ ചെങ്ങായിടെ മോളേണ് ആ കുരുത്തം കെട്ടോര് ഇക്കോലത്തിലാക്കിയത് .... ഇത് കോയാമോണ് പറേണത് ..ൻറെ സഖാവിൻറെ മോൾക്കെന്തെങ്കിലും പറ്റിയാൽ ആ കാദേറെന്ന പന്നീടെ മോൻറെ തല വെട്ടി കയ്യിലും പിടിച്ച് ഈ അങ്ങാടിക്കൂടെ നടക്കും ...."
കോയാമൂനെ പലരും സമാധാനിപ്പിക്കുന്നുണ്ട് .
"യ്യൊന്നു അടങ്ങ്‌ കോയാമൂ  .... ആദ്യം ഓളെ ജീവൻ രച്ചിക്കാൻ നോക്ക് .."
ഡോക്ടർ വന്ന് മാമ കുഞ്ഞാവയെ വിളിച്ച് എന്തോ സ്വകാര്യം പറഞ്ഞു .അത് കണ്ട പാത്തുട്ടി എളേമ ചെന്ന് കുഞ്ഞാവയോട്‌ കാര്യം തിരക്കി .
"ബാസിമാക്ക് ഇപ്പോ  കൊയപ്പൊന്നുല്ല . ..ഓള്ക്ക് പള്ളെ ലിണ്ടാർന്നാ .. "
"ഇണ്ടോ ...ൻറെ റബ്ബേ ...അതറിഞ്ഞില്ലല്ലോ ...അയ്നെന്തേലും ആയാ .."
"ചോര വന്നീന്നൊക്കെ പറഞ്ഞു ..ഡോക്ടറ് ..പേടിക്കണ്ടാന്നും പറഞ്ഞു ..എല്ലാം പടച്ചോന്റെ കയ്യിലല്ലേ ...." (തുടരും )





Friday, December 20, 2013

ഭാഗം പതിനഞ്ച് ,(കണ്ണീർ കായലിലെ കളിത്തോണി - നോവൽ )

 ബാസിമ പ്രതികരിച്ചത് അവളുടെ മനസ്സിൻറെ ധൈര്യം കൊണ്ടല്ല ...കാർത്തികയുടെ ഉപദേശമായിരുന്നു . 'പെണ്ണായി പിറന്നെന്നു കരുതി ആണിൻറെ അടിമയാകാനൊന്നും നിൽക്കണ്ട ,എതിർക്കേണ്ട കാര്യങ്ങൾ എതിർക്കണം ,പ്രതികരിക്കേണ്ടത് പ്രതികരിക്കന്നെ വേണം .' കാർത്തിക ഒരുപാട് കാര്യങ്ങൾ ഉപദേശിച്ച് കൂട്ടത്തിൽ അടിവരയിട്ട് പറഞ്ഞകാര്യാങ്ങളാണിവ.
 "ഞങ്ങള് അന്റുമ്മാക്കു വാക്ക് കൊട്ത്തീണ്ട് ..ഇഞ്ഞ്ഞനക്ക് സങ്കടപ്പെടേണ്ടി വരൂല്ലാ .."   
നബീസുമ്മ വളരെ താഴ്ന്ന സ്വരത്തിലാണ് ബാസിമയോട് സംസാരിച്ചത് .എങ്കിലും ബാസിമ ആ വാക്കുകൾ വിശ്വസിച്ചില്ല .അവളുടെ  അനുഭവങ്ങൾ അങ്ങനെ ചിന്തിപ്പിച്ചു എന്നതാണ് സത്യം . ഒടുവിൽ സഹോദരങ്ങളുടെ നിർബന്ധപ്രകാരം ബാസിമ മനസ്സില്ലാ മനസ്സോടെ അവർക്കൊപ്പം പോകാൻ തയ്യാറായി .സഹോദരങ്ങൾ വീട്ടിൽ തനിച്ചാകുമല്ലോ എന്ന സങ്കടവും അവൾക്കുള്ളിലുണ്ടായിരുന്നു .പുറപ്പെടും മുമ്പ് ബാസിമ തൻറെ സഹോദരങ്ങളെ തന്നിലേക്ക് ചേർത്ത് പിടിച്ച് കണ്ണീരോടെ യാത്ര പറഞ്ഞു .
        ബാസിമ കാദറിന്റെ വീട്ടിലെത്തിയപ്പോൾ അവരുടെ മട്ടും ഭാവവും മാറി . കല്യാണത്തിനെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുവന്ന ഭാസിമയെ കല്യാണത്തിന് പങ്കെടുപ്പിച്ചതുമില്ല തിരിച്ച് വീട്ടിലേക്കു വിട്ടതുമില്ല . സത്യത്തിൽ കാദറിന്റെ സഹോദരി സുഹറയെ പ്രസവിച്ച് ക്കൂട്ടിക്കൊണ്ട് വന്നിട്ടുണ്ട് അവരുടെ കാര്യങ്ങൾ നോക്കാനാണ് ബാസിമയെ കൊണ്ടുവന്നത് . അത് പതിയെ ബാസിമ മനസ്സിലാക്കി .തൻറെ കുഞ്ഞിൻറെ കാര്യവും സുഹറയുടെ കുഞ്ഞിൻറെ കാര്യവും ബാസിമാക്ക് നോക്കേണ്ടതായി വന്നു . എല്ലാം കൂടി അവളാകെ തകർന്നു .നബീസുമ്മയോ സുഹറയോ കോളേജിൽ പഠിക്കുന്ന സഹോദരിയോ ബാസിമയെ ഒരു കാര്യത്തിലും സഹായിച്ചില്ല .
    ബാസിമ വന്ന് കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ കാദർ അയാളുടെ പഴയ 
സ്വഭാവുമായി മുറിയിലെത്തി . കുഞിനെ തൊട്ടും തലോടിയും അടുത്ത് കിടന്നു .അതിനിടെ കാദറിന്റെ കൈകൾ ബാസിമയുടെ ശരീരത്തിലേക്ക് ഇഴഞ്ഞു . 'റബ്ബേ ഇയാളെന്താ കാട്ടണ് . . ഞാൻ പ്രസവിച്ച് മൂന്ന് മാസം പോലും ആയിട്ടില്ലല്ലോ . മൂന്ന് മാസം   കയ്യാണ്ട് ഇങ്ങനെ ഒന്നും പാടില്ലന്നല്ലേ കാർത്തിക ഇന്നോട് പറഞ്ഞത് .. ' അവളുടെ ഹൃദയം ഭയം കൊണ്ട് പിടച്ചു .അയാൾ ബാസിമയുടെ ശരീരത്തിലേക്ക് ഇഴഞ്ഞു കയറി .. 
"   ഇത് പാടില്ലക്കാ ..."
" മിണ്ടാതെ കിടക്കടി സുവറെ ...ഇതിനൊക്കെ തന്നീണ്‌ അന്നെ കെട്ടിക്കൊടുന്നീള്ളത് .."
ബാസിമ വേദന കൊണ്ട് കരഞ്ഞു ...ബാസിമയുടെ ചുണ്ടുകൾ കാദറിന്റെ പല്ലുകൾക്കിടയിൽ  ഞെരിഞ്ഞമർന്നു .എതിർക്കാൻ കഴിയാതെ അവൾ തളർന്നു .ചുണ്ടുകളിൽ  ചോരപൊടിഞ്ഞു . അവൾക്ക് ഉറക്കെ കരയാൻ കഴിഞ്ഞില്ല  ഞെരുക്കം മാത്രം ... അവൾ എല്ലാം സഹിച്ചു കണ്ണീരുമാത്രം ...  ജനൽപാളികൾക്കിടയിലൂടെ നുഴഞ്ഞു കയറിവന്ന കുളിർക്കാറ്റ് ബാസിമയെ രോമാഞ്ചപ്പെടുത്തിയില്ല !.. അവൾ അത് ആസ്വദിക്കുകയായിരുന്നില്ല , ഒരു ദുരിതം അനുഭവിക്കുകയായിരുന്നു .തന്നെ ഒരു ഭാര്യയായി കാണാത്ത ,ഒരു അംശം പോലും സഹതാപം കാണിക്കാത്ത ആ മനുഷ്യനോട് അവൾക്ക് അറപ്പും വെറുപ്പും തോന്നി .
മാസങ്ങൾ കടന്നുപോയി .മകൾക്ക് ഒമ്പത് മാസം പ്രായമാകുമ്പോഴേക്കും ബാസിമ വീണ്ടും ഗർഭിണിയായി .അതിനിടെ ബാസിമയിൽ കൂടുതൽ മാറ്റങ്ങൾ വന്നുതുടങ്ങി . കാദറിന്റെ വാക്കുകളോടും പ്രവർത്തികളോടും ബാസിമ പ്രതികരിക്കാൻ തുടങ്ങി .കാദറിന്റെ കാമുകിയെ ചൊല്ലി അവർ വഴക്ക്കൂടി .വഴക്കിനിടെ ബാസിമാക്ക് മർദ്ധനം ഏൽക്കേണ്ടി വന്നെങ്കിലും അവൾ തളർന്നില്ല .
ഒരു ദിവസം മോൾക്ക് കഞ്ഞിവെച്ച് കൊടുക്കാൻ അരിനോക്കിയപ്പോൾ കണ്ടില്ല .
"സൂറാ ..മോൾക്ക് കഞ്ഞിവെക്ക്ണ അരിയിഞ്ഞില്ലേ .."
"ക്കറിയില്ല ...ഞാനാ ഇബടെ അരി നോക്കണത് .. "
ബാസിമ നബീസുമ്മാടെ അടുത്ത് പോയി .നബീസുമ്മ ചവിട്ട് പടിയിലിരുന്ന് നഖം വെട്ടുന്ന പണിയിലായിരുന്നു .
"മ്മാ ..മോൾക്ക് കഞ്ഞിവേക്ക്ണ അരിയില്ലേ ..."
"ആ സ്റ്റോറില് നീല പാത്രത്തിലുണ്ടാവും .."
"അത് ഞാൻ നോക്കിയതാ ...ആകെ വെടക്കായിക്ക്ണ് .."
"അയിനൊരു കുയപ്പോല്ലാ ..അതെടുത്ത് ഉണ്ടാക്യാമതി ..."
"മ്മാ .. അതാകെ പൂത്ത്ക്ക്ണ് ...അത് കൊടുക്കാൻ പറ്റൂല്ലാ .."
"യ്യ് അതാണ്ട് വെച്ച് കൊടുത്താളാ ബാസിയേ ..അത് തിന്നീച്ചിട്ട് അൻറെ കുട്ടി മയ്യത്താവൊന്നൂല്ലാ ..."
അത് കേട്ടപ്പോൾ ബാസിമാക്ക് സങ്കടവും ദേഷ്യവും വന്നു .
"എന്നാ ഇങ്ങളാണ്ട് ഇണ്ടാക്കി തിന്നോളി ..."
ദേഷ്യത്തോടെ ബാസിമ അകത്ത് പോയി ആ അരിയെടുത്ത് പുറത്തേക്ക് വലിച്ചെറിഞ്ഞു . അത് കണ്ട് നബീസുമ്മ അലറി ...
"എന്താണ്ടി കൂത്തിച്ചി ഇയ്യ് കാട്ടിയത് ...."
                                                                                                                          (തുടരും )



Monday, December 9, 2013

ഭാഗം പതിനാല് ,

കാദർ എന്താണാവോ പറയുക എന്ന് പേടിച്ച് നിന്നവർക്ക് കാദറിന്റെ സ്നേഹവാക്കുകൾ കേട്ട് മനസ്സലിഞ്ഞു .  "ൻറെ ഭാഗത്തും തെറ്റ്ണ്ട് ..ഓളെന്തായാലും പെറാൻ പോയതല്ലേ ... തൊണ്ണൂറോക്കെ കയിഞ്ഞ് ഓളോട് സന്തോഷത്തോടെ ങ്ങട് പോരാൻ പറഞ്ഞോളിൻ ..."
എല്ലാവരുടെ മുഖത്തും സന്തോഷത്തിന്റെ പാൽനിലാവ് വിരിഞ്ഞു .
"പ്പോ കണ്ടില്ലേ കാദറേ ..ഞമ്മൊളൊന്നിരിന്ന് ബർത്താനം പറഞ്ഞ് തീരണ കാര്യള്ളോ ... ആയിനാപ്പിജ്ജ് ആകപ്പാടെ പ്രസ്നാക്കി ഈ കാറിയ മിച്ചരും തണ്ത്ത രസ്ക്കും സുലൈമാനിയും തന്നത് ... ന്തായാലും യ്യ് ചെയ്തത് ബല്യ ചതിയായിപ്പോയിട്ടാ ..കാദറെ .."  സ.കോയാമൂൻറെ സംസാരം കേട്ട് കുഞ്ഞാവയും ബാസിമയുടെ ഉമ്മയും ചിരിച്ചു . കാദറിന്റെയും നബീസുമ്മയുടെയും മുഖം വിളറി ... "അല്ല ...അത് ..വാങ്ങീട്ട് കൊറച്ചായി ..കേടായത് അറിഞ്ഞില്ല .."    കാദർ വാക്കുകൾ ഒപ്പിച്ചു .
"അയന് അൻറെ മിച്ചറിന്റെ കാര്യല്ലാ പറഞ്ഞത് ..മ്മടെ ബാസിമാടെ കാര്യാ ..."
               മൂവരും സന്തോഷത്തോടെ യാത്ര പറഞ്ഞ് പിരിഞ്ഞു .വീട്ടിലെത്തിയപ്പോൾ ഉമ്മ  സന്തോഷം ബാസിമയെ അറിയിച്ചു .   "ഞ്ഞ് ഓരെ ഭാഗത്തീന്ന് ഒന്നുണ്ടാവൂലാ ..അതോനെനിക്ക് വാക്ക് തന്നീണ്ട് .."
ഉമ്മയുടെ സമാധാനത്തിന് ബാസിമ സന്തോഷം സ്വീകരിച്ചു എന്നാ ഭാവത്തിൽ ഒന്ന് പുഞ്ചിരിച്ചെങ്കിലും ,ഉള്ളിൽ ഭയപ്പാടും സങ്കടവും നിറഞ്ഞു നിന്നു .
                    ഒന്നര മാസം ഉമ്മ ബാസിമയുടെ കൂടെ ഉണ്ടായിരുന്നു .കാദർ ഇടക്ക് വീട്ടിൽ വരും .കുഞ്ഞിനെ കാണും തിരിച്ച് പോകും .ഉമ്മ അടുത്തുണ്ടെങ്കിൽ ബാസിമയോട് എന്തെങ്കിലും മിണ്ടും അല്ലെങ്കിൽ അതുമില്ല .
അവധി കഴിഞ്ഞപ്പോൾ ബാസിമയുടെ ഉമ്മ തിരിച്ച് ഗൾഫിലേക്ക് പോയി . ഉമ്മ പോയപ്പോൾ ബാസിമ കുഞ്ഞിനെ കൊണ്ട് കഷ്ടപ്പെട്ടു .
ബാസിമയുടെ വീട് എങ്ങനെയോ തപ്പിപ്പിടിച്ച് കാർത്തിക എത്തി .കുഞ്ഞിനുള്ള ഉടുപ്പും മറ്റുമായാണ്‌ കാർത്തിക വന്നത് . വീട് മനസ്സിലാക്കിയതിൽ പിന്നെ കാർത്തിക ഇടക്കിടക്ക് ബാസിമയെ കാണാൻ വരും .കാർത്തിക തന്നെയാണ് ബാസിമയുടെ കുഞ്ഞിന് പേരിട്ടത് .രണ്ടാമതൊന്ന് ആലോചിക്കാതെ ബാസിമ ആ പേര് സ്വീകരിച്ചു  .'ഉമൈറ ' അതായിരുന്നു കുഞ്ഞിൻറെ പേര് .
കുഞ്ഞിൻറെ തൊണ്ണൂറു കഴിയുന്നതിനു മുമ്പ് കാദറും നബീസുമ്മയും ബാസിമയുടെ വീട്ടിലെത്തി .കൂട്ടിക്കൊണ്ട് പോകാൻ .....
കുടുംബത്തിലെ വേണ്ടപ്പെട്ട ഒരു കല്യാണമുണ്ടെന്നും പറഞ്ഞാണ് അവർ  വന്നത് .   "മ്മക്ക് വേണ്ട കല്യാണാണ് ..യ്യ് എന്തായാലും വാണം ..അത് കയിഞ്ഞാ ഇയ്യിങ്ങടന്നെ പോരെ ..." നബീസുമ്മാടെ വാക്കുകളിൽ സ്നേഹത്തിൻറെ കണികകൾ കൂട്ടി മുട്ടി .
"ക്ക് പറ്റൂല്ലാ ...."    ആദ്യമായി ബാസിമ പ്രതികരിച്ചു ....(തുടരും )





Friday, December 6, 2013

ഭാഗം പതിമൂന്ന് ,

ഭാഗം പതിമൂന്ന് ,
"ബാസിമ പ്രസവിച്ചു .പെണ്‍കുഞ്ഞാണ് "
"അൽഹംദുലില്ലാഹ് ,.. കുയപ്പോന്നുല്ലല്ലോ ..?"  പാത്തുട്ടി എളേമ നഴ്സിനോട് ചോദിച്ചു . "ഇല്ല കുഴപ്പൊന്നുല്ല .."  ഒരു പ്രതികരണവുമില്ലതെ നിന്നിരുന്ന കാദറിന്റെ മുഖത്ത് ചെറിയൊരു പുഞ്ചിരി വിടർന്നു .ബാസിമയുടെ സഹോദരങ്ങൾക്ക് സന്തോഷം അടക്കാനായില്ല .  തൻറെ ആദ്യത്തെ പേരക്കുഞ്ഞിനെ കാണാൻ നബീസുമ്മ എത്തി . ആദ്യം മുഖം കനപ്പിച്ചാണ് വന്നതെങ്കിലും ആ പിഞ്ചുകുഞ്ഞിന്റെ മുഖം കണ്ടപ്പോൾ നബീസുമ്മയും ചിരിച്ചു .
          രണ്ട്ദിവസം കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് ഡിസ്റ്റാർജ് ചെയ്തപ്പോൾ ബാസിമയെ പാത്തുട്ടി എളേമ കാദറിന്റെ വീട്ടിലേക്ക് വിട്ടില്ല . താൽക്കാലികമായി താമസിച്ചിരുന്ന സ .കോയാമു ആ വീട് ഒഴിഞ്ഞു കൊടുക്കാമെന്ന് സമ്മതിച്ചു .ബാസിമയെ ഇനി വിടില്ലന്ന പാത്തുട്ടി എളേമയുടെ വാക്കുകൾക്ക് കാദറും നബീസുമ്മയും ഒന്നും പറഞ്ഞില്ല .ഒരാവേഷത്തിനു പാത്തുട്ടി എളേമ അങ്ങനെ  പറഞ്ഞെങ്കിലും ബാസിമയും കുഞ്ഞും  തൻറെ തലയിലാകുമോ എന്ന് ചെറിയൊരു ഭയം മൂപ്പത്ത്യേരെ ഉള്ളിലുണ്ടായിരുന്നു .
ബാസിമയും കുഞ്ഞും അവരുടെ വാടക വീട്ടിലേക്ക് മാറി .സഹോദരങ്ങളും അനാഥാലയത്തിൽ നിന്ന് വന്നു .പാത്തുട്ടി എളേമ കുറച്ച് ദിവസങ്ങൾ അവരുടെ കൂടെ നിന്നു .പിന്നെ മെല്ലെ തടിതപ്പി .സ.കോയാമു എന്ത് സഹായത്തിനും അവർക്കൊപ്പം ഉണ്ടായിരുന്നു .
ബാസിമയുടെ കുഞ്ഞിനെ കാണാൻ നാട്ടിലെത്തിയപ്പോഴാണ് ബാസിമയുടെ ഉമ്മ വിശേഷങ്ങളൊക്കെ അറിയുന്നത് .വിവരമറിഞ്ഞപ്പോൾ ബാസിമയും ഉമ്മയും കുറെ നേരം ഇരുന്ന് കരഞ്ഞു .അപ്പോഴും മുഴുവൻ ദുരിതങ്ങളൊന്നും ബാസിമ ഉമ്മയോട് പറഞ്ഞിട്ടില്ലായിരുന്നു .
      ബാസിമയുടെ ഉമ്മ സ.കോയാമുവിനെയും മാമ കുഞ്ഞാവയേയും കൂട്ടി കാദറിന്റെ വീട്ടിലേക്ക് പോയി .   "ഞമ്മക്ക് പാർട്ടിക്കാരെ എടപെടീച്ചാലോ ..."
പുറപ്പെടും  മുമ്പ് സ.കോയാമു പറഞ്ഞു . "അതൊന്നും  മാണ്ടന്റെ കോയാമു ..ഓരോട് കാര്യങ്ങൾ പറഞ്ഞ് ശെരിയാക്യാ മതി ."ബാസിമയുടെ ഉമ്മ സ.കോയാമൂനെ തടഞ്ഞു .  "താത്ത പറഞ്ഞതാ അതിൻറെ ശരി .."കുഞ്ഞാവ ബാസിമാടെ ഉമ്മാക്ക് പിന്തുണ കൊടുത്തു .
മൂവരും കാദറിന്റെ വീട്ടിലെത്തി .കട്ടൻ ചായയും കാറിയ മിച്ചറും   തണുത്ത റസ്ക്കും ക്കൂട്ടി അവർ ചായക്കുടിച്ചു .അതിനിടയിൽ ചർച്ച കാര്യമായി പൊടിപൊടിച്ചു .  "ഞിപ്പോ ഞങ്ങളെന്താ വേണ്ടേ ...ഞങ്ങളാരും  പറഞ്ഞീലാ ഓളോട് ഇങ്ങ്ട്   വരണ്ടാന്ന് ...ഓളായിട്ടു എടുത്ത തീരുമാനല്ലേ ...ഓൾക്ക് വാണങ്കി വന്നോട്ടെ ..അല്ലാ പിന്നെ "
നബീസുമ്മ കാര്യങ്ങൾ വെട്ടിത്തുറന്നു പറഞ്ഞു .അതും അൽപം ഗൗരവത്തിൽ .
"ക്ക് ഓള് മാത്രല്ല വേറേം മക്കളുണ്ട് .. ങ്ങനെ കഷ്ടപ്പെടുത്താനല്ല ങ്ങളെ കുടീക്ക് ൻറെ മോളെ അയച്ചത് .." ബാസിമാടെ ഉമ്മയും അൽപം ഗൗരവത്തിലായി .അപ്പോഴേക്കും കുഞ്ഞാവ കയറി ഇടപെട്ടു . "കയിഞ്ഞത് കയിഞ്ഞു ..എല്ലാം ഞമ്മക്ക് പറഞ്ഞവസാനിപ്പിക്കാ .."
"ക്കൊരു തീരുമാനം പറയാണ്ട് ."കാദർ അവിടെന്ന് എണീറ്റു .എല്ലാവരുടെയും മുഖം ആകാംക്ഷ പൂണ്ടു .(തുടരും )






Tuesday, December 3, 2013

ഭാഗം പന്ത്രണ്ട് .,

ബാസിമ അടിവയറിൽ കൈവെച്ച് "ഉമ്മാ .." എന്ന് കരഞ്ഞികൊണ്ടിരുന്നു .സ്വാറപറച്ചിലും കഴിഞ്ഞ് മുറുക്കാനും തുപ്പിക്കൊണ്ട് നബീസുമ്മ വീട്ടിലെത്തുമ്പോൾ ബാസിമയുടെ കരച്ചിൽ കേട്ടു .മുറിയിൽ ചെന്ന് നബീസുമ്മ ബാസിമാടെ അവസ്ഥകണ്ട് മുഖത്ത് ഒരു ഭാവവിത്യാസവും ഇല്ലാതെ ചോദിച്ചു . "എന്തെടീ പെണ്ണേ അണക്ക് ."
"ന്നെ ആസ്പത്രീ കൊണ്ടോവുമ്മാ ...ക്ക് വേദനിണ്ട് മ്മാ .."
ബാസിമാടെ വാക്കുകൾ കെട്ട് നബീസുമ്മ തലയയിലെ തട്ടത്തിൻറെ തുമ്പെടുത്ത് ചിറിയിലെ മുറുക്കാൻ നീര് തുടച്ച്കൊണ്ട് ....  
   "അയിനൊന്നും ആയിട്ടില്ല ബാസ്യേ ...ആവുമ്പൊ ഇക്കറിയാം ... ഞാൻ മൂന്ന്  പെറ്റോളല്ലേ ..." ഇതും പറഞ്ഞ് നബീസുമ്മ അപ്പുറത്തേക്ക് പോയി .
          ടൗണിൽ എന്തോ ആവിശ്യത്തിന് വന്ന് മടങ്ങും വഴി ബാസിമയെ ഒന്ന് കാണാമെന്ന് കരുതി പാത്തുട്ടി എളേമ ബാസിമയുടെ വീടിൻറെ പടികയറി . വീടിൻറെ പടികയറിയത് ബാസിമയുടെ കരച്ചിൽ കേട്ടാണ് . നബീസുമ്മ എന്തൊക്കെയോ പിറുപിറുത്ത്കൊണ്ട് കോലായിലേക്ക് വന്നപ്പോഴാണ് പാത്തുട്ടി എളേമയെ കണ്ടത് .    "കേറി ബരീ .."
"ന്ത്നാ ബാസിമ കരേണത് .." ഇതും ചോദിച്ച് കൊണ്ട് എളേമ അകത്തേക്ക് കയറി ബാസിമയുടെ മുറിയിലേക്ക് പോയി .
"എളേമാ ...ന്നെ ആശുപത്രീ കൊണ്ടോകീ ..ക്ക് വേദനണ്ട് ....മ്മ്മ്മാ..." എളേമയെ കണ്ടപാടെ ബാസിമ കരഞ്ഞ് നിലവിളിച്ചു .
"അയിന് മാത്രോന്നുല്ലാ ..ഡോട്ടര് പറഞ്ഞ സമയം ആവണേള്ളൂ ..." നബീസുമ്മ പറഞ്ഞതിന് മറുപടി കൊടുക്കാതെ പാത്തുട്ടി എളേമ പുറത്തേക്ക് ഓടി . റോഡരികിൽ നിന്ന് വണ്ടിക്ക് കൈകാണിച്ചു .എല്ലാവരും നിർത്താതെ പോയി . "അന്റുമ്മാക്കു വെട്ടാൻ പോവാണ്ട നായിൻറെ മോനെ .." നിർത്താതെ പോയ വണ്ടിക്കാർക്ക്‌ ഒരുമയവുമില്ലാതെ പാത്തുട്ടി എളേമ തെറിയെറിഞ്ഞു . ഒടുവിൽ ഒരു പ്രായമായ മനുഷ്യൻ വണ്ടി നിർത്തി .പാത്തുട്ടി എളേമ ബാസിമയെ പെട്ടന്ന് തന്നെ കാറിൽ കയറ്റി . പ്രായമായ ഡ്രൈവറും സഹായിച്ചു  . "ഞാനും ബരാം ..."  പുതിയ തട്ടമൊക്കെയിട്ട് നബീസുമ്മ കാറിനടുത്തേക്ക് ഓടി വന്നു . "മാറിക്കവ്ട്ന്ന് ...ങ്ങക്ക് ഞാൻ ബെച്ചീണ്ട് തള്ളേ .." പാത്തുട്ടി എളേമ നബീസുമ്മാനെ പിടിച്ച് ഒരു തള്ള് തളളി . കാറ് നേരെ ആശുപത്രിയിലേക്ക് വിട്ടു . തള്ള് കൊണ്ട് വീണ നബീസുമ്മ ആരും കണ്ടില്ലാന്ന് ഉറപ്പ് വരുത്തി തണ്ടലിനും കൈ വെച്ച് അകത്തേക്ക് കയറിപ്പോയി .
                 ആശുപത്രി വരാന്തയിൽ കാദറും ബാസിമയുടെ സഹോദരങ്ങളും വിവരമറിഞ്ഞെത്തി .ആരും പരസ്പരം ഒന്നും മിണ്ടിയില്ല .എല്ലാവരുടെയും മുഖത്ത് മൗനം .പെട്ടന്ന് ഒരു നഴ്സ് ഓടി വന്നു ...(തുടരും )







Monday, December 2, 2013

ഭാഗം പതിനൊന്ന് ,

ഭാഗം പതിനൊന്ന് ;
ബാസിമ തലചുറ്റിവീണു .രാത്രിയിൽ തന്നെ ബാസിമയെ ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്തു .വിവരം ആരെയും അറിയിക്കണ്ടാന്നു ബാസിമ പറഞ്ഞെങ്കിലും കാർത്തികയെ ഒന്ന് അറിയിക്കണമെന്ന് അവൾ ആവിശ്യപ്പെട്ടു .കൂട്ടുകാരിക്കൊരു കൂട്ടായി കാർത്തിക എത്തി .പിന്നീട് രണ്ടുമാസക്കാലം ബാസിമ ആശുപത്രിയും വീടുമായി കഴിഞ്ഞു .
         വീട്ടിലെ ജോലിയും ചർദിയും നേരാവണ്ണം ഭക്ഷണം കഴിക്കാതെയും ബാസിമ വല്ലാതെ ക്ഷീണിച്ചു .ആശുപത്രി വിട്ടതിന് ശേഷം ബാസിമക്കും കാർത്തികക്കും തമ്മിൽ കാണാൻ ഒരവസരം കിട്ടിയില്ല .സങ്കടങ്ങളും വേദനകളും ബാസിമയുടെ മനസ്സിൽ പങ്കുവെക്കാൻ കഴിയാതെ എരിഞ്ഞുകൊണ്ടിരുന്നു .
ബാസിമ ഗർഭിണിയായതറിഞ്ഞ് വന്നത് സഹോദരങ്ങളും സ.കോയാമും പിന്നെ ബാസിമയുടെ ഉമ്മയുടെ അനിയത്തി പാത്തുട്ടി എളേമയും മാത്രം .പിന്നെ കുടുംബത്തിൽ ആകെ ഒരടുപ്പമുണ്ടായിരുന്നത് മുമ്പ് വന്ന കുഞ്ഞാവ എന്ന മാമനാണ് .മൂപ്പര് അന്ന് പോയ പോക്കാണ് .പിന്നെ ആ വഴിക്ക് വന്നിട്ടില്ല .
വല്ലപ്പോഴും മാത്രമേ ഉമ്മയുടെ ഒരു കത്ത് ബാസിമാക്ക് കിട്ടാറുള്ളു .അതും മാമ കുഞ്ഞാവയുടെ  പേരിൽ അയക്കുന്നത് .അന്നത്തെ സംഭവത്തിനു ശേഷം അതും ഇല്ലാതായി .
ഒരു ദിവസം ബാസിമ പറമ്പിലെ ചവറുകൾ അടിച്ചുവാരി തീയിടുന്ന സമയത്ത് നാലായി കീറിയ ഒരു കത്ത്കണ്ടു . പൂർണ്ണഗർഭിണിയായത് കൊണ്ട്  ഒരു കൈ തെങ്ങിൽ പിടിച്ച് കൊണ്ട് അവളതെടുത്ത് വായിച്ചു .  'പ്രിയമുള്ള ബാസിമ മോൾക്ക് .....' ആദ്യവരി വായിച്ചപ്പോൾ അവളുടെ കൈകൾ വിറച്ചു .പെട്ടന്ന് ചുറ്റുംനോക്കി ആ കത്തിൻറെ കഷ്ണങ്ങൾ ചുരുട്ടിമടക്കി അരയിൽ തിരുകി . എങ്ങിനെയൊക്കെയോ അവൾ അടിച്ചുവാരി തീർത്ത് വേഗം ബാത്ത്റൂമിൽ കയറി കതകടച്ചു .അരയിൽ നിന്ന് കത്തെടുത്ത് കീറിപ്പോയ തുണ്ടുകൾ ചേർത്ത് വെച്ച് വായിക്കാൻ തുടങ്ങി ."പ്രിയമുള്ള ബാസിമ മോൾക്ക് .മോൾക്കവിടെ സുഖമാണെന്നു കരുതുന്നു ..ഉമ്മാക്കും ഇവിടെ സുഖം തന്നെ ...അറബിവീട്ടിൽ കിടന്ന് കഷ്ടപ്പെടുന്നത് ഉമ്മാടെ മക്കൾ സുഖമായി ജീവിക്കാനാണ് ....അള്ളാഹുവിന്റെ അനുഗ്രഹം കൊണ്ട് മോളൊരു നല്ല വീട്ടില് എത്തിപ്പെട്ടല്ലോ ...ഉമ്മാക്ക് സന്തോഷമായി ...''
ബാസിമയുടെ കണ്ണുകൾ നിറഞ്ഞൊഴുകി .അവൾക്ക് മറ്റൊന്നും വായിക്കാൻ കഴിഞ്ഞില്ല .കത്തിൻറെ തുണ്ടുകൾ മുഖത്ത് ചേർത്ത് വെച്ച് "ന്റുമ്മാ .." എന്ന് പറഞ്ഞ് തേങ്ങിക്കരഞ്ഞു .കുഞ്ഞാവ മാമൻ വന്നിട്ടുണ്ടായ സംഭവങ്ങളൊന്നും ഉമ്മ അറിഞ്ഞിട്ടില്ലന്നു ബാസിമാക്ക് മനസ്സിലായി . തൻറെ സങ്കടങ്ങൾ ആരുമറിയാതെ സ്വയം ഉരുകിത്തീരട്ടെ എന്നവൾ കരുതി .ഇത്പോലെ എത്ര കത്തുകൾ ഞാൻ കാണാതെ പോയിട്ടുണ്ടാകും .. എത്ര കത്തുകൾ അറിയാതെ അടിച്ചുവാരി തീയിട്ടിട്ടുണ്ടാകും ..."ന്നെങ്ങിനെ ശിക്ഷിക്കാൻ ഇത് നരകമല്ലല്ലോ റബ്ബേ ...ദുനിയാവല്ലേ .."അവൾ കണ്ണുകളുയർത്തി പടച്ചതമ്പുരാനോട്‌ വിങ്ങിപ്പൊട്ടി . ബാത്ത്റൂമിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ബാസിമാക്ക് പ്രസവവേദന അനുഭവപ്പെട്ടു .. അവൾ ഉറക്കെ കരയാൻ തുടങ്ങി .. കാദർ വീട്ടിലില്ല ..നബീസുമ്മ അപ്പുറത്തെ വീട്ടിൽ സ്വറപറഞിരിക്കിന്നു ...(തുടരും )






Saturday, November 30, 2013

ഭാഗം പത്ത് ,

   സ.കോയാമു പറഞ്ഞത്കേട്ട് എല്ലാവരും ചിരിച്ചു .
യാത്ര പറഞ്ഞ് തൻറെ സഹോദരങ്ങൾ പടികടന്ന് പോകുന്നത്  ബാസിമ നിറകണ്ണുകളോടെ നോക്കിനിന്നു . തൻറെ വേദനകളും സങ്കടങ്ങളും അവരാരും  അറിഞ്ഞില്ല എന്ന സമാധാനവും അവളുടെ ഉള്ളിലുണ്ടായിരുന്നു .
                കാദറിന്റെ സഹോദരി സുഹറയുടെ വിവാഹം കഴിഞ്ഞു .അതോടെ സുഹറയെ കൊണ്ടുള്ള ദുരിതങ്ങൾ ഒഴിഞ്ഞു കിട്ടിയെന്ന് ബാസിമ സമാധാനിച്ചു .മറ്റൊരു സഹോദരി കോളേജിൽ പോകുന്നത്കൊണ്ട് കാദറിന്റെ പീഡനവും നബീസുമ്മാടെ വഴക്കുപറച്ചിലും സഹിച്ചാൽ മതി .
ബാസിമ ഗർഭിണിയായതിനു ശേഷം കാദറിൽ നിന്ന് ഉപദ്രവം കുറവാണെങ്കിലും സ്നേഹത്തോടെയുള്ള ഒരു വാക്കോ നോട്ടമോ കിട്ടാറില്ല .എന്തിന് ! ഒരു ഗർഭിണിക്ക്‌ കിട്ടേണ്ട പരിഗണനയോ, സംരക്ഷണമോ,വേണ്ടുവിധത്തിലുള്ള ചികിത്സയോ ബാസിമാക്ക് ആ വീട്ടിൽ നിന്ന് കിട്ടിയില്ല .  കുഞ്ഞിൻറെ ആരോഗ്യവും വളർച്ചയും എന്താകുമെന്ന വ്യാദി ബാസിമാക്ക് ഉണ്ടായിരുന്നു . പലപ്പോഴും  ഡോക്ടറെ കാണാൻ ബാസിമ തനിച്ചാണ് പോകാറ് .വല്ലപ്പോഴും നബീസുമ്മ കൂടെ പോയെങ്കിലായി . ഒരിക്കൽ പോലും കാദർ കൂടെപോയിട്ടില്ല !. പലരാത്രികളിലും കാദർ വീട്ടിൽ തന്നെ വരാറില്ല . താൻ തനിച്ചാകുന്ന രാത്രികളിലെല്ലാം കാദർ തൻറെ കാമുകിക്ക് കൂട്ടായിരിക്കുമെന്ന് ബാസിമാക്ക് അറിയാമായിരുന്നു . പെണ്ണായി പോയെന്ന ഒരൊറ്റ കാരണത്താൽ .. വിധി ,സഹനം .. എന്ന രണ്ടുവാക്കുകൾ അവൾ നെഞ്ചോട് ചേർത്തുവെച്ചു .കരയാൻ കണ്ണുകളിൽ കണ്ണുനീരില്ലെങ്കിലും കരയാതിരിക്കാൻ അവളെ കണ്ണുകൾ അനുവദിച്ചില്ല .
                  തനിച്ചുള്ള ആശുപത്രി യാത്രകൾക്കിടെ ഒരിക്കൽ കണ്ടുമുട്ടിയതാണ് ബാസിമ 'കാർത്തിക'യെ .പലപ്പോഴായുള്ള കണ്ടുമുട്ടലുകളും പരസ്പര വിശേഷ കൈമാറലുകളുമായി അവർതമ്മിൽ നല്ലൊരു  കൂട്ടായി .തൻറെ വേദനകൾ പങ്കുവെക്കാൻ ഒരു കൂട്ടുകിട്ടിയപ്പോൾ ബാസിമാക്ക് അതൊരു ആശ്വാസമായി .കാർത്തികയുടെ ഭർത്താവ് മൂന്നുമാസത്തിലൊരിക്കൽ നാട്ടിൽ വരുന്ന തമിഴ്നാട്ടിലെ ഒരു കച്ചവടക്കാരനാണ് .ബാസിമാക്ക് ആശ്വാസവാക്കുകൾക്കൊപ്പം കാർത്തിക പണമായും സഹായം ചെയ്തു .
രാത്രി 11 മണിക്ക് കാദർ വീട്ടിൽ കയറിവന്നു . അയാളുടെ ദേഹത്ത്നിന്നും കാമുകിയുടെ മണം വിട്ടിട്ടില്ലായിരുന്നു .ബാസിമ ക്ഷീണം കൊണ്ട് നന്നായി ഉറങ്ങിപ്പോയി . "ബാസിമാ ..." കാദറിന്റെ ശബ്ദം കേട്ട് ബാസിമ ഞെട്ടിയുണർന്നു ."ക്ക് കുളിക്കാൻ വെള്ളം വേണം " ബാസിമാക്കിത് മാസം ആറാണ് . എങ്കിലും അവൾ എഴുന്നേറ്റ് രണ്ടു ബക്കറ്റുമായി കിണറ്റിൻകരയിലേക്ക് പോയി .രണ്ട്ബക്കറ്റ് വെള്ളം നിറച്ച് കാദറിനു കുളിക്കാൻ ബാത്ത്റൂമിൽ കൊണ്ട്വെച്ചപ്പോഴേക്കും അവൾ ക്ഷീണിച്ചു .അവൾക്ക് അടിവയറിൽ വേദന അനുഭവപ്പെട്ടു .അവൾക്കു തലച്ചുറ്റുന്നത്  പോലെ തോന്നി ....(തുടരും )








Thursday, November 28, 2013

ഭാഗം ഒമ്പത് .,

വീടിൻറെ ഉമ്മുറത്ത് കാദറിന്റെ ഉമ്മ നബീസുമ്മ കാലും നീട്ടിവെച്ച് കീറിപ്പോയ അടിപ്പാവാട തുന്നിക്കൂട്ടുന്ന പണിയിലായിരുന്നു .സ.കോയാമൂനെയും കുട്ടികളെയും കണ്ടപ്പോൾ കാൽമുട്ടോളം കയറ്റിവെച്ച പുള്ളിമുണ്ട്‌ ഇറക്കിയിട്ടു .
 "അള്ളാ ...ആരോക്കിത് ..ഇങ്ങക്ക് ഈ വീടൊക്കറിയ്യോ ..."  നബീസുമ്മാടെ വാക്കുകളിൽ തേനും പാലും ഒഴുകുന്ന പോലെ തോന്നിയെങ്കിലും ..,ചുണ്ടിൻറെ കോണിലൂടെ മുറുക്കാൻ നീരാണ് ഒലിച്ചിറങ്ങിയത് .. തുന്നിക്കൂട്ടിയ പാവാട ചുരുട്ടിമടക്കി അപ്പുറത്ത് വെച്ച് സ.കോയാമൂനും കുട്ടികൾക്കും ഇരിക്കാൻ കസേരകൾ നിരത്തിയിട്ടു . സ.കോയാമും കുട്ടികളും സന്തോഷിച്ചു . ബാസിമ നല്ലൊരു വീട്ടിലാണല്ലോ കഴിയുന്നതോർത്ത് .
വടക്കുപുറത്ത്നിന്നും ഓടിക്കിതച്ച് ബാസിമ ഉമ്മറത്തേക്ക് വന്നു .സഹോദരങ്ങളെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു .ഒന്ന് പൊട്ടിക്കരയാൻ അവള്കൊതിച്ചെങ്കിലും എല്ലാം ഒള്ളിലോതിക്കി . "അണക്കിപ്പോ പള്ളെണ്ട്ട്ടാ ബാസിയേ ... ങ്ങനെ കിടന്ന് ഓടല്ലേ ...യ്യ് സംസാരിച്ച് നിക്ക് ഞാൻ പോയി ചായെടുത്ത് വരാ .." അമ്മായിമ്മ ഒരുനിമിഷം കൊണ്ട് ഉമ്മയായി മാറിയത് കണ്ട്‌ ബാസിമ അതിശയിച്ചു . ബഷീർ ഒരു മുതിർന്ന ആളെപോലെ കസേരയിൽ ഞെളിഞ്ഞിരിന്നു . നാസറിനെയും ബുഷറയേയും ബാസിമ അകത്തെ മുറിയിലേക്ക് കൂട്ടികൊണ്ട് പോയി . അവർ വിശേഷങ്ങൾ പരസ്പരം പങ്കുവെച്ചു .ബാസിമ തൻറെ സങ്കടങ്ങൾ മാത്രം അവരോട് പറഞ്ഞില്ല .
പുറത്ത് സ.കൊയാമു ബഷീറിനു പാർട്ടിക്ലാസ് കൊടുത്തു കൊണ്ടിരിക്കുന്നു .  "അനക്കറിയ്യോ ഞാനും സ.ഇ എം എസ്സും ഒരുമിച്ച് ലോക്കപ്പിലോക്കെ കിടന്നീണ്ട് .. " ഇത് കേട്ട് ബഷീറോന്നു ചിരിച്ചു . "ങ്ങള് ലോക്കപ്പില് കിടന്നകഥ ഞാനും കേട്ടീണ്ട് ..അത് ങ്ങള് അപ്പറത്തെ പറമ്പീന്ന് തേങ്ങ കട്ടതിനല്ലേ .." ഇത് കേട്ട് സ.കോയാമു ബഷീറിനെ ഒന്ന് തുറിച്ച് നോക്കി .  "ആണോ ..അങ്ങനാണോ .. ഓർമ്മല്ലാ മോനേ ..പ്രായായില്ലേ ..."
ഈ സമയത്താണ് കാദർ അങ്ങോട്ട്‌ കയറി വരുന്നത് .കാദറിനെ കണ്ടപ്പോൾ രണ്ടുപേരും എണീറ്റു . "ഇരിക്കിരിക്ക് ...എപ്പളാ വന്നത് .."
"കുറച്ചേരായിട്ടുള്ളു .."
"ഉം " ഒന്ന് മൂളിക്കൊണ്ട് കാദർ അകത്ത്പൊയി . അടുക്കളയിൽ നബീസുമ്മ ചായകൂട്ടുന്നുണ്ടായിരുന്നു .
"അൻറെ ബന്ധുക്കാരെ കണ്ടില്ലേ ..ആ കൂത്തിച്ചീടെ ബാക്കി കൊറേ പണ്ടാരങ്ങള് .."  കാദർ ഒന്ന് മൂളിക്കൊണ്ട് ചായ വാങ്ങി ഉമ്മറത്തേക്ക് പോയി . അപ്പോഴേക്കും ബാസിമയും നാസറും ബുഷറയും അങ്ങോട്ട്‌ വന്നു . ബുഷറയെ കണ്ടപ്പോൾ കാദർ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു .. "ഇവള് വല്യകുട്ടിയായല്ലോ ..ഞമ്മക്ക് ഇവളെ പിടിച്ച് കെട്ടിച്ചാലാ ..." ഇത് കേട്ട കോയാമു പറഞ്ഞു .
"ഓൾക്ക് ഓളെ തുണിയും കുപ്പായോ ഒറ്റക്ക് ഒന്ന് ഇടാൻ പഠിക്കട്ടെ കാദറേ ... ഇന്നിട്ട് പോരെ " ( തുടരും )



Tuesday, November 26, 2013

ഭാഗം എട്ട് ,

                     താൻ ഗർഭിണിയാണെന്നറിഞ്ഞാൽ ഏത് പെണ്ണും ആഹ്ലാദിക്കും . പക്ഷെ ബാസിമ സന്തോഷിച്ചില്ല !. കുഞ്ഞിനെ നശിപ്പിച്ചാലോ എന്ന് വരെ അവൾ ചിന്തിച്ചു . ബാസിമാക്ക് കുഞ്ഞുങ്ങളെ ഇഷ്ടമില്ലഞ്ഞിട്ടല്ല , ഈ നരഗ ജീവിതത്തിലേക്ക് ഒരു കുഞ്ഞിനെ കൂടി കൊണ്ടുവരണോ എന്നവൾ ചിന്തിച്ച്പോയി .
 ബാസിമ ഗർഭിണിയാണെന്നറിഞ്ഞതിൽ പിന്നെ കാദർ അവളുമായി ബന്ധപ്പെടാൻ ചെന്നിട്ടില്ല !... അവളെ ക്രൂരമായി മർദ്ധിച്ചിട്ടില്ല !.... ബാസിമാക്ക് വലിയ അത്ഭുതം തോന്നി . അവൾ ആ കുഞ്ഞിനെ പ്രസവിക്കാൻ തന്നെ തീരുമാനിച്ചു . കാദറിനു കുഞ്ഞുങ്ങളെ വലിയ ഇഷ്ടമാണ് . ആ വരാൻ പോകുന്ന കുഞ്ഞിനോടുള്ള ഇഷ്ടം കണ്ടപ്പോൾ ബാസിമാക്ക് സമാധാനമായി . ഒരു പക്ഷെ ഈ കുഞ്ഞു ജനിക്കുന്നതോടെ കാദറിനു തന്നോടുള്ള ദേഷ്യം മാറി പതിയെ തന്നെ സ്നേഹിച്ച് തുടങ്ങുമെന്ന് ബാസിമ വെറുതെയെങ്കിലും ആശിച്ച്പോയി .
ബാസിമയുടെ വിവാഹവും കഴിഞ്ഞ് ഉമ്മ ഗൾഫിലേക്കും പോയതിന് ശേഷം ബാസിമയുടെ സഹോദരങ്ങൾ തിരിച്ച് വീണ്ടും അനാദാലയത്തിലേക്ക് തന്നെ തിരിച്ചിരുന്നു . വാടകവീട് താൽകാലികമായി ബാസിമയുടെ ഉപ്പാടെ അടുത്ത സുഹൃത്തായ സഖാവ് കൊയാമുവിന് കൊടുത്തു . സഖാവെന്ന പട്ടം  നാട്ടുകാർ ചാർത്തികൊടുത്തത് പാർട്ടിയിൽ അംഗമായാത് കൊണ്ടല്ല .മൂപ്പര് ജീവിതത്തിൽ ചെങ്കൊടി കൈകൊണ്ട് തൊട്ടിട്ടില്ല !. ബാസിമയുടെ ഉപ്പ ജീവിച്ചിരുന്ന കാലത്തോളം കോയാമു ഒരു വാല് പോലെ എന്നും കൂടെയുണ്ടായിരുന്നു . തലക്ക് ഒരൽപം വെളിവ് കുറവായത് കൊണ്ടാകണം ,ബാസിമയുടെ ഉപ്പ കോയാമുനെ പാർട്ടിയിൽ കൂട്ടാതിരുന്നതും . നല്ല ബുദ്ധിയെന്ന് കരുതി മൂപ്പര് ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് വിഡ്ഢിത്തരമായിരിക്കും . അത്രേ കുഴപ്പമുള്ളൂ .... കൊയാമു തനിച്ചാണ് . വിവാഹം കഴിച്ചിട്ടില്ല .കുടുംബങ്ങളായി ആരുമില്ല .
ബാസിമയുടെ സഹോദരങ്ങളായ ബഷീറും ,നാസറും,ബുഷറയും താത്ത ഗർഭിണിയായതറിഞ്ഞ് ഏറെ സന്തോഷിച്ചു . ബാസിമയെ കാണാൻ അവർ മൂവരും അനാദാലയത്തിനിന്നും അവരുടെ വാടകവീട്ടിൽ പോയി . സഖാവ് കോയാമുവിനെ കണ്ട് ബാസിമയെ കാണാൻ പോകാൻ തങ്ങൾക്ക് ക്കൂട്ടിന് വരാൻ അവിശ്യപ്പെട്ടു .  സ .കോയാമു സമ്മതിച്ചു .അങ്ങനെ അവർ ബസ്സിൽ പതിനഞ്ച് കിലോമീറ്റർ അകലെയുള്ള ബാസിമയുടെ വീട്ടിലേക്ക് പുറപ്പെട്ടു .
"എവ്ട്ക്കാ സഖാവേ ..." ബസ്സിൽ ഒരു പരിജയക്കാരൻ കോയാമുവിനെ കണ്ടപ്പോൾ ചോദിച്ചു . " ഈ കുട്ട്യോളെ താത്താക്ക് ഗർഭണ്ടായി ..ഇന്നോട് കൂട്ടിന് ചെല്ലാൻ പറഞ്ഞു .." കോയാമു പറഞ്ഞത് കേട്ട ബസ്സിലെ ചിലർ വായപൊത്തി ചിരിച്ചു . കൂടെ ബഷീറും ,നാസറും,ബുഷറയും ചിരിച്ചു . ആളുകൾ ചിരിച്ചത് എന്തിനെന്നറിയാതെ സ.കോയാമു കണ്ണും മിഴിച്ച് ചുറ്റും നോക്കി .
ബസ്സ്‌ കാദറിന്റെ വീടിനു മുന്നിലുള്ള ബസ്റ്റൊപ്പിൽ നിന്നു .കോയാമും കുട്ടികളും ബസ്സിറങ്ങി കാദറിന്റെ വീടിൻറെ പടികയറി ചെന്നു ... (തുടരും )










Friday, November 22, 2013

ഭാഗം ഏഴ് ,

കണ്ണുകൾ തുടച്ച് ബാസിമ അടുക്കളയിലെ ഓരോ പണികൾ ചെയ്യാൻ തുടങ്ങി ..
പുറത്ത് നല്ല മഴപെയ്യുന്നത് കണ്ടപ്പോൾ ബാസിമ തലേന്ന് തെക്കേ ഭാഗത്തെ രണ്ടുതെങ്ങിൽ വലിച്ച്കെട്ടിയ അയലിൽ തോരയിട്ട തുണികൾ എടുക്കാൻ പുറത്തേക്ക് ഓടി .. തുണികൾ മഴകൊണ്ട് നഞ്ഞിരുന്നു .. അയലിൽ നിന്ന് തുണികൾ ഓരോന്ന് വലിച്ചെടുത്ത് വാരിക്കൂട്ടി അകത്തേക്ക് ഓടി ... അപ്പോഴാണ്‌ പുറത്തെ കോലായിൽ നിന്ന് വലിയ സംസാരം കേട്ടത് . ബാസിമ അടുത്തുള്ള മുറിയിൽ നിന്ന് കോലായിലെ സംസാരം ശ്രദ്ധിച്ചു . കാദറും ബാസിമയുടെ മാമ കുഞായിയും തമ്മിലായിരുന്നു സംസാരം .. ബാസിമാക്ക് മൂന്ന് മാമന്മാരുണ്ടായിരുന്നു . അതിൽ രണ്ടുപേർ മരണപ്പെട്ടു . ഇനി ആകെ കുഞ്ഞായി എന്ന ഈ മാമയും പാത്തുട്ടി എന്ന ഒരു എളേമയും മാത്രമേ ഉമ്മയുടെ കുടുംബക്കാരയിട്ടുള്ളൂ .. ബാസിമയുടെ ഉമ്മയുടെ കത്ത് വല്ലപ്പോഴേ ഉണ്ടാകൂ .. അതും മാമയുടെ അഡ്രസ്സിലേ വരൂ . അങ്ങനെ വന്ന ഒരു കത്തുമായി വന്നതായിരുന്നു ബാസിമയുടെ മാമ കുഞ്ഞായി .
തർക്കം കാദറിനു കല്യാണത്തിന് മുംബ് വാഗ്ദാനം ചെയ്ത ജോലിയെ ചൊല്ലിയായിരുന്നു . തർക്കം മൂത്തപ്പോൾ പിന്നെ കയ്യാങ്കളിയായി .. കാദറിന്റെ ഉമ്മയും രണ്ടു സഹോദരികളും ബാസിമയുടെ മാമയെ കാദർ തല്ലുന്നത്‌ നോക്കിനിന്ന് ചിരിച്ചു . ഇത് കണ്ട് സഹിക്കാൻ കഴിയാതെ ബാസിമ പുറത്തേക്ക് ഓടി വന്നു ..  " ങ്ങളൊക്കെ ക്കൂടി എന്തീ കാട്ടുന്ന് ... ൻറെ മാമാനെ വിട് .." അവൾ കാദറിൽ നിന്ന് മാമനെ രക്ഷിക്കാൻ ശ്രമിച്ചു . ഇത്കണ്ട് അരിശംമൂത്ത കാദർ ബാസിമയുടെ മുടിയിൽ ചുറ്റിപ്പിടിച്ച് തല ചുമരിൽ ഇടിച്ചു . അവളുടെ നെറ്റി പൊട്ടി ചോര വാർന്നൊലിച്ചു . "കൊടുക്കടാ ആ നായിൻറെ മോൾക്ക് ഒന്നൂടി .." കാദറിന്റെ ഉമ്മ അലറി . കാദർ ഉമ്മയുടെ വാക്കുകൾ അതേപടി സ്വീകരിച്ചു .. ബാസിമയുടെ കവിളും ചുണ്ടും ചുമരിൽ വന്നടിച്ചു ... കാദറിന്റെ ഒരു ചവിട്ട് കൊണ്ട് കുഞ്ഞായി മുറ്റത്തേക്ക്‌ തെറിച്ച് വീണു ... "മോളേ യ്യീ  നെരകത്തീന്ന് എങ്ങനേലും രക്ഷപ്പെട്ടോ ..." അവിടെ നിന്നും ഓടി രക്ഷപ്പെടുമ്പോൾ കുഞ്ഞായി ബാസിമയോട് വിളിച്ച് പറഞ്ഞു .
ബഹളം കേട്ട് ചുറ്റുവട്ടത്തുള്ളവർ ഓടിക്കൂടി .. അയൽവാസികളെ കണ്ട കാദർ കഥയുടെ കളം മാറ്റി .. ബാസിമയുടെ മാമ കള്ള് കുടിച്ച് വന്ന് ബാസിമയെ ഉപദ്രവിച്ചു എന്നാക്കി കഥ .. അയൽവാസികൾ കൂടിയത് കൊണ്ടുമാത്രം കാദർ ബാസിമയെ ആശുപതിയിൽ കൊണ്ടുപോയി .. പരിശോദനക്കൊടുവിൽ ഡോക്ടർ ഒന്നുകൂടി പറഞ്ഞു ....  ബാസിമ ഗർഭിണിയാണ് ....!.... (തുടരും )


Wednesday, November 20, 2013

ഭാഗം ആറ് ,

...... അയാളുടെ ചുണ്ടിൽ എരിഞ്ഞുകൊണ്ടിരുന്ന സിഗരറ്റ് ബാസിമയുടെ നഗ്നമായ മാറിൽ കുത്തി അയാൾ രസിച്ചു .. ബാസിമ വേദനകൊണ്ട് പുളഞ്ഞു . പുതപ്പിന്റെ തല കടിച്ച് ശബ്ദം പുറത്ത് വരാതെ അവൾ കരഞ്ഞു . വേദന സഹിക്കാൻ കഴിയാതെ അവൾ കട്ടിലിൽ നിന്നെണീറ്റ് ആ മുറിക്കുള്ളിൽ ഓടി ... കാദർ സിഗരറ്റുമായി ബാസിമയുടെ പുറകെ .. അവൾ സ്വന്തം ജീവിതം അർപ്പിച്ച തൻറെ ഭർത്താവെന്ന ആ കാട്ടാളനു മുന്നിൽ കൈകൂപ്പി .. " ഇക്കാ ന്നെ ഉപദ്രവിക്കല്ലേ ..ഞാനെന്ത് തെറ്റാ ഇങ്ങളോട് ചെയ്തേ ..അള്ളാ ...ൻറെ  ഉമ്മാ ... " ബാസിമയുടെ കണ്ണീരിനോന്നും കാദറിന്റെ മനസ്സിളക്കാൻ ശക്തിയില്ലായിരുന്നു . രണ്ട് മാറിലും സിഗരറ്റിന്റെ പൊള്ളലേറ്റ് പിടഞ്ഞു കരയുന്ന ബാസിമയെ കാദർ കോരിയെടുത്ത് കട്ടിലിലേക്ക് എറിഞ്ഞു . ആ മുറിവിട്ട്‌ കാദർ പുറത്തിറങ്ങുമ്പോൾ ബാസിമ എന്ന നിസ്സഹായയായ പാവം പെണ്‍കുട്ടിയെ രണ്ടു തവണ ബെന്ധപ്പെട്ടുകഴിഞ്ഞിരുന്നു .
കാലത്ത് എണീറ്റാൽ മുറ്റമടി ബാസിമക്കുള്ളതായിരുന്നു . കാദറിനു രണ്ടു സഹോദരിമാരുണ്ട് .ഒരാൾ പഠിക്കുന്നു .മൂത്തയാൾ കല്യാണം കഴിക്കാനായി നിൽക്കുന്നു . രണ്ടുപേരും ബാസിമ ആ വീട്ടിൽ കാലെടുത്ത് വെച്ചതിന് ശേഷം മുറ്റവും അടിച്ചിട്ടില്ല അടുക്കളയിലും കയറിയിട്ടില്ല . എല്ലാ ദുരിതങ്ങളും ബാസിമക്ക് മാത്രം ! . മുറ്റമടിക്കാൻ കുമ്പിടാൻ ബാസിമാക്ക് കഴിഞ്ഞില്ല . മാറിലെ നീറ്റലും വേദനയും അപ്പോഴും ഉണ്ടായിരുന്നു . ഏറെ കഷ്ടപ്പെട്ട് ബാസിമ മുറ്റമടിച്ച് തീർത്തു . ചൂൽ ഒന്ന് മുറുക്കികെട്ടി കോഴിക്കൂടിൻറെ ഒരരികത്ത് ചേർത്ത് വെച്ച് മേക്സിയൊന്ന് കയറ്റികുത്തി ബാസിമ അടുക്കളയിലേക്ക് കയറുമ്പോൾ കോലായിൽ കാദറിന്റെ ഉമ്മ നബീസുമ്മ ഇരിപ്പുണ്ടായിരുന്നു . "ബാസിയേ ..." വാതിൽപ്പടി കടന്ന് അകത്ത് കയറുന്ന ബാസിമയെ നബീസുമ്മ വിളിച്ചു . " എന്തുമ്മാ .." വതിൽപ്പടിയിൽ നിന്ന്കൊണ്ട് തലയൊന്ന് ചെരിച്ച് ബാസിമ വിളികേട്ടു ..  "യ്യറിഞ്ഞാ ... നമ്മടെ സൂറാക്ക് ഒരാലോജന വന്നീണ്ട് ... " ഉമ്മയുടെ വിളിയും വിശേഷം പറച്ചിലും കേട്ടപ്പോൾ ബാസിമ അതിശയിച്ചു . ഇത്ര സ്നേഹത്തിൽ ബാസിമ ആദ്യമായാണ് കേൾക്കുന്നത് . " സൂറാക്ക് പല ആലോജനേം ബന്നത് അനക്കറിയ്യാലോ .. ഇത് എന്തായാലും നടക്കണം .. "ബാസിമ ഒന്ന് മൂളിക്കൊടുത്തു. നബീസുമ്മ മുറുക്കാൻ വായിലിട്ടുകൊണ്ട് പറഞ്ഞു  "അൻറെ സ്വർണ്ണം എല്ലാം ൻറെ കയ്യീ തന്നോ .. അനക്കിപ്പെന്തിനാ സ്വർണ്ണം ...അൻറെ കല്യാണോം കയിഞ്ഞ് ഇയ്യ് സുഖായിട്ട് ജീവിക്കുന്നില്ലേ .. അത്പോലെ ഓളും ജീവിക്കട്ടേ ...മ്മ് മ്മ്  ഇയെന്താ ഒന്നും പറയാത്തത് "  അറിയാതെ വാർന്നൊലിച്ച കണ്ണീർ തട്ടംകൊണ്ട് തുടച്ച് ബാസിമ പറഞ്ഞു . " സ്വർണ്ണം ഇങ്ങേളിടുത്തോളി ... ഞാൻ സന്തോഷത്തോടെ ജീവിക്കിണ്ടല്ലോ ... ക്ക് ഇതിലും ബലിയ ഒരു സ്വർഗ്ഗം ഞ് കിട്ടാല്ലാ...." വാക്കുകൾ അവസാനിക്കുമ്പോഴേക്കും ബാസിമയുടെ ശബ്ദമിടറി . ബാസിമ അടുക്കളയിലേക്ക് ഓടി .. പാത്രം കഴുകുന്ന ടാപ്പ്‌ തുറന്ന് അവൾ തേങ്ങി കരഞ്ഞു ........ (തുടരും )





Sunday, November 17, 2013

ഭാഗം അഞ്ച് ,

                          കുറച്ച് സമയം പിന്നിട്ടപ്പോൾ കാദറിന്റെ ഉമ്മ നബീസുമ്മ മുറിയിലേക്ക് കടന്ന് വന്നു . അമ്മായിയമ്മയെ കണ്ട ബാസിമ കണ്ണുകൾ തുടച്ച് കട്ടിലിൽ നിന്ന് എണീറ്റു .  "എന്ത്യേ മോളെ ഓന് .." ബാസിമ അറിയില്ലന്ന മട്ടിൽ തലയാട്ടി . " അണക്കെന്താ ൻറെ മോനെ പിടിച്ചീലെ ... നേരം ബെളുക്കുമ്പോ തന്നെ ഓന് എങ്ങടാ പോയേ .. ഒറ്റ രാത്രിയോണ്ട് ഇയ്യ് ഓനെ ആകെമാറ്റിക്കളഞ്ഞല്ലോ .." ഇതും പറഞ്ഞ് നബീസുമ്മ പോയി . എന്തോ മുനവെച്ചുള്ള സംസാരമായാണ് ബാസിമാക്ക് തോന്നിയത് .
ബാസിമയെ കാദറിനു കെട്ടിക്കുമ്പോൾ നുള്ളിപ്പെറുക്കിയ പണ്ടോം പണോം മാത്രമായിരുന്നില്ല വാഗ്ദാനം .കാദറിനു ഒരു ജോലി കൂടി പറഞ്ഞിരുന്നു . ബാസിമയുടെ കുഞ്ഞായി എന്ന ഒരു മാമയയിരുന്നു ഇക്കാര്യം വാക്ക് കൊടുത്തത് . അതും കല്യാണത്തിന് മുംബ് തരപ്പെടുത്താമെന്നയിരുന്നു . കല്യാണം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടു . കല്യാണപ്പിറ്റെന്നു മുതൽ ഇതിൻറെ പേരിലല്ലങ്കിലും ബാസിമ കാദറിന്റെ ഉമ്മയിൽ നിന്നും കാദറിൽ നിന്നും കുത്തുവാക്കുകളും അവഗണനയും നേരിട്ട് കൊണ്ടിരുന്നു .  ബാസിമ കാദറിനെ ഒരാഴ്ചക്കുള്ളിൽ കണ്ടതാവട്ടെ ആകെ മൂന്നു ദിവസം മാത്രം .അതും രാത്രിയിൽ ,ബെന്ധപ്പെടാൻ മാത്രം . കാദറിന്റെ ആർത്തിയും ആവേശവും കെട്ടടങ്ങും വരെ . അത് കഴിഞ്ഞാൽ അയാൾ ഒരു വേശ്യയെ ഉപേക്ഷിച്ച് പോകുന്ന മട്ടിൽ അപ്പുറത്തെ മുറിയിൽ ചെന്ന് കിടക്കും . ബാസിമയുടെ സങ്കടങ്ങൾ പറയാൻ ആകെ ഉള്ളത് ഉമ്മയാണ്‌ .കല്യാണം കഴിഞ്ഞ് മൂന്നിൻറെന്ന് ഉമ്മ ഗൾഫിലേക്ക്  തിരിച്ചു .
ദിവസങ്ങൾ കടന്ന് പോകുന്നത് ബാസിമ ശരിക്കും അറിയുന്നുണ്ടായിരുന്നു . ഓരോ ദിവസവും വിത്യസ്ത  വേദനകളും സങ്കടങ്ങളും ... രാത്രിയിൽ മാത്രം ഒരേ അനുഭവം . കാദറിന്റെ ബലാൽത്സംഗവും വർന്നൊലിക്കുന്ന കണ്ണീരും ..... ഒരുദിവസം പോലും ബാസിമ അയാൾക്ക് മനസ്സറിഞ്ഞ് വഴങ്ങിയിട്ടില്ല . പുരുഷഹങ്കാരമെന്ന ആ മാംസപേശികളുടെ ബലത്തിന് മുന്നിൽ ബാസിമ കീഴ്പ്പെടുകയായിരുന്നു . വിശപ്പകറ്റാൻ സിംഹം മാൻപേടയെ ആക്രമിക്കുന്നതായാണ് ആ രാത്രികളെ ബാസിമ കണ്ടിരുന്നത് .
ബാസിമയുടെ സഹോദരങ്ങളെ ഒന്ന് കാണാനോ ,അവരോടൊത്ത് ഒരു ദിവസമെങ്കിലും ചെന്ന് താമസിക്കാനോ അവൾക്ക് കാദർ അനുവാദം കൊടുത്തില്ല . എന്നാൽ തൻറെ സങ്കടമൊന്നും ബാസിമ സഹോദരങ്ങളെ അറിയിച്ചില്ല . അവർ നന്നായി പഠിക്കട്ടെ എന്ന് അവൾ ആശിച്ചു .
രാത്രി കാദറിന്റെ വികാര പൂർത്തീകരനത്തിനു ബാസിമയുടെ എതിർപ്പ് ശക്തമായപ്പോൾ അയാൾ അവളെ മർദിച്ചു അവളുടെ വസ്ത്രങ്ങൾ വലിച്ച് കീറി . ഒച്ചവെച്ചാൽ അതോടെ ബന്ധം അവസാനിപ്പിക്കുമെന്ന ഭീഷണിയുണ്ടായിരുന്നു ബാസിമാക്ക് .അത് കൊണ്ട് തന്നെ അവൾ എല്ലാ വേദനയും കടിച്ചമർത്തി . എന്നാൽ അയാളുടെ പുതിയ അക്രമം അവൾക്ക് സഹിക്കാൻ കഴിയാത്തതായിരുന്നു .ബാസിമയെ നഗ്നയാക്കി കെടുത്തി അയാൾ .......... (തുടരും )

Monday, November 11, 2013

ഭാഗം നാല് .,

"ഇക്കവളെ മറക്കാനും പറ്റില്ല അന്നെ സ്നേഹിക്കാനും പറ്റില്ല " കെട്ടിയവനിൽ നിന്ന് സ്നേഹത്തോടെ കേൾക്കേണ്ട വാക്കുകൾക്ക് പകരം ഹൃദയം മുറിക്കുന്ന വാക്കുകൾ കേട്ടപ്പോൾ ബാസിമ മരവിച്ച ശരീരം പോലെ ഇരുന്നു . മണിയറക്കുള്ളിൽ സിഗരറ്റിന്റെ ഗന്ധവും പുകയും പിന്നെ ബാസിമയുടെ തേങ്ങലും .. അലിവിൻറെ ഒരംശം പോലും അയാളുടെ ഹൃദയക്കോണിലെങ്ങുമില്ലന്ന് ബോധ്യമായ ബാസിമ ആ കട്ടിലിൽ ചുരുണ്ടുകൂടി കിടന്നു .
മണിയറയിൽ വെളിച്ചം അണഞ്ഞു .ഇരുട്ട് പരവതാനി വിരിച്ചു .അയാളുടെ കരുത്തുറ്റ കരങ്ങൾ ബാസിമയെ കെട്ടിപ്പുണർന്നു . സിഗരറ്റിന്റെ ഗന്ധമുള്ള അയാളുടെ ചുണ്ടുകൾ അവളുടെ കവിളിൽ പതിഞ്ഞു . അവൾ ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും അയാളുടെ ആരോഗ്യത്തിനു മുന്നിൽ അവൾ തളർന്നു . മറ്റൊരു പെണ്ണിന് മനസ്സ് കൊടുത്ത് തൻറെ ശരീരത്തെ ആസ്വദിക്കുന്ന അയാളുടെ കാമവെറിയെ അവൾ നിസ്സഹായതയോടെ കിടന്ന്‌ കണ്ടു . ആദ്യരാത്രിയിൽ തൻറെ എല്ലാം തൻറെ ഭർത്താവിന് സ്നേഹത്തോടെ ,സന്തോഷത്തോടെ നൽകേണ്ട അവൾ മനസ്സ് മുഴുവൻ വെറുപ്പോടെ തൻറെ മാനം കവരുന്ന ഒരു കാട്ടാളന്റെ കൈകളിൽ അകപ്പെട്ട ഒരു പാവം പെണ്‍കുട്ടിയുടെ വേദനയോടെ അവളുടെ എല്ലാം അവൾ അയാൾക്ക് വലിച്ചെറിഞ്ഞ് കൊടുത്തു .
നേരം വെളുത്തു .ബാസിമ അതറിയുന്നുണ്ടായിരുന്നു .മനസ്സും ശരീരവും ഒരുപോലെ നൊന്ത അവൾ രാത്രി ഉറങ്ങിയിരുന്നില്ല .ആദ്യരാത്രി ഭർത്താവിന്റെ വീട്ടിലായത് കൊണ്ട് തൻറെ സങ്കടങ്ങൾ ആരോട് പറയുമെന്നറിയാതെ ബാസിമ നൊമ്പരപ്പെട്ടു .ചിതറിക്കിടന്ന അവളുടെ വസ്ത്രങ്ങൾ വാരിയെടുത്ത് കുളിമുറിയിൽ കയറി .ഷവർ തുറന്ന് ശരീരത്തിലേക്ക് വെള്ളം ഒഴികിയപ്പോൾ അവൾ ഉറക്കെ കരഞ്ഞു .അവളുടെ ശരീരത്തിൻറെ പലയിടത്തും അവൾക്ക് നീറ്റൽ അനുഭവപ്പെട്ടു .
കുളികഴിഞ്ഞ് പുറത്തിറങ്ങിയ ബാസിമ കട്ടിലിൽ അയാളെ കണ്ടില്ല ! അവൾ ആകെ പരിഭ്രമിച്ചു . എന്ത് സംഭവിച്ചെന്നറിയാതെ അവൾ കട്ടിലിൻറെ ഒരരികത്തിരുന്ന് കരയാൻ തുടങ്ങി .  (തുടരും )

Sunday, November 10, 2013

ഭാഗം മൂന്ന് .,

പത്താം ക്ലാസ്സിൽ പഠിക്കുന്ന ബാസിമാക്ക് വയസ്സ് പതിനാറ് തികയുന്നതെയുള്ളു . വീട്ടിൽ കുട്ടികൾ തനിച്ചാകുന്നതിനും വീടിനൊരു അത്താണിയുമായി ഉമ്മ കണ്ടെത്തിയ ഒരേ ഒരു പോംവഴി ബാസിമയുടെ കല്യാണം നടത്തുക എന്നതായിരുന്നു . വിവരം അറിഞ്ഞ ബാസിമ ആകെ തകർന്നുപോയി .അവൾ എപ്പോഴും കരഞ്ഞ് കൊണ്ടിരുന്നു .ഒടുവിൽ ഉമ്മ കാര്യങ്ങൾ ബോധ്യപ്പെടുത്തി ബാസിമയെ കൊണ്ട് വിവാഹത്തിന് സമ്മതിപ്പിച്ചു .മനസ്സില്ല മനസ്സോടെ ബാസിമ വിവാഹപ്പെണ്ണായി .
         പതിനാറ് തികയും മുമ്പ് ബാസിമയുടെ നിക്കഹ് കഴിഞ്ഞു .മെലിഞ്ഞ ബാസിമയെ കേട്ടിയതാകട്ടെ നല്ല തണ്ടും തടിയുമുള്ള മുപ്പത്താറ് കാരൻ കാദർ .
ഇന്ന് ബാസിമയുടെ ആദ്യരാത്രിയാണ് . പേടിച്ച് വിറച്ച് ജീവിതം എന്തെന്ന് അറിയാത്ത ബാസിമയുടെ മുറിയിലേക്ക് ,അവളുടെ ജീവിതത്തിലേക്ക് കാദർ കാലെടുത്ത് വെച്ചു .അധികം ആർഭാടമില്ലാത്ത ആ മണിയറയിൽ വേടൻറെ വലയിൽ പെട്ട പുള്ളിമാനേ പോലെ ബാസിമ കട്ടിലിൻറെ ഒരരികിൽ പതുങ്ങിയിരുന്നു .അയാൾ കട്ടിലിൽ വന്നിരുന്നപ്പോൾ അവൾ അറിയാതെ എണീറ്റ്നിന്നു .അവളുടെ കുഞ്ഞു മൃദുലമായ കൈകളിൽ പരുക്കനായ ആ മനുഷ്യൻ പിടിച്ച് അവളെ കട്ടിലിൽ പിടിച്ചിരുത്തി .അവളുടെ കുഞ്ഞു ഹൃദയം കുതിരയുടെ കുളമ്പടി നാദം പോലെ പിടച്ചു .അവൾ ഇടംകണ്ണിട്ട് ആ വലിയ മനുഷ്യനെ ഒന്ന് നോക്കി .അവൾ അയാളെ ശരിക്ക് കാണുന്നത് അപ്പോഴാണ് . അവൾ മേശപ്പുറത്തെ പാലെടുത്ത് അയാൾക്ക് നേരെ നീട്ടി . അയാൾ മുഖം തിരിച്ചു .
"ഇക്ക് വേണ്ട .." പരുപരുത്ത അയാളുടെ ശബ്ദം പുറത്ത് വന്നപ്പോൾ ബാസിമ പേടിച്ചു . "ക്ക് ഈ കല്യാണം ഇഷ്ടല്ലാണ്ട് കെട്ടിയതാ ..പിന്നെ കൊറച്ച് പണ്ടം പണം കിട്ടോലോന്നു കരുതി സമ്മതിച്ചതാ ..ക്ക് വേറെ പെണ്ണിനെ ഇഷ്ടാ .."
അവൾ ആകെ തകർന്നു പോയി .കൈരണ്ടും മുകത്ത് ചേർത്ത് വെച്ച് അവൾ തേങ്ങി കരയാൻ തുടങ്ങി .അയാൾ ഒരു സിഗരറ്റും കത്തിച്ച് കട്ടിലിൽ എന്തോ ചിന്തിച്ച് കിടന്നു . അവൾ തേങ്ങികൊണ്ട്‌ അയാളോട് ചോദിച്ചു "ങ്ങക്ക് ഓളെ മറന്നൂടെ ..".....(തുടരും )











Saturday, November 9, 2013

ഭാഗം രണ്ട് .,

"ബാസിമ എന്തേ തനിച്ച്ചിരിക്ക്ണ് ..മോളു കരയാണോ ."
സ്നേഹം മാത്രം മനസ്സിൽ നിറച്ചുള്ള അനാഥാലയത്തിലെ അമ്മ ബാസിമയുടെ അടുത്തിരുന്നു . "ഉപ്പയെ കാണാൻ പോണോ .." അമ്മയുടെ ചോദ്യത്തിനു മറുപടി കൊടുക്കാതെ കൈകൾ മുകത്ത് ചേർത്ത് വെച്ച് കരഞ്ഞ്കൊണ്ട് അവൾ ഓടി .
ബാസിമയും സഹോദരങ്ങളും അനാഥാലയത്തിൽ നന്നായി പഠിച്ചു . മാസം മാസം കുട്ടികൾക്കുള്ള ചിലവ് കാശ് ഉമ്മ അയച്ചു കൊടുക്കും . ഇടക്ക് ഒരുകത്തും വല്ലപ്പോഴും ഒരു ഫോണും .. ഉമ്മയുടെ സംരക്ഷണവും ലാളനയും സ്നേഹവും അതിലോതിങ്ങി .ബാസിമ ആരോടും സങ്കടം പറഞ്ഞില്ല . ഞങ്ങൾക്ക് വേണ്ടിയല്ലേ ഉമ്മ അന്യനാട്ടിൽ കഷ്ടപ്പെടുന്നത് എന്നോർത്ത് അവൾ സമാധാനിക്കും . ബാസിമയുടെ ഉമ്മയുടെ കുടുംബക്കാർ സാമാന്യം സമ്പത്തുള്ളവരാണെങ്കിലും അവരാരും തന്നെ സഹായത്തിന് വന്നില്ല !.
ഇടക്ക് രണ്ട് പ്രാവിശ്യം ഉമ്മ ഗൾഫിൽ നിന്ന് വന്നപ്പോൾ കുട്ടികളുമായി കുടുംബങ്ങളിൽ മാറി മാറി നിന്നിരുന്നു . പക്ഷെ അതിലും നല്ലത് അനാഥാലയം തന്നെ എന്ന് ബസിമാക്ക് തോന്നി .അത്ര മോശമായിരുന്നു അവരുടെ പെരുമാറ്റം . ഉമ്മക്കും അത് മനസ്സിലായെങ്കിലും വേറെ നിവർത്തിയില്ലാതെ എല്ലാം സഹിച്ചു .
  ബാസിമ പത്താം ക്ലാസ്സിലും ഒരു സഹോദരൻ ബഷീർ എട്ടിലും ,മറ്റൊരു സഹോദരൻ നാസർ ആറിലും ഇളയ സഹോദരി ബുഷറ അഞ്ചാം ക്ലാസ്സിലും പഠിക്കുന്ന കാലം .ആയിടെ ഉമ്മ വന്നപ്പോൾ ഒരു വാടക വീടെടുത്ത് കുട്ടികളെ അനാഥാലയത്തിൽ നിന്നും കൂട്ടി കൊണ്ട് വന്നു . ബാസിമയും സഹോദരങ്ങളും ഏറെ സന്തോഷിച്ചു .ഉമ്മ അഞ്ചാറുമാസം നാട്ടിൽ തങ്ങളോടൊത്ത് ഉണ്ടാകുമെന്നറിഞ്ഞപ്പോൾ ആ കുഞ്ഞു മനസ്സുകൾക്ക് സന്തോഷം അടക്കാനായില്ല . പക്ഷെ ഉമ്മയുടെ വരവിൻറെ ഉദ്ദേശം ബാസിമ അറിഞ്ഞപ്പോൾ അവളുടെ സന്തോഷം എരിഞ്ഞമർന്നു . അവളുടെ മനസ്സ് പിടഞ്ഞു ...(തുടരും )

ഭാഗം ഒന്ന് ,

              'മനസ്സ്' എന്ന അനാഥാലയത്തിലെ മരച്ചുവട്ടിൽ നിന്നാവട്ടെ ഈ കഥയുടെ തുടക്കം . കാരണം അനാഥാലയത്തിലെ രണ്ടായിരത്തോളം കുട്ടികളിൽ നിന്ന് വേറിട്ട്‌ ആ  മരച്ചുവട്ടിൽ തനിച്ചിരിക്കുന്ന  ബാസിമ എന്ന പതിമൂന്ന് കാരിയുടെ ജീവിത കഥയാണിത്  . അനാഥാലയത്തിൽ ബാസിമ തനിച്ചല്ല ,രണ്ട് സഹോദരന്മാരും ഒരു സഹോദരിയും ഉണ്ട് .ഇവർ ഉപ്പയും ഉമ്മയും ജീവിച്ചിരിക്കെ വിധിയുടെ വികൃതിക്ക് ഇരയായി അനാഥരായവരാണ് .
ഒർമ്മവെച്ചകാലം മുതൽ ബാസിമാക്ക് സങ്കടങ്ങൾ മാത്രമാണ് . ഉമ്മയുടെയും ഉപ്പയുടെയും വഴക്കുകൾ കണ്ടാണ്‌ ബാസിമ വളർന്നത് .ഉപ്പ പാർട്ടിക്ക് വേണ്ടി കൊല്ലാനും ചാകാനും നടക്കുന്ന ആളായിരുന്നു .കയ്യിലെ പണമെല്ലാം പാർട്ടിക്ക് വേണ്ടി ചിലവഴിച്ചു .കുടുംബം നോക്കാതെ പാർട്ടി നോക്കിയപ്പോൾ ഉമ്മ എതിർത്തു . അത് വഴക്കായി . പലദിവസങ്ങളിലും ഉപ്പ ഉമ്മയെ ദ്രോഹിക്കുന്നത് നിസ്സഹായാകരായി ബാസിമയും സഹോദരങ്ങളും നോക്കിയിരിന്നിട്ടുണ്ട് . വഴക്ക് അവസാനം അവരുടെ വിവാഹ മോചനത്തിൽ എത്തി . ഉപ്പയും ഉമ്മയും വേർപിരിഞ്ഞപ്പോൾ ഉമ്മാക്ക് മക്കളെ നോക്കാൻ കഷ്ടപ്പെടേണ്ടി വന്നു .ഒടുവിൽ വീടും നഷ്ടപ്പെട്ടപ്പോൾ മക്കളെ അനാഥാലയത്തിൽ വിട്ട് ഉമ്മ ഒരു വീട്ട്ജൊലിക്കായി ഗൾഫിലേക്ക് പോയി .ബാസിമയും താഴെയുള്ള കുഞ്ഞു സഹോദരങ്ങളും ആ അനാഥാലയത്തിൽ പഠിച്ച് വളർന്നു .
ഇന്ന് ബാസിമ മരച്ചുവട്ടിൽ തനിച്ചിരിക്കുന്നത് അവളുടെ ഉപ്പ പാർട്ടി ഓഫീസിൽ കുഴഞ്ഞ് വീണ് മരിച്ച വാർത്തയറിഞ്ഞാണ് . തങ്ങളെ അനാഥരെന്ന ഒറ്റപ്പെടലുകളിലേക്ക് വലിച്ചെറിഞെങ്കിലും ജനിപ്പിച്ച തന്തയല്ലേ എന്നോർത്ത് , സഹോദരങ്ങളെ ഒന്നും അറിയിക്കാതെ അവൾ തനിച്ചിരിന്ന് തേങ്ങി ....(തുടരും )

Saturday, September 14, 2013

പ്രേംനസീർ .

തിരുവിതാംകൂറിലെ ചിറിയൻകീഴിൽ അക്കോട് ഷാഹുൽ ഹമീദിന്റെയും അസുമ ബീവിയുടെയും മകനായി 1925 ഏപ്രിൽ 7 നാണ് പ്രേം നസീർ എന്ന മഹാ നടൻറെ ജനനം .അദ്ദേഹത്തിൻറെ രണ്ടാമത്തെ ചിത്രമായ വിശപ്പിൻറെ വിളിയുടെ ചിത്രീകരണത്തിൽ വെച്ചാണ് തിക്കുറുശ്ശി അദ്ദേഹത്തിന് പ്രേം നസീർ എന്ന് നാമകരണം ചെയ്യുന്നത് .നിരവധി സിനിമകളിൽ മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന ഒരുപാട് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അദ്ദേഹം 1989 ജനുവരി 16 ന് നമ്മെ വിട്ട് പിരിഞ്ഞു .മരിക്കുമ്പോൾ അദ്ദേഹത്തിന് 64 വയസ്സായിരുന്നു .








Thursday, September 12, 2013

എം .എസ് .ബാബുരാജ്‌........,

എം .എസ് .ബാബുരാജ്‌ ..നമ്മുടെ സ്വന്തം ബാബുക്ക
----------------------------------------------------------

മുഹമ്മദ്‌ സബീർ ബാബുരാജ്‌ എന്ന എം എസ് ബാബുരാജ്‌ കോഴിക്കോട്ടുകാരനാണെങ്കിലും പിന്നീട് സംഗീതത്തിലൂടെ ലോക മലയാളികളുടെ സ്വന്തമായി . 1957 മുതൽ 1978 വരെ മലയാള സംഗീത ലോകത്തെ നിറസാന്നിദ്യമായിരുന്നു ബാബുരാജ്‌ . മലയാള സംഗീത ലോകത്ത് ആദ്യമായി ഗസലുകളുടെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ശ്രുതി മധുരം ചേർത്ത് തുടങ്ങിയത് ബാബുക്കയായിരുന്നു .  മലയാള സിനിമ സംഗീതത്തിന് നിരവധി സംഭാവനകൾ നല്കിയിട്ടുള്ള ബാബുരാജ്‌ 1978 ഒക്ടോബർ 7 ന് നമ്മെ വിട്ട് പിരിഞ്ഞു .
                                                                                                   റൗഫ് റഹ്മത്തുള്ള .






Wednesday, September 11, 2013

ഒ.വി.വിജയൻ


         1930 ജൂലൈ 2 ന് പാലക്കാട്‌ ജില്ലയിലെ മങ്കരയിലാണ് ഓട്ടുപുലാക്കൽ വേലുകുട്ടി വിജയെനെന്ന ഒ .വി .വിജയൻറെ ജനനം .അച്ഛൻ വേലുകുട്ടി ,അമ്മ കമലാക്ഷിയമ്മ .ഹൈദരാബാദിലെ ഡോക്ടർ തെരേസ ഗബ്രിയേൽ ആണ് ഭാര്യ . മകൻ മധു വിജയൻ അമേരിക്കയിലെ ഒരു പരസ്യ കമ്പനിയിൽ ജോലിചെയ്യുന്നു .മലപ്പുറം ,അരീക്കോട് ,കോട്ടക്കൽ ,പാലക്കാട്‌ ,മദിരാശി തുടങ്ങിയ സ്ഥലങ്ങളിലെ വിത്യസ്ത സ്കൂളുകളിലായിരുന്നു വിദ്യാഭ്യാസം .മദ്രാസിലെ പ്രസിഡൻസി കോളേജിൽനിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ എം എ ബിരുദം നേടി .

        1954 ന് ശേഷം കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ അദ്യാപകനായി .ഇക്കാലത്ത് കടുത്ത ഇടതുപക്ഷ വിശ്വാസിയായിരുന്നു ഒ .വി .വിജയൻ .എഴുത്തിലും കാർടൂണ്‍ ചിത്രരചനയിലും അക്കാലത്ത് തന്നെ താൽപര്യം കാണിച്ചിരുന്നു ഒ .വി . 1958 ൽ ശങ്കേഴ്സ് വീക്കിലിയിലും ,1963 ൽ പേട്രിയറ്റ് ദിനപത്രത്തിലും കാർട്ടൂണിസ്റ്റായി ജോലി ചെയ്തു .1967 മുതൽ സ്വതന്ത്ര പത്രപ്രവർത്തകനായി .
  1957 ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ നിശിതമായ  വിമർശനം എഴുത്തിലൂടെയും കാർട്ടൂണുകളിലൂടെയും ആവിഷ്കരിച്ച ഇന്ത്യൻ എഴുത്തുകാരിൽ ഒരാൾ വിജയനായിരുന്നു .ഇത്തിരി നേരംപോക്ക് ഇത്തിരി ദർശനം ഇതിന് തെളിവാണ് . 
നിരവധി കഥകളും നോവലുകളുംലേഖനങ്ങളും ഈ സാഹിത്യകാരൻ നമ്മുടെ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട് .അതിലെ പ്രധാന നോവൽ ഖസാക്കിൻറെ ഇതിഹാസമാണ്‌ .നിരവധി പുരസ്കാരങ്ങൾ ഈ എഴുത്തുകാരനെ തേടിയെത്തിയിട്ടുണ്ട് .
2005 മാർച്ച്‌ 30 ന് ഹൈദരാബാദിൽ വെച്ച് ഒ .വി .വിജയൻ അന്തരിച്ചു .
                                         ****ശുഭം ****
                                                                             റൗഫ് റഹ്മത്തുള്ള ,






Tuesday, September 10, 2013

അദ്നാൻ സമി

                  
                         ബ്രിട്ടനിൽ ജനിച്ച് പാക്കിസ്ഥാൻ വംശജനായ പ്രശസ്ത ഗായകനും പെയിന്ററും സംഗീത രചയിതാവും നടനുമാണ്‌ അദ്നാൻ സമി .1973 ഓഗസ്റ്റ് 15 ന് ജനിച്ച കനേഡിയൻ പൗരത്വമുള്ള അദ്നാൻ സമി ഇപ്പോൾ മുംബയിലാണ് താമസം .ഏഷ്യനും പശ്ചാത്യനും സംയോജിപ്പിച്ച് കൊണ്ടുള്ള ഒരു പ്രത്യേക സംഗീത ശൈലിയാണ് അദ്നാൻ സമിയുടേത് .
പാക്കിസ്ഥാനി സംഗീതം ,ഇന്ത്യൻ സംഗീതം ,ക്ലാസ്സിക്കൽ ,ജാസ്സ് ,പോപ്‌ റോക്ക് ..എന്നീ മേഖലകളിൽ തന്റെതായ വെക്തിമുദ്ര പതിപ്പിച്ച ആളാണ് അദ്നാൻ സമി . പിയാനോയിൽ തന്റെ വിരലുകൾ കൊണ്ട് സംഗീതത്തിൽ മാന്ത്രിക സ്വരങ്ങൾ സൃഷ്ടിച്ച അദ്നാൻ സമി ജനകോടികളുടെ മനസ്സിൽ 1990 കാലം തൊട്ടേ തന്റെ സാന്നിധ്യം അറിയിച്ച് കൊണ്ടിരിക്കുന്നു .

                                                                                                      (റൗഫ് റഹ്മത്തുള്ള )