അങ്ങനെ രണ്ടാം കെട്ടുകാരനായ സൈതുമായി ബാസിമയുടെ മൂന്നാം നിക്കാഹ് നടന്നു ... വളരെ ചെറിയരീതിയിൽ നടന്ന വിവാഹത്തിൽ ബാസിമയുടെ ഉമ്മ പങ്കെടുത്തില്ല ..നാസറായിരുന്നു നിക്കാഹ് നടത്തിയത് ..
സൈതു പട്ടാളത്തിൽ കേണലാണ് .. ആദ്യവിവാഹം പ്രണയവിവാഹമായിരുന്നത്കൊണ്ട് കുടുംബങ്ങളെല്ലാം അകന്നു പോയിരിന്നു ... ഭാര്യ മരിച്ചപ്പോൾ പത്ത് വയസ്സുകാരൻ മകന് ഒരു ഉമ്മ എന്ന് കണ്ടായിരുന്നു സൈതു ബാസിമയെ വിവാഹം കഴിച്ചത് ..അക്കാര്യം സൈതു ബാസിമയോട് പറയുകയും ചൈതു ..
"ക്ക് രണ്ട് പെണ്മക്കളാ ...ഇപ്പൊ ഒരു ആണ്‍കുട്ടിയും ക്ക് കിട്ടി ...ൻറെ സ്വന്തം മോനെ പോലെ ഞാൻ നോക്കിക്കോളാം ... "
ബാസിമയുടെ വാക്കുകൾ അയാൾക്ക് വലിയ സന്തോഷം നൽകി ..
അത്യാവിശ്യം സമ്പത്തുള്ള ആളായിരുന്നു സൈതു ..എല്ലാ സൗകര്യങ്ങളുമുള്ള ആ വലിയ വീട്ടിൽ ബാസിമയുടെ പുതിയ ജീവിതം ആരംഭിച്ചു .. ഏറെ സന്തോഷത്തോടെ തന്നെ ...
"ക്കാ ....."
പുറത്ത് പത്രം വായിച്ചിരിക്കുന്ന സൈതിനെ ബാസിമ കതകും ചാരിനിന്ന് സ്വരം താഴ്ത്തി വിളിച്ചു ...സ്നേഹത്തോടെ ......
"ഉം ....പറഞ്ഞോ ....."
സൈത് പത്രത്തിൽ നിന്ന് കണ്ണെടുക്കാതെ വിളിക്കേട്ടു ....പട്ടാളക്കാരനായത് കൊണ്ട് എന്തെങ്കിലും പറയാനും മിണ്ടാനും ബാസിമാക്ക് പേടിയായിരുന്നു ...എന്നാലും ഒരു ഭർത്താവിൻറെ സ്നേഹം കിട്ടിയത് സൈതിൽ നിന്നായിരുന്നു ...ചുരുങ്ങിയ നാള്കൊണ്ട് തന്നെ ....മനസ്സറിഞ്ഞ് അവളും സ്നേഹിച്ച് തുടങ്ങിയിരിന്നു ..
"ക്ക് വീട്ടിലൊന്നു പോണന്നുണ്ട് ...."
"അവടിപ്പോ ആരാ ഉള്ളത് ..ഒരനിയനല്ലേയുള്ളൂ ... എന്തിനാപ്പോ അവരെ ബുദ്ധിമുട്ടിക്കാൻ അങ്ങട്ട് പോണത്... "
ബാസിമ ഒന്നും മിണ്ടാതെ കതകും ചാരിനിന്നു ... സൈതു പത്രം മടക്കിവെച്ച് ബാസിമയെ ഒന്ന് തിരിഞ്ഞ് നോക്കി ..... ബാസിമ നഖം കൊണ്ട് വാതിലിൽ ചുരണ്ടി നിൽക്കുന്നത് കണ്ട് സൈത് ഉറക്കെ പൊട്ടിച്ചിരിച്ചു ... ബാസിമയുടെ മുഖത്ത് പാതി പുഞ്ചിരി വിടർന്നു ...
"ൻറെ ബുദ്ധൂസേ ....ഞാനന്നെ ഒന്ന് പേടിപ്പിച്ചതല്ലേ ... യ്യ് ഒരുങ്ങിക്കോ ..."
ബാസിമാക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി .. അവൾ പുറപ്പെടാൻ ഒരുങ്ങി ..
ഒരു നാട്ടും പുറത്തുകാരിയായി ഒരു പാട് സങ്കടങ്ങൾ പേറി ഉഴറുന്ന മനസ്സുമായി കഴിഞ്ഞിരുന്ന ബാസിമ ഇപ്പൊ ആളാകെ മാറി ...ടൗണിൽ നല്ല നിലയിൽ വലിയവീട്ടിൽ സന്തോഷത്തോടെയുള്ള ജീവിതം ...അതിൻറെ ഒരുമാറ്റവും മൊഞ്ചും അവളുടെ മുഖത്തുണ്ടായിരുന്നു ..
ബാസിമയുടെ മാറ്റം നാസറും പെണ്ണും തിരിച്ചറിഞ്ഞില്ലങ്കിലും കാർത്തിക ഒറ്റ നോട്ടത്തിൽ പറഞ്ഞു ...നാസറിനെ കണ്ട് അധികം സംസാരിക്കാൻ നിൽക്കാതെ ബാസിമ കാർത്തികയെ കാണാനാണ് പോയത് ..തനിക്ക് കിട്ടിയ പുതിയ ജീവിതവും സന്തോഷവും പങ്കുവെക്കാൻ ...
"യ്യന്ന് പറഞ്ഞപ്പോ ഇക്ക് തീരെ ഇഷ്ടണ്ടാര്ന്നില്ല ഈ കല്യാണത്തിന് ...കല്യാണം ഭർത്താവ് എന്നൊക്കെ കേക്കണന്നെ ക്ക് പേടിയായിരുന്നു ..."
കാർത്തിക ബാസിമയുടെ സംസാരം കേട്ട് മുഖത്ത് തന്നെ നോക്കിയിരിന്നു ...പിന്നെ ഒന്ന് മന്ദഹസിച്ചു ...
"പ്പൊ അനക്കെന്ത് തോന്നുന്നു ..."
ബാസിമയുടെ മുഖത്ത് നാണം വിടർന്നു ...
"ക്കിപ്പോ നല്ല സന്തോഷാ കാർത്തീ ....ഒരുപാട് സങ്കടപ്പെട്ടതിനു പടച്ചോൻ തന്നതാകും ..."
"അയാളെ മോൻ അന്നോട് അടുത്തോ ....?"
"പിന്നേ ....ന്നോടും മക്കളോടും നല്ല സ്നേഹാ ആ മോൻക്ക് ...പാവം ..."
"അന്നെ എന്താ വിളിക്കാ ..."
"ആര് ...ഇക്കെ ...അതൊ മോനോ ..."
കാർത്തിക ഒന്ന് ചിരിച്ചു ... "മോൻ ..."
"ഉമ്മാന്ന് വിളിക്കാൻ പറഞ്ഞു ...അയിൻറെ ഉമ്മാനെ അത് മമ്മീന്നാത്രെ വിളിച്ചീരുന്നത് ....ക്കത് കേക്കണന്നെ ദേശ്യാ ....ഇപ്പൊ , മ്മാന്ന് വിളിക്കീണ്ട് .."
"എന്തായാലും അനക്കൊരു നല്ല ജീവിതം കിട്ടിയല്ലോ ക്കത് മതി ... "
കാർത്തിക സംസാരത്തിനിടക്ക് മേശപ്പുറത്ത് ചായയും പലഹാരങ്ങളും നിരത്തി ...
"എന്തിനാ ഇതൊക്കെ ....ചായ മാത്രം മതി ..."
"പിന്നേ ...യ്യിപ്പൊ പുതുപെണ്ണല്ലെ ...ഹിഹി ..അൻറെ പുയ്യാപ്ലെ ചായകുടിക്കാൻ വിളിക്ക് ..."
കാർത്തിക ബാസിമയെ കളിയാക്കി കൊണ്ട് പറഞ്ഞു ..( തുടരും ..)