കാദർ എന്താണാവോ പറയുക എന്ന് പേടിച്ച് നിന്നവർക്ക് കാദറിന്റെ സ്നേഹവാക്കുകൾ കേട്ട് മനസ്സലിഞ്ഞു . "ൻറെ ഭാഗത്തും തെറ്റ്ണ്ട് ..ഓളെന്തായാലും പെറാൻ പോയതല്ലേ ... തൊണ്ണൂറോക്കെ കയിഞ്ഞ് ഓളോട് സന്തോഷത്തോടെ ങ്ങട് പോരാൻ പറഞ്ഞോളിൻ ..."
എല്ലാവരുടെ മുഖത്തും സന്തോഷത്തിന്റെ പാൽനിലാവ് വിരിഞ്ഞു .
"പ്പോ കണ്ടില്ലേ കാദറേ ..ഞമ്മൊളൊന്നിരിന്ന് ബർത്താനം പറഞ്ഞ് തീരണ കാര്യള്ളോ ... ആയിനാപ്പിജ്ജ് ആകപ്പാടെ പ്രസ്നാക്കി ഈ കാറിയ മിച്ചരും തണ്ത്ത രസ്ക്കും സുലൈമാനിയും തന്നത് ... ന്തായാലും യ്യ് ചെയ്തത് ബല്യ ചതിയായിപ്പോയിട്ടാ ..കാദറെ .." സ.കോയാമൂൻറെ സംസാരം കേട്ട് കുഞ്ഞാവയും ബാസിമയുടെ ഉമ്മയും ചിരിച്ചു . കാദറിന്റെയും നബീസുമ്മയുടെയും മുഖം വിളറി ... "അല്ല ...അത് ..വാങ്ങീട്ട് കൊറച്ചായി ..കേടായത് അറിഞ്ഞില്ല .." കാദർ വാക്കുകൾ ഒപ്പിച്ചു .
"അയന് അൻറെ മിച്ചറിന്റെ കാര്യല്ലാ പറഞ്ഞത് ..മ്മടെ ബാസിമാടെ കാര്യാ ..."
മൂവരും സന്തോഷത്തോടെ യാത്ര പറഞ്ഞ് പിരിഞ്ഞു .വീട്ടിലെത്തിയപ്പോൾ ഉമ്മ സന്തോഷം ബാസിമയെ അറിയിച്ചു . "ഞ്ഞ് ഓരെ ഭാഗത്തീന്ന് ഒന്നുണ്ടാവൂലാ ..അതോനെനിക്ക് വാക്ക് തന്നീണ്ട് .."
ഉമ്മയുടെ സമാധാനത്തിന് ബാസിമ സന്തോഷം സ്വീകരിച്ചു എന്നാ ഭാവത്തിൽ ഒന്ന് പുഞ്ചിരിച്ചെങ്കിലും ,ഉള്ളിൽ ഭയപ്പാടും സങ്കടവും നിറഞ്ഞു നിന്നു .
ഒന്നര മാസം ഉമ്മ ബാസിമയുടെ കൂടെ ഉണ്ടായിരുന്നു .കാദർ ഇടക്ക് വീട്ടിൽ വരും .കുഞ്ഞിനെ കാണും തിരിച്ച് പോകും .ഉമ്മ അടുത്തുണ്ടെങ്കിൽ ബാസിമയോട് എന്തെങ്കിലും മിണ്ടും അല്ലെങ്കിൽ അതുമില്ല .
അവധി കഴിഞ്ഞപ്പോൾ ബാസിമയുടെ ഉമ്മ തിരിച്ച് ഗൾഫിലേക്ക് പോയി . ഉമ്മ പോയപ്പോൾ ബാസിമ കുഞ്ഞിനെ കൊണ്ട് കഷ്ടപ്പെട്ടു .
ബാസിമയുടെ വീട് എങ്ങനെയോ തപ്പിപ്പിടിച്ച് കാർത്തിക എത്തി .കുഞ്ഞിനുള്ള ഉടുപ്പും മറ്റുമായാണ് കാർത്തിക വന്നത് . വീട് മനസ്സിലാക്കിയതിൽ പിന്നെ കാർത്തിക ഇടക്കിടക്ക് ബാസിമയെ കാണാൻ വരും .കാർത്തിക തന്നെയാണ് ബാസിമയുടെ കുഞ്ഞിന് പേരിട്ടത് .രണ്ടാമതൊന്ന് ആലോചിക്കാതെ ബാസിമ ആ പേര് സ്വീകരിച്ചു .'ഉമൈറ ' അതായിരുന്നു കുഞ്ഞിൻറെ പേര് .
കുഞ്ഞിൻറെ തൊണ്ണൂറു കഴിയുന്നതിനു മുമ്പ് കാദറും നബീസുമ്മയും ബാസിമയുടെ വീട്ടിലെത്തി .കൂട്ടിക്കൊണ്ട് പോകാൻ .....
കുടുംബത്തിലെ വേണ്ടപ്പെട്ട ഒരു കല്യാണമുണ്ടെന്നും പറഞ്ഞാണ് അവർ വന്നത് . "മ്മക്ക് വേണ്ട കല്യാണാണ് ..യ്യ് എന്തായാലും വാണം ..അത് കയിഞ്ഞാ ഇയ്യിങ്ങടന്നെ പോരെ ..." നബീസുമ്മാടെ വാക്കുകളിൽ സ്നേഹത്തിൻറെ കണികകൾ കൂട്ടി മുട്ടി .
"ക്ക് പറ്റൂല്ലാ ...." ആദ്യമായി ബാസിമ പ്രതികരിച്ചു ....(തുടരും )