നാസർ തൻറെ അരയിൽ നിന്ന് കഞ്ചാവ് പൊതിയെടുത്ത് ഒരു ബീഡിയിൽ ചുരുട്ടി ആരുമില്ലാത്ത പാടത്തിൻറെ വരമ്പത്തിരിന്ന് കഞ്ചാവ് കത്തിച്ച് ചുണ്ടെത്ത് വെച്ച് ആഞ്ഞു വലിച്ചു.അതിൻറെ പുക അവൻറെ തലക്ക് ചുറ്റും വട്ടമിട്ട് പറന്നു.. അവൻറെ കാതുകളിൽ ബാസിമ പറഞ്ഞ വാക്കുകൾ അലയടിച്ച് കൊണ്ടിരിന്നു ..അവൻറെ കണ്ണുകളിൽ കാദർ ബുഷറയെ നശിപ്പിക്കുന്ന രംഗങ്ങൾ മിന്നിമറഞ്ഞു ...പാടത്തിൻറെ പടിഞ്ഞാറേ കോണിൽ നിന്ന് ബുഷറയുടെ തീ ആളിപ്പടർന്ന രൂപം നിലവിളിച്ച് ഓടി വരുന്നതായി നാസറിന് തോന്നി ..അവൻ കഞ്ചാവ് ബീഡി ആഞ്ഞു വലിച്ചു ....ആ വരമ്പിൽ അവൻ ശക്തിയായി ഇടിച്ചു ..രണ്ട് കൈകളും തലമുടിയിൽ പിടിച്ച് അവൻ ഉറക്കെ കരഞ്ഞു ..അവൻറെ ശബ്ദം ആ പാടത്തിന്റെ അതിരുകളിൽ അലയടിച്ചു ...അവൻ മനക്കരുത്ത് ആർജ്ജിച്ചെടുക്കുകയായിരുന്നു.. രണ്ട് ബീഡി വലിച്ച് തീർത്ത് അവൻ പെട്ടെന്നെഴുന്നേറ്റു..കഞ്ചാവിന്റെ ഗന്ധം അവന്റെ മൂക്കിലേക്ക് തുളച്ച് കയറിക്കൊണ്ടിരിന്നു.. പുല്ലുകൾക്കിടയിൽ നിന്ന് അവൻ ഒരു ഇരുമ്പിന്റെ പൈപ്പെടുത്ത് മുറുക്കെ പിടിച്ച് അൽപം നേരം കണ്ണടച്ച് നിന്നു.. കാദറിനെ തീർക്കാൻ തന്നെ നാസർ തീരുമാനിച്ചു .അവൻ കദറിന്റെ വീട്ടിലേക്ക് ധൃതിയിൽ നടന്നു..ഇരുമ്പിൻറെ പൈപ്പ് പുറകിൽ മറച്ചു വെച്ചു..
കാദറിൻറെ വീട്ടിലേക്ക് നാസർ കയറിച്ചെല്ലുമ്പോൾ സമയം രാത്രി 2 മണി.
നാസർ പോയി കതകിൽ തട്ടി..വീടിൻറെ അകത്തും പുറത്തും വെളിച്ചം തെളിഞ്ഞു.. കദർ കതക് തുറന്നതും നെഞ്ചത്ത് നാസറിന്റെ കാലു പതിച്ചതും ഒരുമിച്ചായിരുന്നു..വലിയൊരു നിലവിളിയോടെ കാദർ ഊണ്‍മേശയുടെ മുകളിലേക്ക് മറിഞ്ഞു ..അവിടന്നുരുണ്ട് കസേരകളുടെ മുകളിലേക്ക്..കാദറും കസേരകളും താഴെ വീണു..അപ്പോഴേക്കും ശബ്ദംകേട്ട് നബീസുമ്മയും കാദറിൻറെ പുതിയ കെട്ട്യോളും നിലവിളിച്ച്കൊണ്ട് വന്നു.. കാദർ എഴുന്നേൽക്കുമ്പോഴേക്കും നാസർ പുറകിൽ നിന്ന് ഇരുമ്പ് പൈപ്പെടുത്ത് കാദറിൻറെ കൈക്കൊന്നു കൊടുത്തു.. ഇത് കണ്ട് നിലവിളിച്ച നബീസുമ്മയുടേയും പുതിയ പണ്ണിൻറെയും നേർക്ക് അലറിക്കൊണ്ട് നാസർ കസേരയെടുത്തെറിഞ്ഞു..പുതിയ കെട്ട്യോൾ മാറിക്കളഞ്ഞു..കസേര നേരെ നബീസുമ്മാടെ തലക്ക്..!! "ന്റെ ബദരീങ്ങളെ ..." ന്നും വിളിച്ച് നബീസുമ്മ മലർന്നടിച്ച് വീണു..അപ്പോഴേക്കു കാദർ എണീറ്റ് വന്ന് നാസറിനെ പുറത്തേക്ക് തള്ളി..
"നിനക്കെന്താടാ പ്രാന്തായാ.."
കാദറിൻറെ തള്ളലിൽ നാസർ ചവിട്ടിൽ പടിയിലൂടെ ഉരുണ്ട് മുറ്റത്തെത്തി.. നാസർ ചാടിയെണീറ്റ് ശക്തിയാർജ്ജിച്ച് അലറിക്കൊണ്ട് കാദറിനു നേരെ പാഞ്ഞു.. നാസറിനെ തടയുമ്പോഴേക്കും കാദറിൻറെ തലക്ക് ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു .തലപൊട്ടി ചോരവാർന്നൊലിച്ച് കാദർ നിലത്ത് വീണു...
"ആടാ... ക്ക് പ്രാന്താ..ൻറെ പെങ്ങന്മാരെ യ്യ്..."
പറഞ്ഞ് മുഴുവിക്കാതെ നാസർ കാദറിനെ നിലത്തിട്ട് അടിച്ചു.. പിടികാൻ വന്ന കാദറിൻറെ കെട്ട്യോൾക്ക് ഒരു ചവിട്ട് വെച്ച് കൊടുത്തു.. ചവിട്ടിൻറെ ശക്തികൊണ്ട് അവളുടെ തല ജനലിൽ ചെന്നടിച്ചു ..അവൾ ബോധംകെട്ടു. .കാദറിൻറെ ശരീരമാകെ ചോരയിൽ കുളിച്ചു..നാസറിൻറെ കലിതീരും വരെ കാദറിനെ അടിച്ചു .. കരച്ചിലും ബഹളവും കേട്ട് അയൽവാസികൾ ഓടിവരുന്നത് കണ്ടപ്പോൾ നാസർ അവിടെന്നിറങ്ങി ഓടി.. അപ്പോഴേക്കും കാദർ മരിച്ച നിലയിലായിക്കഴിഞ്ഞിരുന്നു..ജീവൻറെ നേരിയ തുടിപ്പ് മാത്രം.നബീസുമ്മയുടെ തലപൊട്ടി നിലവിളിക്കുന്നുണ്ടായിരുന്നു ..
നാസർ നേരെ ഓടിപ്പോയത് സ.കോയാമൂൻറെ അടുത്തേക്കാണ്..
നാസർ എല്ലാം കോയാമൂനോട് പറഞ്ഞു..
"ഇയ്യെന്ത് പണിയാ മോനേ കാട്ടിയത്..അങ്ങനെ എന്തേലും ഉണ്ടെങ്കി അണക്ക് ഇന്നോട് പറയാർന്നില്ലേ..ഞാൻ വേണ്ടത് ചെയ്യൂലേ..ഇതിപ്പൊ ഇള്ള കഞ്ചാവും വലിച്ച് കേറ്റി ...ഓൻ മയ്യത്തായാ ..അതാ എല്ലാരും തീർന്നാ ..ആൾക്കാരന്നെ കണ്ടാ..."
"ക്കറിയില്ല ..അയാള് മരിച്ച് കാണും ...മറ്റവരെ കാര്യം ഇക്കറിയില്ല ...അയാള് മരിക്കണം ..ഇല്ലെങ്കി ഓനെ ഞാൻ കൊല്ലും ..."
"ഇയ്യിപ്പൊ ഇവടന്ന് നാട് വിടണം..അയിനുള്ള കാര്യൊക്കെ ഞാൻ ചെയ്യാ.."
"എവ്ട്ക്ക്..?"
"അതൊക്കെ പറയ്യാ..യ്യ് ഇബടെ നിന്നാൽ ശരിയാവില്ല ..അൻറെ സമനിലൊക്കെ തെറ്റീക്ക്ണ്ണ്‍ ... വേഗം ന്റെ കൂടെ വാ.."
"ക്ക് താത്താനൊന്ന് കാണണം.."
"അതൊന്നും വേണ്ടാ..യ്യ് വേഗം വാ.."
സ.കോയാമു നാസറിനേയും കൊണ്ട് രാത്രിയുടെ മറ പിടിച്ച് ഒളിച്ചും പാത്തും ഒരു പാർട്ടി മെമ്പറുടെ വീട്ടിൽ പോയി. കാര്യങ്ങൾ ധരിപ്പിച്ചപ്പോൾ ആ സഖാവ് ഒഴിവുകേടുകൾ പറഞ്ഞു . സ.കോയാമു അപേക്ഷിച്ചു ..
"അത് ശരിയാവില്ല കോയാമുക്ക ..ഈ ചെക്കൻ പാർട്ടി മെമ്പറല്ല ..പാർട്ടി സംഘടനകളിലൊന്നും പ്രവർത്തകനുമല്ല ..ഞാനെങ്ങനെ ഏറ്റെടുക്കും ..പാർട്ടിയുടെ അനുവാദല്ലാതെ ഏറ്റെടുക്കാൻ പറ്റോ .."
"അതൊന്നും ഇക്കറിയണ്ട ...ഞാൻ പാർട്ടി മെമ്പറല്ലല്ലോ ..ഇത് ൻറെ സഖാവിൻറെ മോനാണ് .."
"അത് ഞങ്ങക്കും അറിയ്യാലോ ..ഇത് കൊലക്കുറ്റമല്ലേ ..അതും കുടി നോക്കണ്ടേ .."
"അയിന് ഓൻ മരിച്ചിട്ടൊന്നുമില്ല ...അപ്പയേക്കും നാട്ടാര് വന്ന് .."
ഒടുവിൽ പഴയ സഖാവിൻറെ മോനെന്ന നിലക്ക് നാസറിനെ ആ രാത്രിയിൽ തന്നെ നാട് കടത്താൻ തീരുമാനിച്ചു ..ആ രാത്രി തന്നെ നാസറിനെ നാട് കടത്തി ...(തുടരും )