"യ്യ് അകത്ത്ക്ക് പൊയ്ക്കോ ....ഞങ്ങള് ചിരിക്കേ കരയ്യേ ചെയ്യും ...അണക്കെന്താ വല്യോരു സംസാരിക്കുന്നോട്ത്ത് കാര്യം ....."
പാത്തുട്ടി എളേമ മകളോട് ദേഷ്യപ്പെട്ടു .. അവൾ മുഖം കനപ്പിച്ച് അകത്ത് കയറിപ്പോയി .....
"അല്ലടി ...ഇതെങ്ങനെ ഒപ്പിച്ചു ...? "
ഗ്ലാസ്സിലെ മദ്യം ഒറ്റവലിക്ക് അകത്താക്കി മാമകുഞാവയുടെ ചോദ്യം ....
"ഇപ്പൊ കയറിപ്പോയ നമ്മടെ പുന്നാരമോൾ ഒളിച്ചോടിന്നും പറഞ്ഞ് പറ്റിച്ചതാ ..... "
വീണ്ടും രണ്ടു പേരും പൊട്ടിച്ചിരിച്ചു ....
"ആ പാവത്തിന് വല്ല സംശയം ഉണ്ടോടി ...."
"പാവം....ഹും .., ആ കൂത്തിച്ചിയുടെ മുമ്പില് ഞാൻ പറ്റ തറയായി ...."
"അത് സാരല്ല .., ഇതെങ്കിലും കിട്ടിയല്ലോ ...നമക്ക് ഇങ്ങനെ കുറേശ്ശെ ഓളെ പറ്റിക്കാ ...ഓളെ കാരണാ ആ നാട്ടിന്ന് ഞമ്മക്ക് ഓടേണ്ടി വന്നത് ...ഓളെ അങ്ങനെ സുഖായിട്ട് ജീവിക്കണ്ട ...."
"ഓലിഞ്ഞ് സുഖായിട്ട് ജീവിക്കൂല ..ആയിനിള്ള പണിയൊക്കെ ഇക്കറിയാ ....പക്ഷെ ഇഞി സഹായോന്നും പറഞ്ഞ് അങ്ങണ്ട് ചെല്ലണ്ടാന്നാ പറഞ്ഞീള്ളത് ... "
ഗ്ലാസ്സിലേക്ക് കുഞ്ഞാവ മദ്യം ഒഴിച്ചു ...അയാളുടെ കണ്ണുകൾ ചുവന്നു ...മുഖത്ത് പകയുടെ നിഴലാട്ടം .... ഗ്ലാസ്സിൽ മദ്യം നിറച്ച് കുഞ്ഞാവ മിറ്റത്തെക്കിറങ്ങി ...അങ്ങോട്ടുമിങ്ങോട്ടും അലക്ഷ്യമായി ഉലാത്തിക്കൊണ്ടിരിന്നു ...
"ഇങ്ങളെന്താ ആലോയിക്ക്ണത് ....."
''ഒന്നൂല്ലാ ...ഓളെ കുടുംബം തകർക്കാള്ള പണി ചിന്തിച്ചതാ ..."
ഗ്ലാസ്സിലെ മദ്യം അയാളുടെ ചുണ്ടിൽ തത്തിക്കളിച്ചു ..
"ഞാനൊന്ന് പോയാലോ ...ന്നോട് ചെല്ലാൻ പറഞ്ഞിട്ടുണ്ടല്ലോ ...അസുഖത്തിൻറെ കാര്യം പറഞ്ഞ് ഓളെന്നു കൊറച്ച്കൂടി കായി പറ്റിക്കാം ...ഓളെ കുടുംബം തകർന്നാൽ പിന്നൊന്നും കിട്ടൂല്ലലോ ....ഹഹഹ ..."
"ക്ക് തോന്നിണില്ല ....ഓളെ വർത്താനം കേട്ടപ്പോ ഇഞ്ഞൊന്നും നടക്കൂലാ ...പോരാത്തതിന് ഓളെ ഇപ്പളത്തെ കെട്ടിയോൻ പട്ടാളക്കാരനാ ...കുടുംബം തകർക്കാൻ പോയിട്ട് അവസാനം ഇങ്ങളെ നെഞ്ച് തകരാണ്ട് നോക്കിക്കോളീ ...."
"അനക്കെന്താ പേടിയിണ്ടാ ....."
"പിന്നേ ...പേടി ...ഞാൻ പാത്തുട്ടിയാ ..."
ഇതും പറഞ്ഞ് പാത്തുട്ടി എളേമ ഉറക്കെ ചിരിച്ചു ........
ബാസിമയുടെ സന്തോഷം ഇരട്ടിച്ചു.. സൈത് ആ സന്തോഷവാർത്ത അറിഞ്ഞപ്പോൾ തിരിച്ച് വന്നു.. ബാസിമ ഗർഭിണിയായി...
കാദറിന്റെ കാമവെറിയിലും പീഡനത്തിലും രണ്ട് കുഞ്ഞുങ്ങൾ ഉണ്ടായെങ്കിൽ ഇന്ന് അവൾ മനസ്സ് കൊണ്ട് എല്ലാരീതിയിലും ഭർത്താവായി സ്വീകരിച്ച സൈതിൽ നിന്ന് ഗർഭിണിയായപ്പോൾ അവളുടെ സന്തോഷത്തിനു അതിരില്ലായിരുന്നു...
പക്ഷെ അവളുടെ ആ സന്തോഷത്തിന്റെ മണിമാളിക തച്ചുടക്കാനായിരുന്നു സൈത് വന്നത്..
അയാളുടെ വാക്കുകൾ കേട്ട് ബാസിമ ഉറക്കെ കരഞ്ഞു ..
" ന്താ ഇങ്ങളീ പറേണത്..ഞാൻ സമ്മതിക്കൂലാ...ന്നെ കൊന്നാലും സമ്മതിക്കൂലാ...ഇക്കൊന്നും കേൾക്കണ്ടാ...പടച്ചോൻ തന്ന കുഞ്ഞിനെ നശിപ്പിക്കേ..ഇങ്ങക്ക് എങ്ങനെ മനസ്സ് വരുണൂ ഇങ്ങനെ പറയാൻ.."
ബാസിമ നെഞ്ചത്തടിച്ച് കരയാൻ തുടങ്ങി..
"ഇയ്യ് ഞാൻ പറഞ്ഞത് കേട്ടാ മതി...ന്നെ യ്യ് പട്ടാളക്കാരനാക്കരുത്.."
പെട്ടന്ന് സൈതിന്റെ മുഖഭാവം മാറി.. അയാളുടെ മറ്റൊരു മുഖം..
"എന്തന്നെ പറഞ്ഞാലും ഞാൻ സമ്മയ്ക്കൂലാ.."
ബാസിമയുടെ മുഖവും കണ്ണും ചുവന്നു .
"കുട്ടികളെ പെറാനല്ല അന്നെ ഞാൻ കെട്ടിയത് ..ഇത്ര സമ്പത്തും സ്റ്റാറ്റസ്സും കേണലുമായ ഞാൻ അന്നെപ്പോലൊരു പെണ്ണിനെ തറവാടും സ്വത്തും സൗന്ദര്യവും നോക്കാതെ കെട്ടിയിട്ടുണ്ടെങ്കിൽ അതിനു അതിന്റേതായ ആവിശ്യത്തിനന്നേണു..."
ബാസിമ കരഞ്ഞുകൊണ്ട് സൈതിന്റെ കാലിൽ വീണു..
"ഇങ്ങനൊന്നും പറയല്ലേ..ഒരുപാട് അനുഭവിച്ചോളാ ഞാൻ..ജീവിതത്തിൽ സുഖന്താന്ന് അറിഞ്ഞ് തൊടങ്ങുന്നൊള്ളു...ഈ ഒരു കുഞ്ഞിനെങ്കിലും....."
അവളുടെ തേങ്ങലിൽ വാക്കുകൾ മുറിഞ്ഞു...സൈത് അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു..
"നിനക്ക് സന്തോഷമുള്ള ജീവിതമാണു വേണ്ടതെങ്കിൽ ഞാൻ പറഞ്ഞതനുസരിക്കണം.."
വേറെ നിവർത്തിയില്ലാതെ ബാസിമ ഏറെ വേദനയോടെ ആ കുഞ്ഞിനെ നശിപ്പിക്കാൻ സമ്മതിച്ചു..
പക്ഷെ അവിടെ തീർന്നില്ല അവളുടെ ദുരിതം..ഒരു പെണ്ണിനും അംഗീകരിക്കാനോ സഹിക്കാനോ കഴിയാത്ത ആവിശ്യമായിരുന്നു സൈത് പിന്നെ ബാസിമയോട് പറഞ്ഞത്...(തുടരും...)