സൈത് ലീവ് തീർന്ന് തിരിച്ച് പോയി ....ആ വലിയ വീട്ടിൽ ബാസിമയും കുട്ടികളും തനിച്ചായി ... ടൗണിലെ ജീവിതത്തോട് പൊരുത്തപ്പെടാൻ ബാസിമ കുറച്ചു ബുദ്ധിമുട്ടി ..
ഉച്ചയൂണ് കഴിഞ്ഞ് ഒന്ന് മയങ്ങിയതായിരുന്നു ബാസിമ . അപ്പോഴാണ് വീടിൻറെ കോളിംഗ് ബെൽ ശബ്ദിച്ചത് . ബാസിമ കതക് തുറന്നപ്പോൾ ഒന്ന് ഞെട്ടി ... പാത്തുട്ടി എളേമ !!!!.... അവരുടെ കോലം കണ്ട് ബാസിമ കണ്ണുംമിഴിച്ച് നിന്നു .. ആകെപ്പാടെ ക്ഷീണിച്ച് അവശയായിരിക്കുന്നു .. കണ്ണും മുഖവും കരിവാളിച്ച് പഴയ പത്രാസോന്നുമില്ലാത്ത പാത്തുട്ടി എളേമയെ കണ്ടപ്പോൾ ബാസിമാക്ക് സങ്കടം തോന്നി .ബാസിമ എളേമയെ അകത്തേക്ക് ക്ഷണിച്ചു .. എളേമ ബാസിമയെ നോക്കി കരയാൻ തുടങ്ങി ..
"ഇങ്ങക്കെന്താ പറ്റിയത് ...ഇതെന്ത് കോലാ ...? "
"അന്നോട് ഞാൻ കാണിച്ചതിനൊക്കെ പടച്ചോൻ ഇക്ക് തന്നു ..."
"മാമ എവടെ ...?"
"സുകല്ലാണ്ട് കെടപ്പിലായിരുന്നു ...ഇപ്പൊ വീട്ടിലുണ്ട് ..."
"മോള് ന്നെ സഹായിക്കണം ...ഞങ്ങളാകെ കഷ്ടത്തിലാ ...ഇപ്പൊ ഒരു വാടക വീട്ടിലാ ...ൻറെ മോള് പോയത് യ്യറിഞ്ഞാ ..."
"പോവെ ....! എവ്ട്ക്ക് ....? "
"ഓളെ കല്യാണൊക്കെ നിശ്ചയിച്ചതാ ...പക്ഷെ ,, ഓൾക്കൊരാളെ ഇഷ്ടണ്ടാർന്നു ..ആ ചെക്കൻറെ കുടെ ഓള് പോയി ..."
പാത്തുട്ടി എളേമ തേങ്ങികരയാൻ തുടങ്ങി ..സാരിയുടെ തലകൊണ്ട് കണ്ണീരു തുടച്ച് എളേമ തുടർന്നു..
"അയിന്റെ വേദനയിൽ മാമാക്ക് സുഖല്ലാണ്ടായി.. ആരും സഹായത്തിനില്ലാതെ ഞങ്ങളു കൊറേ കഷ്ടപ്പെട്ടു... ഇപ്പൊ വല്ലാത്ത അവസ്ഥയിലാ മോളേ...അന്നെ ഞങ്ങളു നല്ലോണം കഷ്ടപ്പെടുത്തീണ്ട് .. ഇയ്യതൊന്നും മനസ്സീ വെക്കരുത്... എങ്ങനെങ്കിലും മോളു ഞങ്ങളെ സഹായിക്കണം..നാട്ടിൽ പോയി ആരോടും ചോദിക്കാൻ പറ്റില്ല... മോളിപ്പൊ നല്ല നെലേലല്ലേ..."

"എളേമ ന്നോട് ചെയ്തതൊക്കെ ഞാൻ മറക്കാം ... പക്ഷെ സഹായിക്കാനോന്നും ക്ക് പറ്റില്ല .... ൻറെ കയ്യിൽ കാശൊന്നൂല്ലാ..."
" അയ്യോ ... മോളങ്ങനെ പറയല്ലേ ... എന്തെങ്കിലും മോള് ചെയ്യണം ....എളേമാക്ക് ഇങ്ങനെ പോയി ഒരു സഹായം ചോയിക്കാൻ വേറെ ആളില്ല ...."
ബാസിമ ആകെ ധർമ്മസങ്കടത്തിലായി ... അവൾ മനസ്സില്ലാ മനസ്സോടെ അവളുടെ കയ്യിലെ ഒരു വളയൂരി പാത്തുട്ടി എളേമാക്ക് കൊടുത്തു .
"ഇഞ്ഞി ഇതും പറഞ്ഞ് ഇവടെ വരരുത് ...ഇങ്ങളൊക്കെ കൂടി നശിപ്പിച്ച ,ൻറെ ജീവിതം ഇപ്പൊ പടച്ചോൻ ഒരു നല്ല നിലക്കാക്കീണ്ട് ....ഇനി ഇതും ....ഇങ്ങൾ ....."
നിറഞ്ഞ കണ്ണുകളോടെ വിറയാർന്ന കൈകളോടെ പാത്തുട്ടി എളേമ ബാസിമയുടെ കയ്യിൽ നിന്ന് ആ സ്വർണ്ണ വള വാങ്ങിച്ചു...
"മോള് നല്ലോളാ ...അനക്ക് നല്ല മനസ്സുണ്ട്...കുറച്ച് കഷ്ടപ്പെട്ടാലും അണക്കിപ്പോ നല്ല ജീവിതം കിട്ടിയില്ലേ ...അതന്റെ മനസ്സിൻറെ നന്മന്നെണ് .... "
"ൻറെ പൊന്നും പണമൊക്കെ ഞാൻ കേട്ടിയോൻക്ക് കൊടുത്തു ...ആകെ ഈ കാണുന്ന വളയും മാലയുമുള്ളൂ ...ഇക്കാക ഇതറിഞ്ഞാ ഇനി എന്തൊക്കെ ഉണ്ടാവാണാവോ ..."
"മോള് പേടിക്കണ്ട ...ഇനി അന്നെ ബുദ്ധിമുട്ടിക്കാനും അൻറെ ജീവിതം തകർക്കാനും ഞങ്ങള് വരൂലാ .... എത്ര കഷ്ടപ്പെട്ടാലും ...."
"മാമാക്ക് സുഖായാല് ഇങ്ങോട്ട് ഇറങ്ങാൻ പറയണം ...ഒന്ന് കാണാനാ .. ഇപ്പൊ കള്ള് കുടിക്കാറില്ലല്ലോ ..."
"ഇപ്പൊ ഒന്നൂല്ല ...നല്ല സ്വഭാവാ ...മോള് പോയതില്പിന്നെ വീട്ടിലന്നെ ഒരേ ഇരിപ്പാ...അതല്ലേ ...ഇക്കിപ്പോ ....ഇങ്ങനെ ....."
കരഞ്ഞ് കൊണ്ട് അവരിറങ്ങി പോകുന്നത് കണ്ടപ്പോൾ ബാസിമയുടെ നെഞ്ച് നീറി ..അവളുടെ കണ്ണുകളും നിറഞ്ഞു ....
എളേമ രാത്രിയായി അവരുടെ വീട്ടിൽ തിരിച്ചെത്താൻ ...മാമ കുഞ്ഞാവ കോലായിൽ പാത്തുട്ടിയെയും കാത്തിരിക്കുന്നുണ്ടായിരുന്നു ...മാമ കുഞ്ഞാവയുടെ മുന്നിലെ ടീപ്പോയിൽ മദ്യകുപ്പിയും ഗ്ലാസ്സും ജഗ്ഗിൽ വെള്ളവും പാത്രത്തിൽ കഴിക്കാനും ഉണ്ടായിരുന്നു ...മധോന്മാദനായി ഇരിക്കുന്ന കുഞ്ഞാവയുടെ മുന്നിലേക്ക് പാത്തുട്ടി എളേമ അരയിൽ നിന്നും സ്വർണ്ണ വളയെടുത്ത് ഇട്ട് കൊടുത്തു ...
"ഇന്നാ ...കാശൊന്നും കിട്ടിയില്ല ...ഇതേ ..കിട്ടിയുള്ളൂ ...."
വള കയ്യിലെടുത്ത് വിരലുകൾക്കിടയിൽ ഒന്ന് കറക്കി പാത്തുട്ടി എളേമയുടെ മുഖത്ത് നോക്കി മാമ കുഞ്ഞാവ ഒന്ന് പുഞ്ചിരിച്ചു ...ആ പുഞ്ചിരി പിന്നെ രണ്ട് പേരുടെയും പൊട്ടിച്ചിരിയായി ...
"ഇതെന്താ ഇങ്ങക്ക് രണ്ടാൾക്കും വട്ടായോ ....? "
അകത്ത് നിന്നും അവരുടെ മകൾ പുറത്ത് വന്ന് രണ്ട് പേരുടെയും ചിരി കണ്ട് ചോദിച്ചു ... (തുടരും ....)

No comments:
Post a Comment
ഈ നോവലിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കാവുന്നതാണ്