Saturday, September 14, 2013
പ്രേംനസീർ .
Thursday, September 12, 2013
എം .എസ് .ബാബുരാജ്........,
എം .എസ് .ബാബുരാജ് ..നമ്മുടെ സ്വന്തം ബാബുക്ക
----------------------------------------------------------
മുഹമ്മദ് സബീർ ബാബുരാജ് എന്ന എം എസ് ബാബുരാജ് കോഴിക്കോട്ടുകാരനാണെങ്കിലും പിന്നീട് സംഗീതത്തിലൂടെ ലോക മലയാളികളുടെ സ്വന്തമായി . 1957 മുതൽ 1978 വരെ മലയാള സംഗീത ലോകത്തെ നിറസാന്നിദ്യമായിരുന്നു ബാബുരാജ് . മലയാള സംഗീത ലോകത്ത് ആദ്യമായി ഗസലുകളുടെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ശ്രുതി മധുരം ചേർത്ത് തുടങ്ങിയത് ബാബുക്കയായിരുന്നു . മലയാള സിനിമ സംഗീതത്തിന് നിരവധി സംഭാവനകൾ നല്കിയിട്ടുള്ള ബാബുരാജ് 1978 ഒക്ടോബർ 7 ന് നമ്മെ വിട്ട് പിരിഞ്ഞു .
റൗഫ് റഹ്മത്തുള്ള .

Wednesday, September 11, 2013
ഒ.വി.വിജയൻ
1930 ജൂലൈ 2 ന് പാലക്കാട് ജില്ലയിലെ മങ്കരയിലാണ് ഓട്ടുപുലാക്കൽ വേലുകുട്ടി വിജയെനെന്ന ഒ .വി .വിജയൻറെ ജനനം .അച്ഛൻ വേലുകുട്ടി ,അമ്മ കമലാക്ഷിയമ്മ .ഹൈദരാബാദിലെ ഡോക്ടർ തെരേസ ഗബ്രിയേൽ ആണ് ഭാര്യ . മകൻ മധു വിജയൻ അമേരിക്കയിലെ ഒരു പരസ്യ കമ്പനിയിൽ ജോലിചെയ്യുന്നു .മലപ്പുറം ,അരീക്കോട് ,കോട്ടക്കൽ ,പാലക്കാട് ,മദിരാശി തുടങ്ങിയ സ്ഥലങ്ങളിലെ വിത്യസ്ത സ്കൂളുകളിലായിരുന്നു വിദ്യാഭ്യാസം .മദ്രാസിലെ പ്രസിഡൻസി കോളേജിൽനിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ എം എ ബിരുദം നേടി .
1954 ന് ശേഷം കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ അദ്യാപകനായി .ഇക്കാലത്ത് കടുത്ത ഇടതുപക്ഷ വിശ്വാസിയായിരുന്നു ഒ .വി .വിജയൻ .എഴുത്തിലും കാർടൂണ്‍ ചിത്രരചനയിലും അക്കാലത്ത് തന്നെ താൽപര്യം കാണിച്ചിരുന്നു ഒ .വി . 1958 ൽ ശങ്കേഴ്സ് വീക്കിലിയിലും ,1963 ൽ പേട്രിയറ്റ് ദിനപത്രത്തിലും കാർട്ടൂണിസ്റ്റായി ജോലി ചെയ്തു .1967 മുതൽ സ്വതന്ത്ര പത്രപ്രവർത്തകനായി .
1957 ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ നിശിതമായ വിമർശനം എഴുത്തിലൂടെയും കാർട്ടൂണുകളിലൂടെയും ആവിഷ്കരിച്ച ഇന്ത്യൻ എഴുത്തുകാരിൽ ഒരാൾ വിജയനായിരുന്നു .ഇത്തിരി നേരംപോക്ക് ഇത്തിരി ദർശനം ഇതിന് തെളിവാണ് .
1957 ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ നിശിതമായ വിമർശനം എഴുത്തിലൂടെയും കാർട്ടൂണുകളിലൂടെയും ആവിഷ്കരിച്ച ഇന്ത്യൻ എഴുത്തുകാരിൽ ഒരാൾ വിജയനായിരുന്നു .ഇത്തിരി നേരംപോക്ക് ഇത്തിരി ദർശനം ഇതിന് തെളിവാണ് .
നിരവധി കഥകളും നോവലുകളുംലേഖനങ്ങളും ഈ സാഹിത്യകാരൻ നമ്മുടെ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട് .അതിലെ പ്രധാന നോവൽ ഖസാക്കിൻറെ ഇതിഹാസമാണ് .നിരവധി പുരസ്കാരങ്ങൾ ഈ എഴുത്തുകാരനെ തേടിയെത്തിയിട്ടുണ്ട് .
2005 മാർച്ച് 30 ന് ഹൈദരാബാദിൽ വെച്ച് ഒ .വി .വിജയൻ അന്തരിച്ചു .
****ശുഭം ****
റൗഫ് റഹ്മത്തുള്ള ,
2005 മാർച്ച് 30 ന് ഹൈദരാബാദിൽ വെച്ച് ഒ .വി .വിജയൻ അന്തരിച്ചു .
****ശുഭം ****
റൗഫ് റഹ്മത്തുള്ള ,
Tuesday, September 10, 2013
അദ്നാൻ സമി
ബ്രിട്ടനിൽ ജനിച്ച് പാക്കിസ്ഥാൻ വംശജനായ പ്രശസ്ത ഗായകനും പെയിന്ററും സംഗീത രചയിതാവും നടനുമാണ് അദ്നാൻ സമി .1973 ഓഗസ്റ്റ് 15 ന് ജനിച്ച കനേഡിയൻ പൗരത്വമുള്ള അദ്നാൻ സമി ഇപ്പോൾ മുംബയിലാണ് താമസം .ഏഷ്യനും പശ്ചാത്യനും സംയോജിപ്പിച്ച് കൊണ്ടുള്ള ഒരു പ്രത്യേക സംഗീത ശൈലിയാണ് അദ്നാൻ സമിയുടേത് .
പാക്കിസ്ഥാനി സംഗീതം ,ഇന്ത്യൻ സംഗീതം ,ക്ലാസ്സിക്കൽ ,ജാസ്സ് ,പോപ് റോക്ക് ..എന്നീ മേഖലകളിൽ തന്റെതായ വെക്തിമുദ്ര പതിപ്പിച്ച ആളാണ് അദ്നാൻ സമി . പിയാനോയിൽ തന്റെ വിരലുകൾ കൊണ്ട് സംഗീതത്തിൽ മാന്ത്രിക സ്വരങ്ങൾ സൃഷ്ടിച്ച അദ്നാൻ സമി ജനകോടികളുടെ മനസ്സിൽ 1990 കാലം തൊട്ടേ തന്റെ സാന്നിധ്യം അറിയിച്ച് കൊണ്ടിരിക്കുന്നു .
(റൗഫ് റഹ്മത്തുള്ള )
Subscribe to:
Comments (Atom)

.jpg)