പാത്തുട്ടി എളേമ നെഞ്ചത്തടിച്ചു നിലവിളിച്ചു. ദേശ്യവും സങ്കടവും സഹിക്കാൻ കഴിയാതെ എളേമ ബാസിമയെ തല്ലി,. പണം എടുത്ത് കൊടുത്തത് ബാസിമയാണെന്ന് പറഞ്ഞായിരുന്നു തല്ലിയത്.. സത്യത്തിൽ കല്യാണത്തിന്റെ പേരിൽ പണം പിരിച്ച വിവരം ബാസിമ പാപ്പയുടെ മകളോട് പറഞ്ഞിരുന്നു..
ബാസിമയെ തല്ലുന്നത് കണ്ട അയൽ വാസികളും നാട്ടുകാരും ബാസിമയുടെ കൂടെ നിന്ന് പാത്തുട്ടി എളേമയേയും മാമ കുഞ്ഞാവയേയും ആ വീട്ടിൽ നിന്ന് പിടിച്ച് പുറത്താക്കി..പന്തലും മറ്റും നാട്ടുകാർ പൊളിച്ചടക്കി.. മാമ കുഞ്ഞാവയേയും എളേമയേയും അയൽ വാസികൾ ചെറുതായൊന്നു കൈവെച്ചു. അയൽ വാസികളുടെ സ്വർണ്ണം തിരിച്ച് കൊടുക്കാൻ പാത്തുട്ടി എളേമാക്ക് വീട് പണയം വെക്കേണ്ടി വന്നു. കള്ളത്തരം പറഞ്ഞ് കാശ് പിരിച്ചതിന്റെ പേരിൽ മാമ കുഞ്ഞാവക്ക് പുറത്തിറങ്ങാൻ പറ്റാതയായി. നാട്ടുകാരും പാർട്ടിക്കാരും എളേമയേയും മാമ കുഞ്ഞാവയേയും നാട്ടിൽ നിന്ന് ഓടിക്കാൻ തീരുമാനിച്ചു. ആ തീരുമാനത്തെ ബാസിമ എതിർത്തെങ്കിലും ഒടുവിൽ നാട്ടുകാർ ആ തീരുമാനം നടപ്പിലാക്കി. പണയം വെച്ച വീട് വിറ്റ് നാട്ടുകാരിൽ നിന്ന് പിരിച്ച പണം തിരിച്ച് കൊടുത്ത് നൂറുകിലോമീറ്റർ ദൂരത്തേക്ക് അവർക്ക് പോകേണ്ടി വന്നു. മാമയും എളേമയും ബാസിമയുടെ കാലുപിടിക്കുന്ന അവസ്ഥയിൽ കെഞ്ചി കരഞ്ഞെങ്കിലും ബാസിമാക്ക് നാട്ടുകാർക്കെതിരെ നിൽക്കാൻ കഴിഞ്ഞില്ല.
ബാസിമയെ അഡ്മിറ്റ് ചൈത് ഷോക്ക് കൊടുത്ത ഡോക്ട്ടർക്ക് പാർട്ടിക്കാരും നാട്ടുകാരും ചേർന്ന് പൊതിരെ കൊടുത്തു.. ആ ഡോക്ടർക്ക് ഒരു വർഷത്തിനു വീട്ടിലിരിക്കാവുന്ന പാകമാക്കിക്കൊടുത്തു.
ബാസിമയും രണ്ട് കുട്ടികളും ആരാരുമില്ലാത്ത അവസ്ഥയിൽ വളരെയധികം കഷ്ടപ്പെട്ട് ജീവിച്ചു. ഇതിനിടെ ബാസിമ തനിച്ചാണെന്നറിഞ്ഞ പലരും കുറച്ച് കാലത്തേക്കോ ഒരു ദിവസത്തേക്കോ കൂട്ടാകാമെന്ന് പറഞ്ഞ് വന്നു.. അവരുടെ മുന്നിൽ അവൾ ഒരിക്കലും വഴങ്ങിയില്ല.. പട്ടിണികിടന്ന് മരിച്ചാലും മാനം വിറ്റുള്ള ജീവിതം വേണ്ടന്ന് തന്നെ അവൾ ഉറച്ച് നിന്നു..
നാട്ടിൽ നടന്ന സംഭവങ്ങെളെല്ലാം ബാസിമയുടെ ഉമ്മ ഗൾഫിലറിഞ്ഞു.. ബാസിമാക്ക് ചിലവിനുള്ള കാശ് പാത്തുട്ടി എളേമാക്ക് അയച്ചിരുന്നത് നിർത്തി.പിന്നെ ബാസിമാക്ക് തന്നെ നേരിട്ട് അയക്കാൻ തുടങ്ങി.
ഇതിനിടയിൽ ബഷീർ വന്നു. വന്നത് ഒരു പെണ്ണിനെ കെട്ടിക്കൊണ്ടായിരുന്നു. കർണ്ണാടകക്കടുത്ത് ഒരു ഗ്രാമത്തിലെ കുട്ടിയായിരുന്നു. ബഷീർ ആ നാട്ടിൽ സ്വന്തമായി ഒരു വണ്ടിയോടിച്ച് ജീവിക്കുകയാണു.. പെണ്ണിനെ ബാസിമാക്ക് കാണിക്കാനും കുറച്ച്ദിവസം കൂടെ താമസിക്കാനുമായിരുന്നു ബഷീർ വന്നത്.. ബാസിമ ആദ്യം കണ്ടപാടെ ഒരുപാട് സങ്കടപ്പെട്ടു..ബഷീറിനെ വഴക്ക് പറഞ്ഞു..
"നീയെന്ത് ബാവിച്ചാ ഈ കാട്ടിക്കൂട്ടുന്നത്.. ഒരു പോക്ക് പോയിട്ട് ഇപ്പൊ ഒരു പെണ്ണിനേം കൂട്ടി വന്ന് ക്കാ.. എല്ലാർക്കും അവരവരുടെ ജീവിതാ വലുത്..ഇങ്ങനെ ഒരുത്തി ജീവിച്ചിരിക്കുന്നത് വല്ല ചിന്തയുണ്ടോ ഇങ്ങക്കാർക്കെങ്കിലും..."
ബഷീർ ഒന്നും മിണ്ടിയില്ല. അൽപം കഴിഞ്ഞപ്പോൾ ബാസിമയുടെ മനസ്സ് തണുത്തു.. അവൾ അവരെ സ്വീകരിച്ചു. ബഷീർ എല്ലാം ബാീമയോട് തുറന്ന് പറഞ്ഞു... ബാസിമ എല്ലാം കേട്ടു. കഴിഞ്ഞപ്പാൾ അവനെങ്കിലും രക്ഷപ്പെടെട്ടെ എന്ന് ചിന്തിച്ചു. കുറച്ച് ദിവസം ബാസിമയോടൊത്ത് താമസിച്ച് ബഷീറും ഭാര്യയും യാത്രയായി.
സ.കോയാമൂവിന്റെ അസുഖം കൂടി. മെഡിക്കൽകോളേജിലേക്ക് കൊണ്ട് പോയി. ആരുമില്ലാത്ത സ.കോയാമുവിനു എല്ലാ സഹായങ്ങളുമായി ബാസിമയും രണ്ട് കുട്ടികളും ഹോസ്പിറ്റലിൽതന്നെ നിന്നു. രണ്ടാഴ്ചയോളം ആ നിർത്തം തുടർന്നു. അതിനു ശേഷം സ.കോയാമൂനെ ഡിസ്റ്റാർജ്ജ് ചൈതു. ബാസിമ കോയാമൂനെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
മാസങ്ങൾ കടന്ന് പോയി സ.കോയാമു അസുഖമെല്ലാം ഭേതമായി അദ്ധേഹത്തിന്റെ വീട്ടിലേക്ക് പോയി.
ബാസിമയുടെ ഉമ്മ നീണ്ട അവധിക്ക് നാട്ടിൽ വന്നു. തിരിച്ച് പോകുന്നതിനു മുമ്പ് ബാസിമയുടെ വിവാഹം നടത്താൻ തീരുമാനിച്ചു.
"ക്കിഞ്ഞ് നിക്കാഹൊന്നും വേണ്ടാ..ന്റെ രണ്ട് കുട്ടികൾക്ക് വേണ്ടി ഞാൻ ജീവിച്ചോളാ.."
"അതൊക്കെ അണക്കിപ്പൊ തോന്നും..ഒരാണിന്റെ തുണയില്ലാത്ത കാരണാ ക്കിന്നും കഷ്ട്പ്പെടേണ്ടി വരുന്നത്..ക്ക് വയസ്സായി വരല്ലേ അതെന്താ യ്യ് മനസ്സലാക്കാത്തത്..എന്നും അണക്ക് വേണ്ടി ക്ക് നയിക്കാൻ പറ്റ്വോ.. യ്യിതിനു സമ്മതിക്കണം.."
"നിക്കാഹ് ന്ന് കേക്കുമ്പോ ക്ക് പേടിയാ ഉമ്മാ..ഇതെന്തൊരു ജന്മാ ഉമ്മാ ൻറെത് ..മരിച്ചാലോന്ന് വരെ ചിന്തിക്കാ..പിന്നെ ന്റെ മക്കളെ കുറിച്ചോർത്താ.."
ബാസിമയുടെ വാക്കുകൾ ഉമ്മയെ കരയിപ്പിച്ചു..
"ആഡീ..യ്യ് മരിക്കഡീ..അയിനല്ലേ അണക്കും വേണ്ടി ഞാൻ കഷ്ട പ്പെടുന്നത്.."
പറഞ്ഞ് തീരുമ്പോഴേക്കും ഉമ്മ പൊട്ടിക്കരഞ്ഞു. ബാസിമ ഉമ്മയെ കെട്ടിപ്പിടിച്ചു..
"ഉമ്മാ കരയല്ലേ...ക്ക് സങ്കടം സഹിക്കാൻ പറ്റാണ്ട് പറഞ്ഞതാ.."
ബാസിമയും കരഞ്ഞു. ഒടുവിൽ ഉമ്മയുടെ ആഗ്രഹം നടത്താൻ സമ്മതിച്ചു.
അങ്ങനെ ഒരു രണ്ടാം കെട്ടു കാരൻ ബാസിമയെ വിവാഹം കഴിക്കാൻ വന്നു. പള്ളിയിൽ ബാങ്ക് വിളിക്കുന്ന ആളായിരുന്നു.. വളരെ ചുരക്കം ചിലരെ മാത്രം വിളിച്ച് കൂട്ടി വളരെ ലളിതമായ ഒരു ചടങ്ങ്..ബാസിമയെ കെട്ടുന്നവൻ സാമ്പത്തികമായി വളരേ പിന്നിലായിരുന്നു.. നിക്കാഹിനു രണ്ട് പവൻ മഹറുകൊടുക്കാൻ പോലും കഴിവില്ലാത്തവനായിരിന്നു,..(തുടരും ..)

