ബാസിമയുടെ ജീവിതം തകർക്കാൻ മാമ കുഞ്ഞാവയും പാത്തുട്ടി എളേമയും തലപുകഞ്ഞ് ആലോചിച്ചെങ്കിലും അവർക്കത് വേണ്ടി വന്നില്ല ..
സന്തോഷത്തിന്റെ തിരിനാളം അധികകാലം മിന്നി നിൽക്കാതെ അണഞ്ഞുപോയി ..
സൈതിന്റെ ആവിശ്യം ബാസിമാക്ക് അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല.. സൈതിന്റെ മേലുദ്ധ്യോഗസ്ഥനു ബാസിമ വഴങ്ങി കൊടുക്കാനായിരുന്നു സൈത് ബാസിമയോട് ആവിശ്യപ്പെട്ടത്..അവളുടെ മനസ്സിനത് താങ്ങാവുന്നതിലുമപ്പുറമായിരുന്നു... എത്രയൊക്കെ ദ്രോഹങ്ങൾ ചൈതാലും കാദർ ഇങ്ങനെ ഒരു വൃത്തികേട് തന്നോട് ഒരിക്കലും ആവിശ്യപ്പെട്ടിട്ടില്ലന്ന് ബാസിമ ചിന്തിച്ചു... ഭർത്താവ് എന്നത് എന്തെന്ന് അവൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാതയായി... ഉഴറുന്ന മനസ്സിൽ ദുരിതങ്ങൾ ഉഴുതു മറിച്ച് കൊണ്ടിരിക്കുന്ന ജീവിതമാണല്ലോ തന്റേതെന്ന് ചിന്തിച്ചപ്പോൾ മരണം അവൾക്ക് മുമ്പിൽ പുഷ്പഹാരവുമായി കാത്ത് നിന്നു.. വളർന്ന് വരുന്ന രണ്ട് പെൺകുട്ടികളെ ഓർത്ത് മാത്രം അവൾ മുഖം തിരിച്ചു... സൈതിന്റെ ആദ്യ ഭാര്യ ഇത് പോലെ വഴങ്ങി കൊടുത്തിട്ടുണ്ടെന്നും പിന്നീട് സഹിക്കാനാകാതെ ആത്മഹത്യ് ചൈതതാണെന്നും ബാസിമ മനസ്സിലാക്കി...സൈതിന്റെ ആവിശ്യങ്ങൾക്ക് വഴങ്ങാൻ വിസമ്മതിച്ചതിനു കൊന്നതാണെന്നും പലർക്കും സംശയമുണ്ട്.. ഇതെല്ലാം അയൽ വാസികളിൽ നിന്ന് ബാസിമാക്ക് കിട്ടിയ വിവരങ്ങളായിരൂന്നു..എല്ലാം അറിഞ്ഞപ്പോൾ ബാസിമ സൈതിനോട് മിണ്ടാതെ അവളുടെ വീട്ടിലേക്ക് പോയി.
മത വിശ്വാസ പ്രകാരം ബാസിമ പള്ളിക്കമ്മറ്റിയുമായി ബന്ധപ്പെട്ട് വിവാഹ മോചനം നേടി.. പക്ഷെ ബാസിമയുടെ സ്വർണ്ണവും പണവും സൈതിന്റെ കയ്യിലായിരുന്നു.. അത് തിരിച്ച്കിട്ടാൻ വേണ്ടി ബാസിമ കോടതിയിൽ കേസ് കൊടുത്തു ..
പ്രതീക്ഷകളോടെ പുതിയൊരു സന്തോഷം നിറഞ്ഞ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ച ബാസിമാക്ക് വീണ്ടും കാലിടറുകയായിരുന്നു .. അവൾ തിരിച്ച് വന്ന രണ്ട് ദിവസം കാർത്തികയുടെ അടുത്ത് ചെന്ന് നിന്നു..മനസ്സിലെ കനൽ അണയും വരെ കരഞ്ഞു.. എന്ത് പറഞ്ഞ് സമാധാനിപ്പിക്കണമെന്നറിയാതെ കാർത്തിക ബാസിമയുടെ കണ്ണുനീരിൽ തന്റെ കണ്ണുനീർ ചേർത്ത് വെച്ചു.
"ന്തേ കാർത്തീ ...ക്ക് മാത്രം ഇങ്ങനെ ഒരു വിധി ... ഇനിയൊരു ജന്മം കിട്ടിയാൽ പെണ്ണായി ജനിക്കരുത് .... "
"ഒരൊർത്തർക്കും ഓരോ വിധി ഈശ്വരൻ കൽപ്പിച്ചിട്ടുണ്ട് ബാസീ ...അനുഭവിക്കല്ലാതെ എന്ത് ചെയ്യാനാ ... "
"ന്നാലും ന്നെ പോലെ ആരെങ്കിലുണ്ടാകോ ....ഉണ്ടെങ്കി തന്നെ അവർക്കൊരു നേട്ടം പിന്നീടുണ്ടായിട്ടുണ്ടാകില്ലേ ...ഇത് ....ക്ക് ...മാത്രം ,,,,,,..........!!! "
കാർത്തിക ഒന്നും മിണ്ടാതെ ചാലിട്ടൊഴുകിയ കണ്ണുനീർ തുടക്കുക മാത്രം ചെയ്തു ..
'സ. കോയാമു മരണപ്പെട്ടു ' ആ വാർത്ത ബാസിമയുടെ സങ്കടം ഇരട്ടിപ്പിച്ചു.. തന്റെ ജീവിതത്തിൽ ഒരു ഉപ്പയുടെ സ്ഥാനത്ത് നിന്ന് എല്ലാം ചൈത് തന്ന കോയാമുവിന്റെ വേർപ്പാട് അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.. പാർട്ടിക്കാരനല്ലെങ്കിലും സ.കോയാമൂന്റെ അവസാന കാലത്ത് കാര്യങ്ങൾ പാർട്ടി തന്നെ നോക്കി ..നാട്ടിൽ ഏവർക്കും പ്രിയപ്പെട്ട സ.കൊയാമൂനു നാട്ടുകാർ കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് നൽകി ...നന്മ നിറഞ്ഞ ഒരു കഥാപാത്രം അങ്ങനെ ഓർമ്മയായി ...
കാലവർഷം മണ്ണിനെ കുളിരണിയിപ്പിച്ചു.. മഴ പൈത് മരങ്ങളും പച്ചിലകളും പുഞ്ചിരിച്ച് നിന്നു.. തോടുകളും കായലും നിറഞ്ഞൊഴുകി..പൂക്കൾ അവരുടെ പരിമിതമായ ജീവിതത്തിനു പരിമളം വിതച്ച് ഒരുങ്ങി നിന്നു . പ്രതീക്ഷകളുടെ സൂര്യൻ ഉദിച്ചും അസ്തമിച്ചും ദിവസങ്ങളെ കോമാളിയാക്കി .. പ്രകൃതി സ്വയംമറന്ന് ആനന്ദ നിർത്തമാടി.,
കഴിഞ്ഞ ഓർമ്മകൾ പച്ചമണ്ണിൽ കുഴിച്ചുമൂടി ബാസിമ ജീവിതകാലം താൻ തനിച്ചാണെന്ന ബോധ്യത്തോടെ ജീവിക്കാൻ തുടങ്ങി..അവളുടെ രണ്ട് പെൺകുട്ടികൾക്ക് വേണ്ടി...
ബാസിമയുടെ അവസ്ഥയിൽ സന്തോഷിക്കേണ്ട മാമ കുഞ്ഞാവയും പാത്തുട്ടി എളേമയും സഹതപിച്ചു .. അവർ പിന്നെ ബാസിമയെ ഉപദ്രവിക്കാൻ വന്നില്ല ... മാമ കുഞ്ഞാവ മദ്യപാനം കൊണ്ട് ശെരിക്കും രോഗിയായി .. അവരുടെ ജീവിതം കൂടുതൽ ദുരിതത്തിലായി ..അതിനിടെ അവരുടെ മകളുടെ വിവാഹം കഴിഞ്ഞു ...ഒരു സഹായത്തിനു ബാസിമയുടെ മുന്നിൽ വരാൻ അവരുടെ മനസ്സ് അനുവദിച്ചില്ല ..എങ്കിലും ബാസിമയുടെ ഉമ്മ വിവരം അറിഞ്ഞ് പണം അയച്ചു കൊടുത്തു .
നാസർ ഓട്ടോറിക്ഷ സ്വന്തമാക്കി ഓടാൻ തുടങ്ങി..ബാസിമ തിരിച്ച് വന്നതോടെ നാസറിന്റെ ഭാര്യ പഴയ സ്വഭാവമെടുത്ത് തുടങ്ങി ..ബാസിമ നാസറിന് ഒരു ഭാരമായി മാറുമോ എന്ന് അവൾ ചിന്തിച്ചു ..അതിൻറെ ചില മുറുമുറുപ്പ് നാസറിന് കിടപ്പറയിൽ അനുഭവപ്പെട്ട് തുടങ്ങി ..
കാര്യങ്ങൾ കൂടുതൽ വഷളാകുമെന്ന് മനസ്സിലാക്കിയപ്പോൾ ബാസിമക്ക് നാസർ ഒരു തുണിക്കടയിൽ ജോലി വാങ്ങിക്കൊടുത്തു... ബാസിമാടെയും കുട്ടികളുടെയും കാര്യങ്ങൾക്ക് അവൾക്ക് കിട്ടുന്ന ശമ്പളം മതിയാകുമായിരുന്നു ..ജീവിതം സന്തോഷമല്ലെങ്കിലും അല്ലലില്ലാതെ അവൾ ജീവിച്ചു തുടങ്ങി...
ഒരു ദിവസം ബാസിമയെ തുണിക്കടയിലേക്ക് നബീസുമ്മ കാണാൻ വന്നു.. വലിച്ച് വാരിയിട്ട തുണികൾ ഓരോന്നായി മടക്കി അടുക്കി വെക്കുന്ന പണിയിലായിരുന്നു ബാസിമ.. കണ്ണാടി ചില്ലിനപ്പുറത്ത് വാടിയ മുഖമായി നബീസുമ്മയെ കണ്ട ബാസിമ ഒന്ന് പകച്ചു..വീണ്ടും ദുരിതം തന്നെ തേടി വരുന്നോ... അവൾ ചിന്തിച്ചു..........(തുടരും )
സന്തോഷത്തിന്റെ തിരിനാളം അധികകാലം മിന്നി നിൽക്കാതെ അണഞ്ഞുപോയി ..
സൈതിന്റെ ആവിശ്യം ബാസിമാക്ക് അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല.. സൈതിന്റെ മേലുദ്ധ്യോഗസ്ഥനു ബാസിമ വഴങ്ങി കൊടുക്കാനായിരുന്നു സൈത് ബാസിമയോട് ആവിശ്യപ്പെട്ടത്..അവളുടെ മനസ്സിനത് താങ്ങാവുന്നതിലുമപ്പുറമായിരുന്നു... എത്രയൊക്കെ ദ്രോഹങ്ങൾ ചൈതാലും കാദർ ഇങ്ങനെ ഒരു വൃത്തികേട് തന്നോട് ഒരിക്കലും ആവിശ്യപ്പെട്ടിട്ടില്ലന്ന് ബാസിമ ചിന്തിച്ചു... ഭർത്താവ് എന്നത് എന്തെന്ന് അവൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാതയായി... ഉഴറുന്ന മനസ്സിൽ ദുരിതങ്ങൾ ഉഴുതു മറിച്ച് കൊണ്ടിരിക്കുന്ന ജീവിതമാണല്ലോ തന്റേതെന്ന് ചിന്തിച്ചപ്പോൾ മരണം അവൾക്ക് മുമ്പിൽ പുഷ്പഹാരവുമായി കാത്ത് നിന്നു.. വളർന്ന് വരുന്ന രണ്ട് പെൺകുട്ടികളെ ഓർത്ത് മാത്രം അവൾ മുഖം തിരിച്ചു... സൈതിന്റെ ആദ്യ ഭാര്യ ഇത് പോലെ വഴങ്ങി കൊടുത്തിട്ടുണ്ടെന്നും പിന്നീട് സഹിക്കാനാകാതെ ആത്മഹത്യ് ചൈതതാണെന്നും ബാസിമ മനസ്സിലാക്കി...സൈതിന്റെ ആവിശ്യങ്ങൾക്ക് വഴങ്ങാൻ വിസമ്മതിച്ചതിനു കൊന്നതാണെന്നും പലർക്കും സംശയമുണ്ട്.. ഇതെല്ലാം അയൽ വാസികളിൽ നിന്ന് ബാസിമാക്ക് കിട്ടിയ വിവരങ്ങളായിരൂന്നു..എല്ലാം അറിഞ്ഞപ്പോൾ ബാസിമ സൈതിനോട് മിണ്ടാതെ അവളുടെ വീട്ടിലേക്ക് പോയി.
മത വിശ്വാസ പ്രകാരം ബാസിമ പള്ളിക്കമ്മറ്റിയുമായി ബന്ധപ്പെട്ട് വിവാഹ മോചനം നേടി.. പക്ഷെ ബാസിമയുടെ സ്വർണ്ണവും പണവും സൈതിന്റെ കയ്യിലായിരുന്നു.. അത് തിരിച്ച്കിട്ടാൻ വേണ്ടി ബാസിമ കോടതിയിൽ കേസ് കൊടുത്തു ..
പ്രതീക്ഷകളോടെ പുതിയൊരു സന്തോഷം നിറഞ്ഞ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ച ബാസിമാക്ക് വീണ്ടും കാലിടറുകയായിരുന്നു .. അവൾ തിരിച്ച് വന്ന രണ്ട് ദിവസം കാർത്തികയുടെ അടുത്ത് ചെന്ന് നിന്നു..മനസ്സിലെ കനൽ അണയും വരെ കരഞ്ഞു.. എന്ത് പറഞ്ഞ് സമാധാനിപ്പിക്കണമെന്നറിയാതെ കാർത്തിക ബാസിമയുടെ കണ്ണുനീരിൽ തന്റെ കണ്ണുനീർ ചേർത്ത് വെച്ചു.
"ന്തേ കാർത്തീ ...ക്ക് മാത്രം ഇങ്ങനെ ഒരു വിധി ... ഇനിയൊരു ജന്മം കിട്ടിയാൽ പെണ്ണായി ജനിക്കരുത് .... "
"ഒരൊർത്തർക്കും ഓരോ വിധി ഈശ്വരൻ കൽപ്പിച്ചിട്ടുണ്ട് ബാസീ ...അനുഭവിക്കല്ലാതെ എന്ത് ചെയ്യാനാ ... "
"ന്നാലും ന്നെ പോലെ ആരെങ്കിലുണ്ടാകോ ....ഉണ്ടെങ്കി തന്നെ അവർക്കൊരു നേട്ടം പിന്നീടുണ്ടായിട്ടുണ്ടാകില്ലേ ...ഇത് ....ക്ക് ...മാത്രം ,,,,,,..........!!! "
കാർത്തിക ഒന്നും മിണ്ടാതെ ചാലിട്ടൊഴുകിയ കണ്ണുനീർ തുടക്കുക മാത്രം ചെയ്തു ..
'സ. കോയാമു മരണപ്പെട്ടു ' ആ വാർത്ത ബാസിമയുടെ സങ്കടം ഇരട്ടിപ്പിച്ചു.. തന്റെ ജീവിതത്തിൽ ഒരു ഉപ്പയുടെ സ്ഥാനത്ത് നിന്ന് എല്ലാം ചൈത് തന്ന കോയാമുവിന്റെ വേർപ്പാട് അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.. പാർട്ടിക്കാരനല്ലെങ്കിലും സ.കോയാമൂന്റെ അവസാന കാലത്ത് കാര്യങ്ങൾ പാർട്ടി തന്നെ നോക്കി ..നാട്ടിൽ ഏവർക്കും പ്രിയപ്പെട്ട സ.കൊയാമൂനു നാട്ടുകാർ കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് നൽകി ...നന്മ നിറഞ്ഞ ഒരു കഥാപാത്രം അങ്ങനെ ഓർമ്മയായി ...
മാസങ്ങൾ കടന്നുപോയി..കോടതിയിലെ കേസ് വിധിയായി.. ബാസിമാടെ സ്വർണ്ണവും പണവും തിരിച്ച് കിട്ടി.
സൈത് മകനേയും കൂട്ടി ദില്ലിക്ക് പോയി.നാട്ടുകാർ കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ അയാൾക്കവിടം വിടേണ്ടി വന്നു ..കാലവർഷം മണ്ണിനെ കുളിരണിയിപ്പിച്ചു.. മഴ പൈത് മരങ്ങളും പച്ചിലകളും പുഞ്ചിരിച്ച് നിന്നു.. തോടുകളും കായലും നിറഞ്ഞൊഴുകി..പൂക്കൾ അവരുടെ പരിമിതമായ ജീവിതത്തിനു പരിമളം വിതച്ച് ഒരുങ്ങി നിന്നു . പ്രതീക്ഷകളുടെ സൂര്യൻ ഉദിച്ചും അസ്തമിച്ചും ദിവസങ്ങളെ കോമാളിയാക്കി .. പ്രകൃതി സ്വയംമറന്ന് ആനന്ദ നിർത്തമാടി.,