"ബാസിമ എന്തേ തനിച്ച്ചിരിക്ക്ണ് ..മോളു കരയാണോ ."
സ്നേഹം മാത്രം മനസ്സിൽ നിറച്ചുള്ള അനാഥാലയത്തിലെ അമ്മ ബാസിമയുടെ അടുത്തിരുന്നു . "ഉപ്പയെ കാണാൻ പോണോ .." അമ്മയുടെ ചോദ്യത്തിനു മറുപടി കൊടുക്കാതെ കൈകൾ മുകത്ത് ചേർത്ത് വെച്ച് കരഞ്ഞ്കൊണ്ട് അവൾ ഓടി .
ബാസിമയും സഹോദരങ്ങളും അനാഥാലയത്തിൽ നന്നായി പഠിച്ചു . മാസം മാസം കുട്ടികൾക്കുള്ള ചിലവ് കാശ് ഉമ്മ അയച്ചു കൊടുക്കും . ഇടക്ക് ഒരുകത്തും വല്ലപ്പോഴും ഒരു ഫോണും .. ഉമ്മയുടെ സംരക്ഷണവും ലാളനയും സ്നേഹവും അതിലോതിങ്ങി .ബാസിമ ആരോടും സങ്കടം പറഞ്ഞില്ല . ഞങ്ങൾക്ക് വേണ്ടിയല്ലേ ഉമ്മ അന്യനാട്ടിൽ കഷ്ടപ്പെടുന്നത് എന്നോർത്ത് അവൾ സമാധാനിക്കും . ബാസിമയുടെ ഉമ്മയുടെ കുടുംബക്കാർ സാമാന്യം സമ്പത്തുള്ളവരാണെങ്കിലും അവരാരും തന്നെ സഹായത്തിന് വന്നില്ല !.
ഇടക്ക് രണ്ട് പ്രാവിശ്യം ഉമ്മ ഗൾഫിൽ നിന്ന് വന്നപ്പോൾ കുട്ടികളുമായി കുടുംബങ്ങളിൽ മാറി മാറി നിന്നിരുന്നു . പക്ഷെ അതിലും നല്ലത് അനാഥാലയം തന്നെ എന്ന് ബസിമാക്ക് തോന്നി .അത്ര മോശമായിരുന്നു അവരുടെ പെരുമാറ്റം . ഉമ്മക്കും അത് മനസ്സിലായെങ്കിലും വേറെ നിവർത്തിയില്ലാതെ എല്ലാം സഹിച്ചു .
ബാസിമ പത്താം ക്ലാസ്സിലും ഒരു സഹോദരൻ ബഷീർ എട്ടിലും ,മറ്റൊരു സഹോദരൻ നാസർ ആറിലും ഇളയ സഹോദരി ബുഷറ അഞ്ചാം ക്ലാസ്സിലും പഠിക്കുന്ന കാലം .ആയിടെ ഉമ്മ വന്നപ്പോൾ ഒരു വാടക വീടെടുത്ത് കുട്ടികളെ അനാഥാലയത്തിൽ നിന്നും കൂട്ടി കൊണ്ട് വന്നു . ബാസിമയും സഹോദരങ്ങളും ഏറെ സന്തോഷിച്ചു .ഉമ്മ അഞ്ചാറുമാസം നാട്ടിൽ തങ്ങളോടൊത്ത് ഉണ്ടാകുമെന്നറിഞ്ഞപ്പോൾ ആ കുഞ്ഞു മനസ്സുകൾക്ക് സന്തോഷം അടക്കാനായില്ല . പക്ഷെ ഉമ്മയുടെ വരവിൻറെ ഉദ്ദേശം ബാസിമ അറിഞ്ഞപ്പോൾ അവളുടെ സന്തോഷം എരിഞ്ഞമർന്നു . അവളുടെ മനസ്സ് പിടഞ്ഞു ...(തുടരും )