"ഇക്കവളെ മറക്കാനും പറ്റില്ല അന്നെ സ്നേഹിക്കാനും പറ്റില്ല " കെട്ടിയവനിൽ നിന്ന് സ്നേഹത്തോടെ കേൾക്കേണ്ട വാക്കുകൾക്ക് പകരം ഹൃദയം മുറിക്കുന്ന വാക്കുകൾ കേട്ടപ്പോൾ ബാസിമ മരവിച്ച ശരീരം പോലെ ഇരുന്നു . മണിയറക്കുള്ളിൽ സിഗരറ്റിന്റെ ഗന്ധവും പുകയും പിന്നെ ബാസിമയുടെ തേങ്ങലും .. അലിവിൻറെ ഒരംശം പോലും അയാളുടെ ഹൃദയക്കോണിലെങ്ങുമില്ലന്ന് ബോധ്യമായ ബാസിമ ആ കട്ടിലിൽ ചുരുണ്ടുകൂടി കിടന്നു .
മണിയറയിൽ വെളിച്ചം അണഞ്ഞു .ഇരുട്ട് പരവതാനി വിരിച്ചു .അയാളുടെ കരുത്തുറ്റ കരങ്ങൾ ബാസിമയെ കെട്ടിപ്പുണർന്നു . സിഗരറ്റിന്റെ ഗന്ധമുള്ള അയാളുടെ ചുണ്ടുകൾ അവളുടെ കവിളിൽ പതിഞ്ഞു . അവൾ ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും അയാളുടെ ആരോഗ്യത്തിനു മുന്നിൽ അവൾ തളർന്നു . മറ്റൊരു പെണ്ണിന് മനസ്സ് കൊടുത്ത് തൻറെ ശരീരത്തെ ആസ്വദിക്കുന്ന അയാളുടെ കാമവെറിയെ അവൾ നിസ്സഹായതയോടെ കിടന്ന് കണ്ടു . ആദ്യരാത്രിയിൽ തൻറെ എല്ലാം തൻറെ ഭർത്താവിന് സ്നേഹത്തോടെ ,സന്തോഷത്തോടെ നൽകേണ്ട അവൾ മനസ്സ് മുഴുവൻ വെറുപ്പോടെ തൻറെ മാനം കവരുന്ന ഒരു കാട്ടാളന്റെ കൈകളിൽ അകപ്പെട്ട ഒരു പാവം പെണ്‍കുട്ടിയുടെ വേദനയോടെ അവളുടെ എല്ലാം അവൾ അയാൾക്ക് വലിച്ചെറിഞ്ഞ് കൊടുത്തു .
നേരം വെളുത്തു .ബാസിമ അതറിയുന്നുണ്ടായിരുന്നു .മനസ്സും ശരീരവും ഒരുപോലെ നൊന്ത അവൾ രാത്രി ഉറങ്ങിയിരുന്നില്ല .ആദ്യരാത്രി ഭർത്താവിന്റെ വീട്ടിലായത് കൊണ്ട് തൻറെ സങ്കടങ്ങൾ ആരോട് പറയുമെന്നറിയാതെ ബാസിമ നൊമ്പരപ്പെട്ടു .ചിതറിക്കിടന്ന അവളുടെ വസ്ത്രങ്ങൾ വാരിയെടുത്ത് കുളിമുറിയിൽ കയറി .ഷവർ തുറന്ന് ശരീരത്തിലേക്ക് വെള്ളം ഒഴികിയപ്പോൾ അവൾ ഉറക്കെ കരഞ്ഞു .അവളുടെ ശരീരത്തിൻറെ പലയിടത്തും അവൾക്ക് നീറ്റൽ അനുഭവപ്പെട്ടു .
കുളികഴിഞ്ഞ് പുറത്തിറങ്ങിയ ബാസിമ കട്ടിലിൽ അയാളെ കണ്ടില്ല ! അവൾ ആകെ പരിഭ്രമിച്ചു . എന്ത് സംഭവിച്ചെന്നറിയാതെ അവൾ കട്ടിലിൻറെ ഒരരികത്തിരുന്ന് കരയാൻ തുടങ്ങി . (തുടരും )