പത്താം ക്ലാസ്സിൽ പഠിക്കുന്ന ബാസിമാക്ക് വയസ്സ് പതിനാറ് തികയുന്നതെയുള്ളു . വീട്ടിൽ കുട്ടികൾ തനിച്ചാകുന്നതിനും വീടിനൊരു അത്താണിയുമായി ഉമ്മ കണ്ടെത്തിയ ഒരേ ഒരു പോംവഴി ബാസിമയുടെ കല്യാണം നടത്തുക എന്നതായിരുന്നു . വിവരം അറിഞ്ഞ ബാസിമ ആകെ തകർന്നുപോയി .അവൾ എപ്പോഴും കരഞ്ഞ് കൊണ്ടിരുന്നു .ഒടുവിൽ ഉമ്മ കാര്യങ്ങൾ ബോധ്യപ്പെടുത്തി ബാസിമയെ കൊണ്ട് വിവാഹത്തിന് സമ്മതിപ്പിച്ചു .മനസ്സില്ല മനസ്സോടെ ബാസിമ വിവാഹപ്പെണ്ണായി .
പതിനാറ് തികയും മുമ്പ് ബാസിമയുടെ നിക്കഹ് കഴിഞ്ഞു .മെലിഞ്ഞ ബാസിമയെ കേട്ടിയതാകട്ടെ നല്ല തണ്ടും തടിയുമുള്ള മുപ്പത്താറ് കാരൻ കാദർ .
ഇന്ന് ബാസിമയുടെ ആദ്യരാത്രിയാണ് . പേടിച്ച് വിറച്ച് ജീവിതം എന്തെന്ന് അറിയാത്ത ബാസിമയുടെ മുറിയിലേക്ക് ,അവളുടെ ജീവിതത്തിലേക്ക് കാദർ കാലെടുത്ത് വെച്ചു .അധികം ആർഭാടമില്ലാത്ത ആ മണിയറയിൽ വേടൻറെ വലയിൽ പെട്ട പുള്ളിമാനേ പോലെ ബാസിമ കട്ടിലിൻറെ ഒരരികിൽ പതുങ്ങിയിരുന്നു .അയാൾ കട്ടിലിൽ വന്നിരുന്നപ്പോൾ അവൾ അറിയാതെ എണീറ്റ്നിന്നു .അവളുടെ കുഞ്ഞു മൃദുലമായ കൈകളിൽ പരുക്കനായ ആ മനുഷ്യൻ പിടിച്ച് അവളെ കട്ടിലിൽ പിടിച്ചിരുത്തി .അവളുടെ കുഞ്ഞു ഹൃദയം കുതിരയുടെ കുളമ്പടി നാദം പോലെ പിടച്ചു .അവൾ ഇടംകണ്ണിട്ട് ആ വലിയ മനുഷ്യനെ ഒന്ന് നോക്കി .അവൾ അയാളെ ശരിക്ക് കാണുന്നത് അപ്പോഴാണ് . അവൾ മേശപ്പുറത്തെ പാലെടുത്ത് അയാൾക്ക് നേരെ നീട്ടി . അയാൾ മുഖം തിരിച്ചു .
"ഇക്ക് വേണ്ട .." പരുപരുത്ത അയാളുടെ ശബ്ദം പുറത്ത് വന്നപ്പോൾ ബാസിമ പേടിച്ചു . "ക്ക് ഈ കല്യാണം ഇഷ്ടല്ലാണ്ട് കെട്ടിയതാ ..പിന്നെ കൊറച്ച് പണ്ടം പണം കിട്ടോലോന്നു കരുതി സമ്മതിച്ചതാ ..ക്ക് വേറെ പെണ്ണിനെ ഇഷ്ടാ .."
അവൾ ആകെ തകർന്നു പോയി .കൈരണ്ടും മുകത്ത് ചേർത്ത് വെച്ച് അവൾ തേങ്ങി കരയാൻ തുടങ്ങി .അയാൾ ഒരു സിഗരറ്റും കത്തിച്ച് കട്ടിലിൽ എന്തോ ചിന്തിച്ച് കിടന്നു . അവൾ തേങ്ങികൊണ്ട് അയാളോട് ചോദിച്ചു "ങ്ങക്ക് ഓളെ മറന്നൂടെ ..".....(തുടരും )

No comments:
Post a Comment
ഈ നോവലിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കാവുന്നതാണ്