കണ്ണുകൾ തുടച്ച് ബാസിമ അടുക്കളയിലെ ഓരോ പണികൾ ചെയ്യാൻ തുടങ്ങി ..
പുറത്ത് നല്ല മഴപെയ്യുന്നത് കണ്ടപ്പോൾ ബാസിമ തലേന്ന് തെക്കേ ഭാഗത്തെ രണ്ടുതെങ്ങിൽ വലിച്ച്കെട്ടിയ അയലിൽ തോരയിട്ട തുണികൾ എടുക്കാൻ പുറത്തേക്ക് ഓടി .. തുണികൾ മഴകൊണ്ട് നഞ്ഞിരുന്നു .. അയലിൽ നിന്ന് തുണികൾ ഓരോന്ന് വലിച്ചെടുത്ത് വാരിക്കൂട്ടി അകത്തേക്ക് ഓടി ... അപ്പോഴാണ് പുറത്തെ കോലായിൽ നിന്ന് വലിയ സംസാരം കേട്ടത് . ബാസിമ അടുത്തുള്ള മുറിയിൽ നിന്ന് കോലായിലെ സംസാരം ശ്രദ്ധിച്ചു . കാദറും ബാസിമയുടെ മാമ കുഞായിയും തമ്മിലായിരുന്നു സംസാരം .. ബാസിമാക്ക് മൂന്ന് മാമന്മാരുണ്ടായിരുന്നു . അതിൽ രണ്ടുപേർ മരണപ്പെട്ടു . ഇനി ആകെ കുഞ്ഞായി എന്ന ഈ മാമയും പാത്തുട്ടി എന്ന ഒരു എളേമയും മാത്രമേ ഉമ്മയുടെ കുടുംബക്കാരയിട്ടുള്ളൂ .. ബാസിമയുടെ ഉമ്മയുടെ കത്ത് വല്ലപ്പോഴേ ഉണ്ടാകൂ .. അതും മാമയുടെ അഡ്രസ്സിലേ വരൂ . അങ്ങനെ വന്ന ഒരു കത്തുമായി വന്നതായിരുന്നു ബാസിമയുടെ മാമ കുഞ്ഞായി .
തർക്കം കാദറിനു കല്യാണത്തിന് മുംബ് വാഗ്ദാനം ചെയ്ത ജോലിയെ ചൊല്ലിയായിരുന്നു . തർക്കം മൂത്തപ്പോൾ പിന്നെ കയ്യാങ്കളിയായി .. കാദറിന്റെ ഉമ്മയും രണ്ടു സഹോദരികളും ബാസിമയുടെ മാമയെ കാദർ തല്ലുന്നത് നോക്കിനിന്ന് ചിരിച്ചു . ഇത് കണ്ട് സഹിക്കാൻ കഴിയാതെ ബാസിമ പുറത്തേക്ക് ഓടി വന്നു .. " ങ്ങളൊക്കെ ക്കൂടി എന്തീ കാട്ടുന്ന് ... ൻറെ മാമാനെ വിട് .." അവൾ കാദറിൽ നിന്ന് മാമനെ രക്ഷിക്കാൻ ശ്രമിച്ചു . ഇത്കണ്ട് അരിശംമൂത്ത കാദർ ബാസിമയുടെ മുടിയിൽ ചുറ്റിപ്പിടിച്ച് തല ചുമരിൽ ഇടിച്ചു . അവളുടെ നെറ്റി പൊട്ടി ചോര വാർന്നൊലിച്ചു . "കൊടുക്കടാ ആ നായിൻറെ മോൾക്ക് ഒന്നൂടി .." കാദറിന്റെ ഉമ്മ അലറി . കാദർ ഉമ്മയുടെ വാക്കുകൾ അതേപടി സ്വീകരിച്ചു .. ബാസിമയുടെ കവിളും ചുണ്ടും ചുമരിൽ വന്നടിച്ചു ... കാദറിന്റെ ഒരു ചവിട്ട് കൊണ്ട് കുഞ്ഞായി മുറ്റത്തേക്ക് തെറിച്ച് വീണു ... "മോളേ യ്യീ നെരകത്തീന്ന് എങ്ങനേലും രക്ഷപ്പെട്ടോ ..." അവിടെ നിന്നും ഓടി രക്ഷപ്പെടുമ്പോൾ കുഞ്ഞായി ബാസിമയോട് വിളിച്ച് പറഞ്ഞു .
ബഹളം കേട്ട് ചുറ്റുവട്ടത്തുള്ളവർ ഓടിക്കൂടി .. അയൽവാസികളെ കണ്ട കാദർ കഥയുടെ കളം മാറ്റി .. ബാസിമയുടെ മാമ കള്ള് കുടിച്ച് വന്ന് ബാസിമയെ ഉപദ്രവിച്ചു എന്നാക്കി കഥ .. അയൽവാസികൾ കൂടിയത് കൊണ്ടുമാത്രം കാദർ ബാസിമയെ ആശുപതിയിൽ കൊണ്ടുപോയി .. പരിശോദനക്കൊടുവിൽ ഡോക്ടർ ഒന്നുകൂടി പറഞ്ഞു .... ബാസിമ ഗർഭിണിയാണ് ....!.... (തുടരും )

No comments:
Post a Comment
ഈ നോവലിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കാവുന്നതാണ്