താൻ ഗർഭിണിയാണെന്നറിഞ്ഞാൽ ഏത് പെണ്ണും ആഹ്ലാദിക്കും . പക്ഷെ ബാസിമ സന്തോഷിച്ചില്ല !. കുഞ്ഞിനെ നശിപ്പിച്ചാലോ എന്ന് വരെ അവൾ ചിന്തിച്ചു . ബാസിമാക്ക് കുഞ്ഞുങ്ങളെ ഇഷ്ടമില്ലഞ്ഞിട്ടല്ല , ഈ നരഗ ജീവിതത്തിലേക്ക് ഒരു കുഞ്ഞിനെ കൂടി കൊണ്ടുവരണോ എന്നവൾ ചിന്തിച്ച്പോയി .
ബാസിമ ഗർഭിണിയാണെന്നറിഞ്ഞതിൽ പിന്നെ കാദർ അവളുമായി ബന്ധപ്പെടാൻ ചെന്നിട്ടില്ല !... അവളെ ക്രൂരമായി മർദ്ധിച്ചിട്ടില്ല !.... ബാസിമാക്ക് വലിയ അത്ഭുതം തോന്നി . അവൾ ആ കുഞ്ഞിനെ പ്രസവിക്കാൻ തന്നെ തീരുമാനിച്ചു . കാദറിനു കുഞ്ഞുങ്ങളെ വലിയ ഇഷ്ടമാണ് . ആ വരാൻ പോകുന്ന കുഞ്ഞിനോടുള്ള ഇഷ്ടം കണ്ടപ്പോൾ ബാസിമാക്ക് സമാധാനമായി . ഒരു പക്ഷെ ഈ കുഞ്ഞു ജനിക്കുന്നതോടെ കാദറിനു തന്നോടുള്ള ദേഷ്യം മാറി പതിയെ തന്നെ സ്നേഹിച്ച് തുടങ്ങുമെന്ന് ബാസിമ വെറുതെയെങ്കിലും ആശിച്ച്പോയി .
ബാസിമയുടെ വിവാഹവും കഴിഞ്ഞ് ഉമ്മ ഗൾഫിലേക്കും പോയതിന് ശേഷം ബാസിമയുടെ സഹോദരങ്ങൾ തിരിച്ച് വീണ്ടും അനാദാലയത്തിലേക്ക് തന്നെ തിരിച്ചിരുന്നു . വാടകവീട് താൽകാലികമായി ബാസിമയുടെ ഉപ്പാടെ അടുത്ത സുഹൃത്തായ സഖാവ് കൊയാമുവിന് കൊടുത്തു . സഖാവെന്ന പട്ടം നാട്ടുകാർ ചാർത്തികൊടുത്തത് പാർട്ടിയിൽ അംഗമായാത് കൊണ്ടല്ല .മൂപ്പര് ജീവിതത്തിൽ ചെങ്കൊടി കൈകൊണ്ട് തൊട്ടിട്ടില്ല !. ബാസിമയുടെ ഉപ്പ ജീവിച്ചിരുന്ന കാലത്തോളം കോയാമു ഒരു വാല് പോലെ എന്നും കൂടെയുണ്ടായിരുന്നു . തലക്ക് ഒരൽപം വെളിവ് കുറവായത് കൊണ്ടാകണം ,ബാസിമയുടെ ഉപ്പ കോയാമുനെ പാർട്ടിയിൽ കൂട്ടാതിരുന്നതും . നല്ല ബുദ്ധിയെന്ന് കരുതി മൂപ്പര് ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് വിഡ്ഢിത്തരമായിരിക്കും . അത്രേ കുഴപ്പമുള്ളൂ .... കൊയാമു തനിച്ചാണ് . വിവാഹം കഴിച്ചിട്ടില്ല .കുടുംബങ്ങളായി ആരുമില്ല .
ബാസിമയുടെ സഹോദരങ്ങളായ ബഷീറും ,നാസറും,ബുഷറയും താത്ത ഗർഭിണിയായതറിഞ്ഞ് ഏറെ സന്തോഷിച്ചു . ബാസിമയെ കാണാൻ അവർ മൂവരും അനാദാലയത്തിനിന്നും അവരുടെ വാടകവീട്ടിൽ പോയി . സഖാവ് കോയാമുവിനെ കണ്ട് ബാസിമയെ കാണാൻ പോകാൻ തങ്ങൾക്ക് ക്കൂട്ടിന് വരാൻ അവിശ്യപ്പെട്ടു . സ .കോയാമു സമ്മതിച്ചു .അങ്ങനെ അവർ ബസ്സിൽ പതിനഞ്ച് കിലോമീറ്റർ അകലെയുള്ള ബാസിമയുടെ വീട്ടിലേക്ക് പുറപ്പെട്ടു .
"എവ്ട്ക്കാ സഖാവേ ..." ബസ്സിൽ ഒരു പരിജയക്കാരൻ കോയാമുവിനെ കണ്ടപ്പോൾ ചോദിച്ചു . " ഈ കുട്ട്യോളെ താത്താക്ക് ഗർഭണ്ടായി ..ഇന്നോട് കൂട്ടിന് ചെല്ലാൻ പറഞ്ഞു .." കോയാമു പറഞ്ഞത് കേട്ട ബസ്സിലെ ചിലർ വായപൊത്തി ചിരിച്ചു . കൂടെ ബഷീറും ,നാസറും,ബുഷറയും ചിരിച്ചു . ആളുകൾ ചിരിച്ചത് എന്തിനെന്നറിയാതെ സ.കോയാമു കണ്ണും മിഴിച്ച് ചുറ്റും നോക്കി .
ബസ്സ് കാദറിന്റെ വീടിനു മുന്നിലുള്ള ബസ്റ്റൊപ്പിൽ നിന്നു .കോയാമും കുട്ടികളും ബസ്സിറങ്ങി കാദറിന്റെ വീടിൻറെ പടികയറി ചെന്നു ... (തുടരും )

No comments:
Post a Comment
ഈ നോവലിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കാവുന്നതാണ്