Tuesday, December 3, 2013

ഭാഗം പന്ത്രണ്ട് .,

ബാസിമ അടിവയറിൽ കൈവെച്ച് "ഉമ്മാ .." എന്ന് കരഞ്ഞികൊണ്ടിരുന്നു .സ്വാറപറച്ചിലും കഴിഞ്ഞ് മുറുക്കാനും തുപ്പിക്കൊണ്ട് നബീസുമ്മ വീട്ടിലെത്തുമ്പോൾ ബാസിമയുടെ കരച്ചിൽ കേട്ടു .മുറിയിൽ ചെന്ന് നബീസുമ്മ ബാസിമാടെ അവസ്ഥകണ്ട് മുഖത്ത് ഒരു ഭാവവിത്യാസവും ഇല്ലാതെ ചോദിച്ചു . "എന്തെടീ പെണ്ണേ അണക്ക് ."
"ന്നെ ആസ്പത്രീ കൊണ്ടോവുമ്മാ ...ക്ക് വേദനിണ്ട് മ്മാ .."
ബാസിമാടെ വാക്കുകൾ കെട്ട് നബീസുമ്മ തലയയിലെ തട്ടത്തിൻറെ തുമ്പെടുത്ത് ചിറിയിലെ മുറുക്കാൻ നീര് തുടച്ച്കൊണ്ട് ....  
   "അയിനൊന്നും ആയിട്ടില്ല ബാസ്യേ ...ആവുമ്പൊ ഇക്കറിയാം ... ഞാൻ മൂന്ന്  പെറ്റോളല്ലേ ..." ഇതും പറഞ്ഞ് നബീസുമ്മ അപ്പുറത്തേക്ക് പോയി .
          ടൗണിൽ എന്തോ ആവിശ്യത്തിന് വന്ന് മടങ്ങും വഴി ബാസിമയെ ഒന്ന് കാണാമെന്ന് കരുതി പാത്തുട്ടി എളേമ ബാസിമയുടെ വീടിൻറെ പടികയറി . വീടിൻറെ പടികയറിയത് ബാസിമയുടെ കരച്ചിൽ കേട്ടാണ് . നബീസുമ്മ എന്തൊക്കെയോ പിറുപിറുത്ത്കൊണ്ട് കോലായിലേക്ക് വന്നപ്പോഴാണ് പാത്തുട്ടി എളേമയെ കണ്ടത് .    "കേറി ബരീ .."
"ന്ത്നാ ബാസിമ കരേണത് .." ഇതും ചോദിച്ച് കൊണ്ട് എളേമ അകത്തേക്ക് കയറി ബാസിമയുടെ മുറിയിലേക്ക് പോയി .
"എളേമാ ...ന്നെ ആശുപത്രീ കൊണ്ടോകീ ..ക്ക് വേദനണ്ട് ....മ്മ്മ്മാ..." എളേമയെ കണ്ടപാടെ ബാസിമ കരഞ്ഞ് നിലവിളിച്ചു .
"അയിന് മാത്രോന്നുല്ലാ ..ഡോട്ടര് പറഞ്ഞ സമയം ആവണേള്ളൂ ..." നബീസുമ്മ പറഞ്ഞതിന് മറുപടി കൊടുക്കാതെ പാത്തുട്ടി എളേമ പുറത്തേക്ക് ഓടി . റോഡരികിൽ നിന്ന് വണ്ടിക്ക് കൈകാണിച്ചു .എല്ലാവരും നിർത്താതെ പോയി . "അന്റുമ്മാക്കു വെട്ടാൻ പോവാണ്ട നായിൻറെ മോനെ .." നിർത്താതെ പോയ വണ്ടിക്കാർക്ക്‌ ഒരുമയവുമില്ലാതെ പാത്തുട്ടി എളേമ തെറിയെറിഞ്ഞു . ഒടുവിൽ ഒരു പ്രായമായ മനുഷ്യൻ വണ്ടി നിർത്തി .പാത്തുട്ടി എളേമ ബാസിമയെ പെട്ടന്ന് തന്നെ കാറിൽ കയറ്റി . പ്രായമായ ഡ്രൈവറും സഹായിച്ചു  . "ഞാനും ബരാം ..."  പുതിയ തട്ടമൊക്കെയിട്ട് നബീസുമ്മ കാറിനടുത്തേക്ക് ഓടി വന്നു . "മാറിക്കവ്ട്ന്ന് ...ങ്ങക്ക് ഞാൻ ബെച്ചീണ്ട് തള്ളേ .." പാത്തുട്ടി എളേമ നബീസുമ്മാനെ പിടിച്ച് ഒരു തള്ള് തളളി . കാറ് നേരെ ആശുപത്രിയിലേക്ക് വിട്ടു . തള്ള് കൊണ്ട് വീണ നബീസുമ്മ ആരും കണ്ടില്ലാന്ന് ഉറപ്പ് വരുത്തി തണ്ടലിനും കൈ വെച്ച് അകത്തേക്ക് കയറിപ്പോയി .
                 ആശുപത്രി വരാന്തയിൽ കാദറും ബാസിമയുടെ സഹോദരങ്ങളും വിവരമറിഞ്ഞെത്തി .ആരും പരസ്പരം ഒന്നും മിണ്ടിയില്ല .എല്ലാവരുടെയും മുഖത്ത് മൗനം .പെട്ടന്ന് ഒരു നഴ്സ് ഓടി വന്നു ...(തുടരും )







No comments:

Post a Comment

ഈ നോവലിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കാവുന്നതാണ്