ബാസിമ നബീസുമ്മാടെ വാക്കുകൾക്ക് ചെവിയോർക്കാതെ അടുത്തുള്ള കടയിൽപോയി അരിവാങ്ങിവന്ന് മോൾക്ക് കഞ്ഞിവെച്ചു .
പുറത്ത് പോയ കാദർ തിരിച്ച് വന്നപ്പോൾ സുഹറയും നബീസുമ്മയും കൂടി കാദറിനോട് നടന്ന സംഭവം പറഞ്ഞു . ഒരൽപം കൂട്ടിത്തന്നെയാണ് കാദറിന്റെ ചെവിയിൽ ഓതിയത് .
"ബാസിമാ ..."
കാദർ ഉറക്കെ വിളിച്ചു .ബാസിമ വിളികേട്ടില്ല !.അവൾ കുഞ്ഞിന് മുലകൊടുത്ത് ഉറക്കുകയായിരുന്നു .കുഞ്ഞ് ഉറക്കം പിടിച്ച് വരുന്നത് ഉണരണ്ടാന്നു കരുതിയാണ് ബാസിമ മിണ്ടാതിരുന്നത് . ഇതൊന്നും അറിയാതെ ദേഷ്യം കൊണ്ട് കലിതുള്ളിയ കാദർ മുറിയിലേക്ക് പാഞ്ഞു വന്നു .
"അന്നെല്ലടി നായിൻറെ മോളെ ഞാൻ വിളിച്ചത് ."
"ഞാൻ മോളെ ഒറക്കല്ലേ ... " രണ്ടുപേരുടെയും സംസാരം കേട്ടപ്പോൾ ഉറക്കം പിടിച്ച് വന്ന കുഞ്ഞ് ഞെട്ടിയുണർന്ന് കരയാൻ തുടങ്ങി . ബാസിമ കുഞ്ഞിന് വീണ്ടും പാല് കൊടുത്തു .കാദറിനു ദേഷ്യം അടക്കാൻ കഴിയാതെ കയ്യിൽ കിട്ടിയ ഒരു റേഡിയോ ആ മുറിയിൽ വലിച്ചെറിഞ്ഞ് പൊട്ടിച്ചു . ബാസിമയുടെ കണ്ണിൽ നിന്നും കണ്ണുനീർ കുഞ്ഞിൻറെ തലയിലെ നേർത്ത രോമങ്ങൾക്കിടയിലൂടെ ഒലിച്ചിറങ്ങി .കുഞ്ഞ് ഉറങ്ങിയപ്പോൾ ബാസിമ ഭക്ഷണം കഴിക്കാൻ പോയി . കാദറും നബീസുമ്മയും സുഹറയും കൂടി ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു .ബാസിമ ഒരു പാത്രമെടുത്ത് മേശയുടെ ഒരുമൂലയിലെ സ്ടൂളിൽ ഒതുങ്ങി മാറിയിരിന്നു ഭക്ഷണം കഴിച്ചു തുടങ്ങി .
"അനക്കൊരു ബിജാരണ്ടാവും ൻറെ മോൻക്ക് വേറെ പെണ്ണ്‍ കിട്ടൂല്ലാന്ന് ..." നബീസുമ്മ കര്യമായി നല്ല നാല് വർത്താനം പറയാൻ ഒരുങ്ങിയതാ .. അപ്പോഴേക്കും ബാസിമ തിരിച്ചടിച്ചു .
"ങ്ങടെ മോൻക്ക് വേറെ കിട്ടൂന്ന് ഇക്കറിയാ ...ഒരുത്തിയിണ്ടല്ലോ അവിടെ ..ഓൽക്കന്നെ കെട്ടിച്ചോളീ ...."
"യ്യ് മ്മാട് ബർത്താനം പറയ്യെ !..." കലിതുള്ളിയ സുഹറ ഭക്ഷണം കഴിച്ചിരുന്ന കൈകൊണ്ട് ബാസിമയുടെ മുഖത്തടിച്ചു ..ബാസിമാക്ക് സങ്കടം സഹിച്ചില്ല ,അവൾ കരഞ്ഞ് കൊണ്ട് സുഹറയെ പിടിച്ച് തള്ളി .ഇത് കണ്ട കാദർ ബാസിമയുടെ മുടിയിൽ പിടിച്ച് കറിയെല്ലാം ഉള്ള മേശപ്പുറത്ത് മുഖംവെച്ചടിച്ചു .ബാസിമ ഉറക്കെ കരഞ്ഞു .അവളുടെ മുഖത്താകെ കറിയും മറ്റുമായി .അവളുടെ കണ്ണും മുഖവും നീറി .ഇതിനിടയിൽ സുഹറ കസേരയെടുത്ത് ബാസിമയുടെ പുറത്തടിച്ചു . അവൾ വേദനകൊണ്ട് പുളഞ് മേശപ്പുറത്ത് കമഴ്ന്ന് കിടന്നു .അപ്പോഴും അവളുടെ മുടിക്കെട്ട് കാദറിന്റെ കൈകളിലായിരുന്നു .കാദർ ബാസിമയെ മേശപ്പുറത്ത് മലർത്തികിടത്തി മുഖത്തടിച്ചു .രണ്ടും മൂന്നും തവണ .
ഇതിനിടെ സുഹറ മേശപ്പുറത്ത് അവർകഴിച്ചതിൻറെ എച്ചിലെല്ലാം വാരി ബാസിമയുടെ വായിൽ കുത്തിത്തിരുകി .ബാസിമാക്ക് ചർദിക്കാൻ വന്നു .കാദർ പിന്നെ പിടിവിട്ടു .
"ൻറെ ഓളെ അണക്കറിയാണോലേ ..ഞാൻ കൊടുന്ന് കാണിച്ച് തരാടി ..അൻറെ മുന്നീവെച്ച് ഒളോടോത്ത് ജീവിക്കണതും കാണിച്ച് തരാട്ടാ...." കാദർ പുറത്തിറങ്ങി . പുറകേ നബീസുമ്മ ഓടി "കാദറെ ...മോനെ പോവല്ലടാ .." കാദർ അതൊന്നും കേൾക്കാതെ വലിഞ്ഞു നടന്നു . ഇതിനിടയിൽ സങ്കടം സഹിക്കവയ്യാതെ ബാസിമ മുറിയിൽ കയറി കതകടച്ചു .അലമാരിയിൽ നിന്ന് ഒരു സാരിയെടുത്ത് ഒരു സ്ടൂളിൽ കയറി ഫാനിൽ കുരിക്കിട്ടു . അവൾ കരഞ്ഞു കൊണ്ട് തൻറെ പൊന്നുമോളെ മുഖമൊന്നു നോക്കി . അവൾ കുരുക്ക് കഴുത്തിലിട്ടു !...... ഈ സമയം അപ്പുറത്തെ പറമ്പിൽ തെങ്ങ് കയറിയിരുന്ന ഷണ്മുഖൻ ഫാനിൽ തൂങ്ങി കിടന്ന് പിടയുന്ന ബാസിമയെ കണ്ടു . ഷണ്മുഖൻ തെങ്ങിൽ നിന്ന് ഊർന്നിറങ്ങി ബഹളം വെച്ച് മതിലെടുത്ത് ചാടി .അപ്പോഴേക്കും ആളുകൾ ഓടി ക്കൂടി വാതിൽ ചവിട്ടി പ്പൊളിച്ചു .ജീവൻ വെടിയാറായ ബാസിമയെയാണ് എല്ലാവരും കണ്ടത് . ഷണ്മുഖൻ തൻറെ കയ്യിലുണ്ടായിരുന്ന തേങ്ങ വെട്ടുന്ന കത്തിയെടുത്ത് ചാടി സാരിവെട്ടി ബാസിമയെ നിലത്തിട്ടു .എല്ലാവരും താങ്ങി എടുത്ത് ആശുപത്രിയിലേക്ക് ഓടി . ഇത് കണ്ട് നബീസുമ്മ തലച്ചുറ്റിവീണു .മുറിയിൽ കുഞ്ഞിൻറെ കരച്ചിൽ കേൾക്കാമായിരുന്നു .
ആശുപത്രിയിൽ ഒരുപാട് ആളുകൾ കൂടിയിട്ടുണ്ട് .ഒരുബെഞ്ചിലിരുന്ന് ബാസിമയുടെ സഹോദരങ്ങൾ തേങ്ങി കരയുന്നുണ്ട് .അവരെ പാത്തുട്ടി എളേമ സമാധാനിപ്പിക്കുന്നു . കുഞ്ഞാവ മാമ ഡോക്ടറെ കാണാനും മരുന്ന് വാങ്ങാനും മറ്റുമായി ഓടി നടക്കുന്നുണ്ട് . ഇതിനിടെ നിയന്ത്രണം വിട്ട് സ.കോയാമു ബഹളമുണ്ടാക്കുന്നുണ്ട് .
"കോയാമു സഖാവായത് ചെങ്കൊടി പിടിച്ചിട്ടല്ല .... ൻറെ സഖാവ് ചെങ്ങായിടെ കൂടെ നടന്നിട്ടാ ...ആ ചെങ്ങായിടെ മോളേണ് ആ കുരുത്തം കെട്ടോര് ഇക്കോലത്തിലാക്കിയത് .... ഇത് കോയാമോണ് പറേണത് ..ൻറെ സഖാവിൻറെ മോൾക്കെന്തെങ്കിലും പറ്റിയാൽ ആ കാദേറെന്ന പന്നീടെ മോൻറെ തല വെട്ടി കയ്യിലും പിടിച്ച് ഈ അങ്ങാടിക്കൂടെ നടക്കും ...."
കോയാമൂനെ പലരും സമാധാനിപ്പിക്കുന്നുണ്ട് .
"യ്യൊന്നു അടങ്ങ് കോയാമൂ .... ആദ്യം ഓളെ ജീവൻ രച്ചിക്കാൻ നോക്ക് .."
ഡോക്ടർ വന്ന് മാമ കുഞ്ഞാവയെ വിളിച്ച് എന്തോ സ്വകാര്യം പറഞ്ഞു .അത് കണ്ട പാത്തുട്ടി എളേമ ചെന്ന് കുഞ്ഞാവയോട് കാര്യം തിരക്കി .
"ബാസിമാക്ക് ഇപ്പോ കൊയപ്പൊന്നുല്ല . ..ഓള്ക്ക് പള്ളെ ലിണ്ടാർന്നാ .. "
"ഇണ്ടോ ...ൻറെ റബ്ബേ ...അതറിഞ്ഞില്ലല്ലോ ...അയ്നെന്തേലും ആയാ .."
"ചോര വന്നീന്നൊക്കെ പറഞ്ഞു ..ഡോക്ടറ് ..പേടിക്കണ്ടാന്നും പറഞ്ഞു ..എല്ലാം പടച്ചോന്റെ കയ്യിലല്ലേ ...." (തുടരും )
പുറത്ത് പോയ കാദർ തിരിച്ച് വന്നപ്പോൾ സുഹറയും നബീസുമ്മയും കൂടി കാദറിനോട് നടന്ന സംഭവം പറഞ്ഞു . ഒരൽപം കൂട്ടിത്തന്നെയാണ് കാദറിന്റെ ചെവിയിൽ ഓതിയത് .
"ബാസിമാ ..."
കാദർ ഉറക്കെ വിളിച്ചു .ബാസിമ വിളികേട്ടില്ല !.അവൾ കുഞ്ഞിന് മുലകൊടുത്ത് ഉറക്കുകയായിരുന്നു .കുഞ്ഞ് ഉറക്കം പിടിച്ച് വരുന്നത് ഉണരണ്ടാന്നു കരുതിയാണ് ബാസിമ മിണ്ടാതിരുന്നത് . ഇതൊന്നും അറിയാതെ ദേഷ്യം കൊണ്ട് കലിതുള്ളിയ കാദർ മുറിയിലേക്ക് പാഞ്ഞു വന്നു .
"അന്നെല്ലടി നായിൻറെ മോളെ ഞാൻ വിളിച്ചത് ."
"ഞാൻ മോളെ ഒറക്കല്ലേ ... " രണ്ടുപേരുടെയും സംസാരം കേട്ടപ്പോൾ ഉറക്കം പിടിച്ച് വന്ന കുഞ്ഞ് ഞെട്ടിയുണർന്ന് കരയാൻ തുടങ്ങി . ബാസിമ കുഞ്ഞിന് വീണ്ടും പാല് കൊടുത്തു .കാദറിനു ദേഷ്യം അടക്കാൻ കഴിയാതെ കയ്യിൽ കിട്ടിയ ഒരു റേഡിയോ ആ മുറിയിൽ വലിച്ചെറിഞ്ഞ് പൊട്ടിച്ചു . ബാസിമയുടെ കണ്ണിൽ നിന്നും കണ്ണുനീർ കുഞ്ഞിൻറെ തലയിലെ നേർത്ത രോമങ്ങൾക്കിടയിലൂടെ ഒലിച്ചിറങ്ങി .കുഞ്ഞ് ഉറങ്ങിയപ്പോൾ ബാസിമ ഭക്ഷണം കഴിക്കാൻ പോയി . കാദറും നബീസുമ്മയും സുഹറയും കൂടി ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു .ബാസിമ ഒരു പാത്രമെടുത്ത് മേശയുടെ ഒരുമൂലയിലെ സ്ടൂളിൽ ഒതുങ്ങി മാറിയിരിന്നു ഭക്ഷണം കഴിച്ചു തുടങ്ങി .
"അനക്കൊരു ബിജാരണ്ടാവും ൻറെ മോൻക്ക് വേറെ പെണ്ണ്‍ കിട്ടൂല്ലാന്ന് ..." നബീസുമ്മ കര്യമായി നല്ല നാല് വർത്താനം പറയാൻ ഒരുങ്ങിയതാ .. അപ്പോഴേക്കും ബാസിമ തിരിച്ചടിച്ചു .
"ങ്ങടെ മോൻക്ക് വേറെ കിട്ടൂന്ന് ഇക്കറിയാ ...ഒരുത്തിയിണ്ടല്ലോ അവിടെ ..ഓൽക്കന്നെ കെട്ടിച്ചോളീ ...."
"യ്യ് മ്മാട് ബർത്താനം പറയ്യെ !..." കലിതുള്ളിയ സുഹറ ഭക്ഷണം കഴിച്ചിരുന്ന കൈകൊണ്ട് ബാസിമയുടെ മുഖത്തടിച്ചു ..ബാസിമാക്ക് സങ്കടം സഹിച്ചില്ല ,അവൾ കരഞ്ഞ് കൊണ്ട് സുഹറയെ പിടിച്ച് തള്ളി .ഇത് കണ്ട കാദർ ബാസിമയുടെ മുടിയിൽ പിടിച്ച് കറിയെല്ലാം ഉള്ള മേശപ്പുറത്ത് മുഖംവെച്ചടിച്ചു .ബാസിമ ഉറക്കെ കരഞ്ഞു .അവളുടെ മുഖത്താകെ കറിയും മറ്റുമായി .അവളുടെ കണ്ണും മുഖവും നീറി .ഇതിനിടയിൽ സുഹറ കസേരയെടുത്ത് ബാസിമയുടെ പുറത്തടിച്ചു . അവൾ വേദനകൊണ്ട് പുളഞ് മേശപ്പുറത്ത് കമഴ്ന്ന് കിടന്നു .അപ്പോഴും അവളുടെ മുടിക്കെട്ട് കാദറിന്റെ കൈകളിലായിരുന്നു .കാദർ ബാസിമയെ മേശപ്പുറത്ത് മലർത്തികിടത്തി മുഖത്തടിച്ചു .രണ്ടും മൂന്നും തവണ .
ഇതിനിടെ സുഹറ മേശപ്പുറത്ത് അവർകഴിച്ചതിൻറെ എച്ചിലെല്ലാം വാരി ബാസിമയുടെ വായിൽ കുത്തിത്തിരുകി .ബാസിമാക്ക് ചർദിക്കാൻ വന്നു .കാദർ പിന്നെ പിടിവിട്ടു ."ൻറെ ഓളെ അണക്കറിയാണോലേ ..ഞാൻ കൊടുന്ന് കാണിച്ച് തരാടി ..അൻറെ മുന്നീവെച്ച് ഒളോടോത്ത് ജീവിക്കണതും കാണിച്ച് തരാട്ടാ...." കാദർ പുറത്തിറങ്ങി . പുറകേ നബീസുമ്മ ഓടി "കാദറെ ...മോനെ പോവല്ലടാ .." കാദർ അതൊന്നും കേൾക്കാതെ വലിഞ്ഞു നടന്നു . ഇതിനിടയിൽ സങ്കടം സഹിക്കവയ്യാതെ ബാസിമ മുറിയിൽ കയറി കതകടച്ചു .അലമാരിയിൽ നിന്ന് ഒരു സാരിയെടുത്ത് ഒരു സ്ടൂളിൽ കയറി ഫാനിൽ കുരിക്കിട്ടു . അവൾ കരഞ്ഞു കൊണ്ട് തൻറെ പൊന്നുമോളെ മുഖമൊന്നു നോക്കി . അവൾ കുരുക്ക് കഴുത്തിലിട്ടു !...... ഈ സമയം അപ്പുറത്തെ പറമ്പിൽ തെങ്ങ് കയറിയിരുന്ന ഷണ്മുഖൻ ഫാനിൽ തൂങ്ങി കിടന്ന് പിടയുന്ന ബാസിമയെ കണ്ടു . ഷണ്മുഖൻ തെങ്ങിൽ നിന്ന് ഊർന്നിറങ്ങി ബഹളം വെച്ച് മതിലെടുത്ത് ചാടി .അപ്പോഴേക്കും ആളുകൾ ഓടി ക്കൂടി വാതിൽ ചവിട്ടി പ്പൊളിച്ചു .ജീവൻ വെടിയാറായ ബാസിമയെയാണ് എല്ലാവരും കണ്ടത് . ഷണ്മുഖൻ തൻറെ കയ്യിലുണ്ടായിരുന്ന തേങ്ങ വെട്ടുന്ന കത്തിയെടുത്ത് ചാടി സാരിവെട്ടി ബാസിമയെ നിലത്തിട്ടു .എല്ലാവരും താങ്ങി എടുത്ത് ആശുപത്രിയിലേക്ക് ഓടി . ഇത് കണ്ട് നബീസുമ്മ തലച്ചുറ്റിവീണു .മുറിയിൽ കുഞ്ഞിൻറെ കരച്ചിൽ കേൾക്കാമായിരുന്നു .
ആശുപത്രിയിൽ ഒരുപാട് ആളുകൾ കൂടിയിട്ടുണ്ട് .ഒരുബെഞ്ചിലിരുന്ന് ബാസിമയുടെ സഹോദരങ്ങൾ തേങ്ങി കരയുന്നുണ്ട് .അവരെ പാത്തുട്ടി എളേമ സമാധാനിപ്പിക്കുന്നു . കുഞ്ഞാവ മാമ ഡോക്ടറെ കാണാനും മരുന്ന് വാങ്ങാനും മറ്റുമായി ഓടി നടക്കുന്നുണ്ട് . ഇതിനിടെ നിയന്ത്രണം വിട്ട് സ.കോയാമു ബഹളമുണ്ടാക്കുന്നുണ്ട് .
"കോയാമു സഖാവായത് ചെങ്കൊടി പിടിച്ചിട്ടല്ല .... ൻറെ സഖാവ് ചെങ്ങായിടെ കൂടെ നടന്നിട്ടാ ...ആ ചെങ്ങായിടെ മോളേണ് ആ കുരുത്തം കെട്ടോര് ഇക്കോലത്തിലാക്കിയത് .... ഇത് കോയാമോണ് പറേണത് ..ൻറെ സഖാവിൻറെ മോൾക്കെന്തെങ്കിലും പറ്റിയാൽ ആ കാദേറെന്ന പന്നീടെ മോൻറെ തല വെട്ടി കയ്യിലും പിടിച്ച് ഈ അങ്ങാടിക്കൂടെ നടക്കും ...."
കോയാമൂനെ പലരും സമാധാനിപ്പിക്കുന്നുണ്ട് .
"യ്യൊന്നു അടങ്ങ് കോയാമൂ .... ആദ്യം ഓളെ ജീവൻ രച്ചിക്കാൻ നോക്ക് .."
ഡോക്ടർ വന്ന് മാമ കുഞ്ഞാവയെ വിളിച്ച് എന്തോ സ്വകാര്യം പറഞ്ഞു .അത് കണ്ട പാത്തുട്ടി എളേമ ചെന്ന് കുഞ്ഞാവയോട് കാര്യം തിരക്കി .
"ബാസിമാക്ക് ഇപ്പോ കൊയപ്പൊന്നുല്ല . ..ഓള്ക്ക് പള്ളെ ലിണ്ടാർന്നാ .. "
"ഇണ്ടോ ...ൻറെ റബ്ബേ ...അതറിഞ്ഞില്ലല്ലോ ...അയ്നെന്തേലും ആയാ .."
"ചോര വന്നീന്നൊക്കെ പറഞ്ഞു ..ഡോക്ടറ് ..പേടിക്കണ്ടാന്നും പറഞ്ഞു ..എല്ലാം പടച്ചോന്റെ കയ്യിലല്ലേ ...." (തുടരും )

No comments:
Post a Comment
ഈ നോവലിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കാവുന്നതാണ്