Sunday, April 13, 2014

ഭാഗം മുപ്പത്തിയഞ്ച് ,

"യ്യ്‌ പോടാ.."
നാസർ അവനെ പിടിച്ച്‌ തള്ളി..
"യ്യാരാണ്ടാ ൻറെ പെങ്ങളെ  പറയാൻ.. അണക്കും ഓളോട്‌ കളിയുണ്ടാ.."
"നാസറേ യ്യ്‌ കള്ള്‌ കുടിച്ച്‌ വേണ്ടാതീനം പറഞ്ഞാലുണ്ടല്ലോ.."
"പറഞ്ഞാ യ്യ്‌ എന്ത്‌ ചെയ്യും.."
അവർ പരസ്പരം തല്ലിന്റെ വക്കത്തെത്തിയപ്പോൾ കൂടെയുള്ളവർ പിടിച്ചു മാറ്റി..
പെട്ടന്ന് ബാസിമ കതക് തുറന്നു ..അവൾ ഒരു ബ്രാന്തിയെ പോലെ അവളുടെ വസ്ത്രം വലിച്ച്കീറി ...
" ഞാൻ പെഴച്ചോളാണെങ്കി ആദ്യം അനക്ക് തന്നെ പായ വിരിക്കാടാ ഞാൻ ..."
അപ്പോഴേക്കും നാസറിൻറെ നല്ല സുഹൃത്ത്  ബാസിമയെ അകത്തേക്ക് തള്ളി  കതകടച്ചു ..എന്നിട്ട് നാസറിന് നേരെ തിരിഞ്ഞ് ക്ഷോപിതനായി ..
"കേൾക്കടാ ....അവൾ പെഴച്ചവളാണെങ്കി  ചെല്ല് ...കള്ളും കഞ്ചാവും കൊണ്ട് അൻറെ ബുദ്ധി  മറിഞ്ഞു ...എല്ലാം കെട്ടടങ്ങുമ്പോ അനക്ക്‌ ബോധ്യം വരും .."
ഇതും പറഞ്ഞ് ആ സുഹൃത്ത് വീടിൻറെ പടിയിറങ്ങി ..കൂടെ മറ്റുള്ളവരും ... നാസർ ലഹരിയുടെ  വീര്യത്തിൽ അവിടെ കിടന്ന് മയങ്ങി ...രാവ്   ;പുലരുംവരെ ബാസിമ കണ്ണീരുതോരാതെ തേങ്ങി .....
കണ്ണിലെപ്പോഴോ  ഉറക്കത്തിൻറെ നിഴൽ വീണെങ്കിലും  അവൾ ഉറക്കം നഷ്ടപ്പെട്ടവൾ തന്നെയായിരുന്നു ...
കാലത്ത് ഒരുഭയപ്പാടോടെയാണ് ബാസിമ കതക് തുറന്നത്..
ഹാളെല്ലാം അലങ്കോലമായികിടക്കുന്നു..നാസറിനെ അവിടെയെങ്ങും ബാസിമ കണ്ടില്ല.
ചാലിനു കുറുകെയുള്ള പാലത്തിലിരിന്ന് നാസറും അവന്റെ നല്ലവനായ സുഹൃത്തും ഒരു പാട്‌ നേരമായി ഒരേ ഇരിപ്പ്‌ തന്നെ.. അവർ ഇടക്കെന്തെങ്കിലും മിണ്ടുമെന്നല്ലാതെ കാര്യമായി ഒന്നും സംസാരിക്കുന്നില്ല. നാസർ തലയും താഴ്ത്തി ഇരിക്കുന്നു.. കൈവിരലുകൾക്കിടയിൽ കത്തിയെരിയുന്നത്  ഇതിപ്പൊ മൂന്നാമത്തെ കഞ്ചാവ്‌ ബീഡിയാണു..
"നാസറേ യ്യെന്താ ഒന്നും മുണ്ടാത്തേ.. ?"
നാസർ തലയുയർത്തി. അവന്റെ കണ്ണുകൾ നിറഞ്ഞിരിന്നു..
"ഇന്നലെ എന്തൊക്കെയാടാ സംഭവിച്ചത്‌.. ഓളെ മുഖത്ത്‌ ഞാനിനി എങ്ങനാടാ നോക്കാ... അവൾക്ക്‌ സഹിക്കാൻ പറ്റിയിട്ടുണ്ടാകില്ല.."


അവന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ചാലിട്ടൊഴുകി.. വായിലൂടേയും മൂക്കിലൂടേയും കഞ്ചാവിന്റെ പുക കട്ടപിടിച്ച്‌ പുറത്തേക്ക്‌ തള്ളി..
"ക്ക്‌ ഓളോട്‌ മാപ്പ്‌ ചോദിക്കണം.."
നാസറിന്റെ സുഹൃത്ത്‌ അവിടെ നിന്നും എഴുന്നേറ്റ്‌ അപ്പുറത്തേക്ക്‌ മാറിനിന്ന് ദൂരേക്ക്‌ നോക്കി നിന്ന് എന്തോ ചിന്തിച്ചു.
"ഇയ്യെന്താ ആലോചിക്കുന്നേ..."
നാസർ അവന്റെ അടുത്തേക്ക്‌ ചെന്നു..
"അന്റെ വർത്താനം കേട്ട്‌ ക്ക്‌ ചിരിയാ വരുന്നത്‌.. ഇന്നലെ ഇതെല്ലാം സംഭവിച്ചത്‌ ലഹരിയുടെ പുറത്താ.. ഇപ്പൊ യ്യ്‌ മാപ്പ്‌ പറയ്യാന്ന് പറയുമ്പോഴും അന്റെ കയ്യിൽ കഞ്ചാവാ.. കഷ്ടം.."
നാസർ അവന്റെ കയ്യിലെ എരിയുന്ന കഞ്ചാവിലേക്കൊന്ന് തുറിച്ച്‌ നോക്കി..അവന്റെ കൈ വിറക്കുന്നുണ്ടായിരുന്നു.. അവനറിയാതെ മരച്ചില്ല മുറിഞ്ഞ്‌ വീഴും പോലെ പാതിയെരിഞ്ഞ കഞ്ചാവ്‌ ബീഡി താഴെ വീണു..അവനത്‌ ചവിട്ടിക്കെടുത്തി..
"ശെരിയാടാ..ഈ ലഹരിയാണെന്നെ നശിപ്പിച്ചത്‌..ഇന്നത്തോടെ എല്ലാ ലഹരിയും ഞാൻ നിർത്തും..സത്യം.."
അവന്റെ കൈകൾ കൂട്ടിപിടിച്ച്‌ സുഹൃത്ത്‌ ഒരു പുഞ്ച്ചിരിയോടെ അവനെ തന്നിലേക്ക്‌ ചേർത്ത്‌ പിടിച്ചു..
"യ്യ്‌ നന്നാവും..ക്കറിയാടാ.. നല്ല ബോധത്തോടെ സ്നേഹമനസ്സോടെ നീ നിന്റെ പെങ്ങളുടെ അടുത്തേക്ക്‌ ചെല്ല് ..ആ കാലിൽ വീണു മാപ്പ്‌ പറ...അവൾ പെണ്ണാ..ക്ഷമിക്കാനും പൊറുക്കാനും മറക്കാനും പാകപ്പെടുത്തിക്കൊണ്ടാ അവരെ പടച്ചോൻ ഭൂമീക്ക്‌ വിട്ടിട്ടുള്ളത്‌..."
നാസർ വീടിനടുത്തെത്തിയപ്പോൾ ഒന്ന് തമ്പിട്ടു.. അവന്റെ മനസ്സ്‌ വല്ലാതെ പിടക്കുന്നുണ്ടായിരുന്നു.. ബാസിമ ചവിട്ടിൽ പടിയിൽ താടിക്കും കൈകൊടുത്ത്‌ പടിയിലേക്ക്‌ നോക്കിയിരിക്കുന്നുണ്ടായിരുന്നു.. നാസർ തലതാഴ്ത്തി പടികടന്നു..നാസറിനെ കണ്ട ബാസിമ അകത്ത്‌ കയറി കതകടച്ചു.. നാസർ ആകെ തളർന്നു.. തിരിച്ച്‌ പോണോ കതകിൽ മുട്ടണോ എന്ന ചിന്തയിൽ കതകിനു നേരെ കൈ ഉയർത്തി തട്ടണോ എന്ന ഭയത്തോടെ അൽപം നേരം നിന്നു.. ഇടറിയ ശബ്ദത്തോടെ അവൻ കതകിൽ തട്ടി വിളിച്ചു..
"ബാ  സി  മാ.. ബാസി  മാ...ബാസിമാ..."
ബാസിമ കതക്‌ തുറന്നു..നാസർ ബാസിമയുടെ കാലിൽ വീണു കരഞ്ഞു..
"ന്നോട്‌ പൊറുക്കണം...ന്നോട്‌.,ഞാൻ...എനിക്ക്‌.."
ബാസിമ കതകിൽ ചാരി ഉറക്കെ കരഞ്ഞു.. അവൾ അകത്തേക്ക്‌ ഓടി ..ഊൺ മേശയുടെ കസേരയിൽ ഇരിന്ന് തലയും താഴ്ത്തി അവൾ കരഞ്ഞു.. നാസർ ബാസിമയുടെ അടുത്ത്‌ ചെന്നു.. (തുടരും ...)

No comments:

Post a Comment

ഈ നോവലിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കാവുന്നതാണ്