Thursday, March 20, 2014

ഭാഗം മുപ്പത്തിനാല്

പള്ളിയിലെ മുസ്ലിയാക്കരും വേണ്ടപ്പെട്ട കുടുംബങ്ങളും  ചുരുക്കൻ ചില നാട്ടുകാരും ഒത്ത്‌ കൂടിയ നിക്കാഹ്‌ ചടങ്ങിൽ അയാൾ മഹറായി കൊണ്ട് വന്നത് അരപ്പവനായിരുന്നു ..പറഞ്ഞ് പറ്റിക്കുകയാണെന്ന ബോധ്യത്തിൽ  ആദ്യം നിക്കാഹ്‌ നടക്കില്ലന്ന് പറഞ്ഞെങ്കിലും കൂടി ബാസിമയുടെ കാര്യം ഓർത്തപ്പോൾ.. എല്ലാവരും സമ്മതിച്ചു. പക്ഷെ മഹർ മുഴുവൻ കൊടുത്തിട്ടേ ഒരുമിച്ച് ജീവിക്കാൻ പാടുള്ളൂ എന്നൊരു ഉപാധികൂടി വെച്ചു. ഒരാഴ്ച്ച സമയം തനിക്ക് വേണമെന്ന് പറഞ്ഞ് പോയ അയാൾ പിന്നെ വന്നില്ല . ഒടുവിൽ അയാളെ വിളിച്ച് വരുത്തിച്ച് ത്വലാഖ്  ചൊല്ലിച്ചു . അങ്ങനെ ഒരു ദിവസം പോലും കു‌ടെ കഴിയാത്ത ഒരു ഭർത്താവും .., ത്വലാഖും ബാസിമയുടെ ജീവിതത്തിലെ മറ്റൊരു വേദനയായി മാറി . രണ്ട് കെട്ടിയവളെന്ന പേരും ....
മാസങ്ങൾ കടന്നു പോയി ബാസിമയുടെ ഉമ്മ ഏറെ വേദനിച്ച്കൊണ്ട്‌ തിരിച്ച്‌ പ്രവാസലോകത്തേക്ക്‌ പറന്നു.
   അതിനിടെ നാട്ടിൽ പഞ്ചായത്ത്‌ ഇലക്ഷൻ വന്നെത്തി . സ.കോയാമുവും രണ്ട്‌ സഖാക്കളും ബാസിമയെ കാണാൻ വന്നു. ബാസിമയോട്‌ സ്ഥനാർത്ഥി ആവണമെന്ന അപേക്ഷയുമായായിരുന്നു അവരുടെ വരവ്‌ .
"ക്ക്‌ പറ്റില്ല കോയാമുക്കാ..അയിനു പറ്റിയ ഒരവസ്ഥൊന്നുമല്ല  ൻറെ ത് .."
"മോളെ യ്യ്‌ പയേ സഖാവിന്റെ മോളായത്‌ കൊണ്ടാ ഇബരു അന്നെ നിർത്താന്ന് വെച്ചത്‌.."
"ന്നെ നിർബന്ധിക്കല്ലെ ..ക്ക്‌ ബുദ്ധിമുട്ടാണു.."
"സാരല്ല..വേറൊരു കാര്യം കൂടിയുണ്ട്‌...അന്റെ അനിയൻ നാസർ ന്നെ വിളിച്ചിരിന്നു..ഓൻക്ക്  തിരിച്ച്‌ നാട്ടീക്ക്‌ വരണത്രേ... "
"ന്നിട്ട് ഓനോട്‌ വരാൻ പറഞ്ഞോ..ഇഞ്ഞെങ്കിലും നല്ല സ്വഭാവായാ മതിയായിരുന്നു.."
"ന്തായാലും ഈ തെരഞ്ഞെടുപ്പിന്റെ ബഹളത്തിൽ വന്നോട്ടേ..അപ്പോ ആരും അറിയൂലാ.."..
   നാട്ടിൽ ഇലക്ഷൻ നടന്നു..അതിനിടെ നാസർ നാട്ടിൽ തിരിച്ചെത്തി..പക്ഷെ
ബാസിമയുടെ അടുത്തെത്താൻ സമയമെടുത്തു.കേസൊന്നുമില്ലന്നുറപ്പാക്കിയാണു നാസർ തിരിച്ച്‌ നാട്ടിൽ കാലു കുത്തിയത്‌. കയ്യിൽ നിറയെ കാശുമായാണു അവൻ വന്നത്‌. ബോംബയിലായിരുന്നു ഇത്രയും കാലം. അത്കൊണ്ട്‌ തന്നെ അവന്റെ സ്വഭാവം കൂടുതൽ മോശമായി.
പുതിയ കൂട്ടുകെട്ടുകളായി പിന്നീടങ്ങ്‌ നാസറിന് ..പണക്കാരുടെ മക്കളുമായായിരുന്നു കൂടുതൽ കൂട്ട്‌. ബാസിമ നാസറിന്റെ തിരിച്ച്‌ വരവിൽ ഒരുപാട്‌ സങ്കടപ്പെട്ടു.. കുടിച്ച്‌ ലക്ക്‌ കെട്ട്‌ വീട്ടിൽ വന്ന് കയറുന്ന നാാറിനെ കണ്ട്‌ ബാസിമ വല്ലാതെ ഭയപ്പെട്ടു.. കശുണ്ടാക്കിയും അത്‌ സ്വയം നശിക്കാനായി ധൂർത്തടിക്കുകയും ചെയ്യാൻ തുടങ്ങിയപ്പോൾ ഏത്‌ വിധേനേയും കാശുണ്ടാക്കാമ്മെന്നായി നാസറിന്.. കിട്ടിയ കാശുമുഴുവൻ കള്ളും കഞ്ചാവും പെണ്ണും ആയി വീശിയെറിഞ്ഞു.


പലപ്പോഴും എതിർക്കാനും ശാസിക്കാനും ബാസിമ ശ്രമിച്ചെങ്കിലും അത്‌ അവനിൽ കൂടുതൽ വാശികേറ്റുകയാണെന്ന് മനസ്സിലാക്കിയ ബാസിമ പിന്നെ എന്തെങ്കിലും ആയിക്കോട്ടെ എന്ന മട്ടിലായി. പക്ഷെ അത്‌ അതിരു വിട്ട ഒരു രാത്രിയായിയിരുന്നു അന്ന് .
പതിവില്ലാതെ നാസറും ചില കൂട്ടുകാരും ബാസിമാടെ വീട്ടിലേക്ക്‌ രാത്രി കയറിവന്നു.. വീടിന്റെ ഹാളിലിരിന്ന് അവർ മദ്യപിക്കാൻ തുയ്യങ്ങി . എല്ലാം കണ്ട്‌ സഹിക്കാന്നല്ലാതെ ബാസിമാക്കെ വേറെ വഴിയില്ലായിരുന്നു.
നാസറിന്റെ കൂട്ടുകാരിൽ ഒരുവൻ നല്ലവനായിരുന്നു,
"നാസറേ യ്യ്‌ ഈ ചെയ്യ്ണത്‌ ശരിയല്ലട്ടാ..അന്റെ പെങ്ങളു മാത്രല്ലേ ഇവടുള്ളൂ.. നമുക്ക്‌ പുറത്ത്‌ പോയി കഴിക്കാം.. "
"അണക്ക്‌ വേണങ്കി ഇവിടിരിന്ന് നക്കിക്കോ..ഇതിൻറെയും  കൂടി വീടാ..ക്കിഷ്ടള്ളത്‌ ചെയ്യാം.. ആരും അത്‌ ചോദ്യം ചെയ്യ്ണത്‌ ക്കിഷ്ടല്ലാ.."
നാസർ ഗൗരവത്തോടെ തന്നെ പ്രതികരിച്ചു..
"നാസർ യ്യ്‌ ഇതിപ്പൊ അവസാനിപ്പിക്കോ..ക്ക്‌ കെടക്കണം.."
ബാസിമ അകത്ത്‌ നിന്ന് ഒരു വാതിൽ പാളിയിൽ മറഞ്ഞ്‌ നിന്ന് ചോദിച്ചു.
"യ്യ്‌ പോയി കെടന്നോ.. ഇത്‌ പാതിരാകും.."
ബാസിമ എതിർക്കാൻ നിന്നില്ല..അവൾ അടുക്കളയിൽ പോയി പണികളെല്ലാം തീർത്ത്‌ വാതിലടച്ച്‌ തന്റെ മുറിയിലേക്ക്‌ കടന്നു.. അവൾ പെട്ടന്നു പേടിച്ചു. അവളുടെ മുറിയിൽ നാസറിന്റെ ഒരു കൂട്ടുകാരനിരിക്കുന്നു..അവൾ ബഹളം വെച്ചു..
" അണക്കെന്താണ്ടാ ൻറെ മുറീലു പണി.. പൊറത്ത്‌ കടക്കടാ..    നാസറേ.. നാസറേ.."
"ഇങ്ങളു ബഹളം വെക്കണ്ട നാസറു പറഞ്ഞിറ്റന്നീണു..ഞാൻ മാത്രല്ല..വന്നോരൊക്കെ  ഇതിനെന്നീണു..അയിനുള്ള കായും ഓൻ വാങ്ങീണ്ട്‌.."
ബാസിമ ഉറക്കെ കരഞ്ഞു..
"ന്റെ റബ്ബേ..ഞാനെന്തീ കേക്കണത്‌..കടന്ന് പോടാ.."
അവൾ ഉറക്കെ കരഞ്ഞ്‌ കൊണ്ട്‌ ആ കൂട്ടുകാരനെ പിടിച്ച്‌ തള്ളി വാതിലടച്ചു. അവൾക്ക്‌ സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.. കട്ടിലിൽ കമഴ്ന്ന് കിടന്ന് അവൾ തേങ്ങിക്കരഞ്ഞു.. വാതിലിൽ നാസർ തട്ടുന്നുണ്ടായിരുന്നു..
"യ്യ്‌ വല്യ ഹൂറിയൊന്നാവണ്ടാ..അന്നെ കുറിച്ച്‌ നാട്ടിലു പാട്ടാ.. അണക്കിഞ്ഞിള്ള ജീവിതം ഇതന്നേ നല്ലത്‌.. പത്ത്‌ കാശുണ്ടാക്കാൻ നോക്കുമ്പോ  സമ്മതിക്കൂല്ലാലേ..മര്യാദക്ക്‌ യ്യ്‌ വാതിലു തൊറന്നോ.."
അപ്പോഴേക്കും നാസറിന്റെ നല്ലകൂട്ടുകാരൻ വന്ന് നാസറിനെ പിടിച്ച്‌ വലിച്ചു..
"ഇയ്യെന്തൊക്കേ നാസറേ പറേണത്‌..ഓളന്റെ പെങ്ങളാ.. യ്യ്‌ കള്ളും കഞ്ചാവും തലക്ക്‌ കേറ്റി ഓരോന്ന് പറയരുത്ട്ടാ.."     (തുടരും ..)




1 comment:

ഈ നോവലിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കാവുന്നതാണ്