Sunday, February 16, 2014

ഭാഗം ഇരുപത്തിയെട്ട് ,

"ഇരിക്കു.. നിങ്ങളാണോ ബാസിമ.."
എസ്സൈയിടെ മുന്നിൽ ബാസിമ അതെ എന്ന മട്ടിൽ തലയാട്ടി പേടിച്ച്‌ ഇരിന്നു.
"അല്ലാ എന്താ സാറേ കേസ്സ്‌.. പാർട്ടിക്ക്‌ വേണ്ടപ്പെട്ട കുട്ടിയാ.. വിളിച്ച്‌ പറഞ്ഞിട്ടില്ലേ.."
"ഓ.. അതൊക്കെ വിളിച്ചുപറഞ്ഞിട്ടുണ്ട്‌.. എന്ന് വെച്ച്‌ കേസ്സ്‌ കേസിന്റെ വഴിക്ക്‌ പോണ്ടേ..."
"അല്ലാ അതും ശെരിയാ..സാർ കേസ്സ്‌ പറഞ്ഞില്ലാ.."
"ആരാ ബുഷറ.. ?"
സ.കോയാമു ബാസിമയുടെ മുഖത്ത്‌ നോക്കി .
"ഈ കുട്ടീടെ അനിയത്തിയാ.."
"ബുഷറ മരിച്ചോ..? "
അതിനു മറുപടിയായി ബാസിമ ഒന്ന് മൂളി.
"എങ്ങനേ മരിച്ചത്‌.."
"അത്‌ സാറിനറിയില്ലേ.. തീ കൊളുത്തീട്ട്‌.."
"അതിന്റെ കാരണം,? "
ബാസിമയും കോയാമും പരസ്പരം മുഖത്തോട്‌ മുഖം നോക്കി എന്നല്ലാതെ അതിനു മറുപടി ഒന്നും പറഞ്ഞില്ല.
"ആരാ പാത്തുട്ടി..? "
"ന്റെ എളേമ.."
"എന്നാ ആ പാത്തുട്ടി എന്ന സ്ത്രീ ഇവിടെ ഒരു പരാതി തന്നിട്ടുണ്ട്‌.. ബുഷറയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞ്‌.."
അത്‌ കേട്ടപ്പോൾ ബാസിമ കുറച്ച്‌ നേരം സ്തംബിച്ചിരിന്നു.. നിറഞ്ഞൊഴുകിയ കണ്ണുനീർ തുടച്ച്‌ അവൾ പറഞ്ഞു
" ന്റെ മുന്നിൽ വെച്ചാ ൻറെ അഞ്ചത്തി തീകൊളുത്തിയത്‌..അവരെന്തിനാ ഇങ്ങനെ ന്റെ പേരിലു കേസ്സ്‌ കൊടുത്തതെന്ന് ഇക്കറിയില്ല സാറേ.."
ബാസിമ പറഞ്ഞ്‌ തീരുമ്പോഴേക്കും മുഖം പൊത്തി പൊട്ടിക്കരയാൻ തുടങ്ങി..സ.കോയാമു ബാസിമയെ ആശ്വസിപ്പിച്ചു..
" ന്തായാലും നിങ്ങളിപ്പൊ പൊയ്ക്കോളീ..ഞാനൊന്ന് അന്വേഷിക്കട്ടെ.. "
ബാസിമയും സ.കോയാമും തിരിച്ച്‌ വീട്ടിലെത്തി.
കാർത്തിക വിവരമറിഞ്ഞപ്പോൾ..അവൾക്ക്‌ ദേശ്യം സഹിക്കാനായില്ല.
"ഇങ്ങനെ ഉപദ്രവിക്കാന് നീ അവരോടെന്താ ചൈതത്‌..ഇത്‌ വല്ലാത്ത കഷ്ടം തന്നേ.."

"വേണ്ടത്‌ പോലെ ഞാൻ പാർട്ടിക്കാരോട്‌ പറഞ്ഞിട്ടുണ്ട്‌.. പേടിക്കണ്ട കേസില്ലാതെ അവരു നോക്കിക്കോളും..അന്റെ എളേമയെ ആദ്യം ഞാനൊന്ന്പോയി കാണട്ടെ എന്താ ഓളെ സൂക്കേടെന്ന് ഇക്കൊന്ന് അറിയണം.."
ഇതും പറഞ്ഞ്‌ സ.കോയാമു ധൃതിയിൽ നടന്ന് പോയി.
ഈ സമയം മാമ കുഞ്ഞാവയും പാത്തുട്ടി എളേമയും തമ്മിൽ വഴക്കിടുകയായിരുന്നു അവരുടെ വീട്ടിൽ..
"ആരോട്‌ ചോയിച്ചിട്ടാടീ ഇയ്യ്‌ കേസ്സ്‌ കൊടുത്തത്‌ .. അതിനു മാത്രം ഇയ്യൊന്നും പറേണില്ലാ.. ഇയ്യ്‌ പറേണതൊന്നും ക്ക്‌ മനസ്സിലാവിണില്ലാ.."
"ങ്ങക്ക്‌ മനസ്സലാവൂലാ..ങ്ങടെ തലേലു ഒണക്ക ചാണകല്ലേ.."
"വായടച്ചോ സുവറേ യ്യ്‌... അന്റെ വാക്ക്‌ കേട്ട്‌ ഞാനൊക്കെ ചൈത്‌ .. യ്യ്‌ കേസ്സ്‌ കൊടുക്കുമ്പോ ന്നോടൊന്ന് ചോയിക്കാർന്നില്ലേ.."
"ങ്ങളിപ്പൊ കാലു മാറൂന്ന് ക്കറിയ്യോ... ങ്ങളെന്ത്‌ നന്നായിട്ടും കാര്യല്ലാ.. ആ കാദറിന്റേന്ന് കിട്ടാള്ള പണ്ടോം പണോം വാങ്ങി കയ്യീ വെച്ചിട്ട്‌ ഓലു തന്നീലാന്ന് പറഞ്ഞ്‌ നടക്കല്ലേ ഇങ്ങളു... ഓളെ പേരിൽ ഓളെ ഉമ്മ അയക്ക്‌ണ കായി മുയുവനും ങ്ങളോൾക്ക്‌ കൊടുത്തീണ്ടാ.. ഇപ്പോ ആ വീടും കൂടി ഞമ്മളെ കയ്യിലാക്കണന്ന് ഇങ്ങളല്ലേ രണ്ടീസം മുമ്പ്‌ കള്ളുംകുടിച്ച്‌ ന്നോട്‌ പറഞ്ഞത്‌.. അപ്പോ പിന്നെ കേസ്സ്‌ കൊടുക്കന്നല്ലേ നല്ലത്‌ ..ഇക്കപ്പൊ അങ്ങനേ തോന്നിയത്‌.."
രണ്ടു പേരും കുറച്ച്‌ സമയം ഒന്നും മിണ്ടാതെ നിന്നു..
" ന്തേ..ഇങ്ങക്കൊന്നും പറയാലേ.."
"ഞാനങ്ങനെ പറഞ്ഞോ..ശ്ശോ.. "
ഈ സമയത്താണു സ.കോയാമു അവിടേക്ക്‌ കയറിച്ചെല്ലുന്നത്‌..
"എന്താ ങ്ങളെ ഉദ്ധേഷം.. ആ പെണ്ണിനോട്‌ ഇങ്ങനെ ചെയ്യാൻ ഓളെന്താ ങ്ങളോട്‌ ചൈതേ.."
സ.കോയാമു ദേശ്യത്തിൽ കസേര വലിച്ചിട്ട്‌ ഇരിന്നു.
" അല്ലാ അത്‌ ..അത്‌ പാത്തുട്ടിക്ക്‌ ഒരു സംശയം തോന്നിയപ്പോ..അങ്ങനെ.."
"ങ്ങളോടൊക്കെ ആ കുട്ടി എന്താ ചൈതത്‌.. മര്യാദക്ക്‌ ആ കേസ്സ്‌ പിൻ വലിച്ചില്ലെങ്കിൽ... ഞാനൊന്നും പറേണില്ല.."
ഇതും പറഞ്ഞ്‌ സ.കോയാമു പടിയിറങ്ങിപ്പോയി.. മാമ കുഞ്ഞാവ പാത്തുട്ടിയുടെ നേരെ തിരിഞ്ഞു..
"ഇപ്പെന്തായി.. വെറുതെ നാണം കെടാനായിട്ട്‌ ഓരോന്ന് വരുത്തി വെക്കും.."
പാത്തുട്ടി എളേമ പൂങ്കണ്ണീരൊഴുക്കാൻ തുടങ്ങി..
"ഇപ്പൊ ന്നെ ഒറ്റക്കാക്കാ..ങ്ങളുംകൂടി പറഞ്ഞിട്ടല്ലേ.. ഇതൊക്കെ ചൈതേ.. "
"കേസ്സ്‌ കൊടുക്കാൻ ഞാൻ പറഞ്ഞാ.. "
"ഓളേയും ഓളെമ്മാനേയും തമ്മിലു തെറ്റിക്കാൻ ങ്ങളെന്നല്ലെ പറഞ്ഞത്‌.. ഓളെ അനുസത്തി മരിച്ചത്‌ ഓളെ കാരണാക്കിയാ പിന്നെ ഓളെമ്മ ഓളെ വെറുക്കൂലേ.. അവരെ സ്വത്ത്‌ കൈക്കലാക്കാൻ ഇങ്ങനെ കൊറച്ച്‌ ദുഷ്ടത്തരൊക്കെ ചെയ്യണം.. "    (തുടരും ..)





1 comment:

ഈ നോവലിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കാവുന്നതാണ്