കാർത്തികയുടെ ഭർത്താവ് നാട്ടിൽ വന്നപ്പോൾ ബാസിമ പിന്നെ അവിടെ നിന്നില്ല . അവൾ വാടക വീട്ടിലേക്ക് തന്നെ തിരിച്ച് വന്നു .
കാദർ തന്നെ കാണാൻ വന്ന വിവരം ബാസിമ സ.കോയാമൂനോട് പറഞ്ഞു . കാര്യങ്ങൾക്കൊക്കെ ഒരു വെക്തമായ തീരുമാനങ്ങൾ ഉണ്ടാക്കാൻ തന്നെ സ. കോയാമു തീരുമാനിച്ചു. വിഷയം പാർട്ടി മീറ്റിങ്ങിൽ അവതരിപ്പിച്ചു . കോയാമു പാർട്ടി മീറ്റിങ്ങിലില്ലങ്കിലും ഒന്ന് രണ്ട് തന്റെ അടുത്ത സഖാക്കളെ പിടിച്ച് കാര്യം അവതരിപ്പിച്ചു . വിഷയം അവിടത്തെ ബ്രാഞ്ച് കമ്മറ്റി ഏറ്റെടുത്തു . വിഷയങ്ങൾ തീർപ്പാക്കാൻ നാലംഗ സംഗത്തെ പാർട്ടി തീരുമാനിച്ചു . അതിൽ പാർട്ടി മെമ്പറല്ലങ്കിൽ കൂടി സ. കോയാമൂനേയും ഉൾപ്പെടുത്തി. സ.കോയാമും മറ്റു മൂന്ന് സഖാക്കളും കൂടി ആദ്യം ബാസിമയുടെ വീട്ടിലെത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. തങ്ങൾ ഏറെ സ്നേഹിച്ചിരുന്ന സഖാവിന്റെ മകൾക്ക് വന്ന ഗതികേട് കേട്ടപ്പോൾ അവരുടെ ചോര തിളച്ചു .
" ആ നായിന്റെ മോനെ വെട്ടിനുറുക്കണ്ടെ സഖാവേ.."
കൂട്ടത്തിലെ ഒരു സഖാവ് മുഷ്ടി ചുരുട്ടി പറഞ്ഞു .
"ഓനെ കൊല്ലാൻ നോക്കിയതാ ആ പന്നിടെ ഭാഗ്യകൊണ്ട് രക്ഷപ്പെട്ടതാ.. നമ്മടെ കുട്ടിസഖാക്കളെ കൊണ്ട് ഞാനാ ചെയ്യിച്ചേ.."
സ.കോയാമു തന്നെതന്നെ മറന്ന് ആവേശപരിതനായി .
ഒരു ആവേശത്തിനു പറഞ്ഞു തീർത്തപ്പോഴാണു സ.കോയാമു ബാസിമയുടേയും സഖാക്കളുടേയും മുഖത്ത് നോക്കുന്നത്. ആർക്കും എന്താ സംബവിച്ചതെന്ന് വെക്തമായി അറിയില്ലായിരുന്നു.
"അസ്സലായി കോയാമുക്ക ..ഓൽക്ക് അങ്ങനെ തന്നെ വേണം.. "
ബാസിമ അങ്ങനെ പറയുമെന്ന് ആരും പ്രതീക്ഷിച്ചില്ല . അടുത്ത വെള്ളിയാഴ്ച്ച പാർട്ടി ഓഫീസിൽ തീർപ്പുണ്ടാക്കാമെന്ന് പറഞ്ഞ് സ.കോയാമും സഖാക്കളും കാദറിന്റെ വീട്ടിലേക്ക് പോയി . അവർ നടന്നകലുന്നത് ബാസിമ കണ്ണുവെട്ടാതെ നോക്കി നിന്നു ..അവളുടെ മനസ്സിൽ ആദ്യമായി ചെങ്കൊടി പാറി . അവൾ അറിയാതെ ആ പാർട്ടിയേയും പാർട്ടിക്കാരേയും ഇഷ്ടപ്പെട്ടു .
സ.കോയാമും സഖാക്കളും കാദറിന്റെ വീട്ടിലെത്തി . കാര്യങ്ങൾ എല്ലാം പറഞ്ഞു .
"ഓൾക്ക് ഇങ്ങട് വരണങ്ങിൽ ഇങ്ങട് വന്നോട്ടെ ..ആയിനിപ്പാരാ എതിര് പറഞ്ഞേ ..."
വെത്തില നാലാക്കി മടക്കി ചുരുട്ടി വായിൽ തിരുകിക്കൊണ്ട് നബീസുമ്മ പറഞ്ഞു.
" ആ ബർത്താനൊന്നും ഞി ഇങ്ങളു പറേണ്ടാ.. ഇതും പണ്ടും പറഞ്ഞതല്ലേ.. ഇഞ്ഞത് പറ്റില്ല ഇത് പാർട്ടി ഏറ്റെടുത്തതാ വെക്തമായ തീരുമാനം ഉണ്ടാകിയിട്ടേ ബാക്കി കാര്യങ്ങളുള്ളൂ .."
സ.കോയാമു ഇത്തിരി കനപ്പിച്ചു പറഞ്ഞു.
" ഞങ്ങളെ കുടുംബ കാര്യത്തിലു ഇങ്ങളെ പാർട്ടിക്കാർക്കെന്താ കാര്യം.. അല്ലാ.. ക്ക് അറിയാഞ്ഞിട്ടാ.."
"ന്റെ നബീസുമ്മേ കാര്യങ്ങളറിയാതെ ബെറുതെ ചെലക്കരുത്..പാർട്ടി ഇടപ്പെട്ടൂന്ന് വെച്ചാ അത് തീർപ്പായീന്നാ അർത്ഥം.. ഇത് ഞങ്ങടെ സഖാവിന്റെ മോളെ കാര്യാ.."
സ.കോയാമു ഒരു പൊടിക്ക് വിട്ടില്ല.
" എന്താ വേണ്ടീച്ച ഞമ്മക്ക് സംസാരിക്കാ ..പക്ഷെ പാർട്ടി ആപ്പീസിക്കൊന്നും ഞങ്ങളു വരൂല്ലാ.."
കാദർ ചർച്ചയിൽ കയറി ഇടപെട്ടു.
സ. കോയാമും സഖാക്കളും എഴുന്നേറ്റ് പോകാനിറങ്ങി..
"കാദറേ ഇയ്യും ബരും അന്റെ മയ്യത്തായ ബാപ്പ കബറീന്നും ബരും .. ഇല്ലങ്കി സഖാവല്ലാത്ത അണക്ക് ഞമ്മളെ വക ഒരു രക്തസാക്ഷി മണ്ടപം ഇബടത്തെ കവലേലു തന്നെ ഇണ്ടാക്കും..ബെറുതേ മയ്യത്താകാൻ നിക്കണ്ടടാ.."
പോണ പോക്കിക് കുഞ്ഞാപ്പ ഒരു വിരട്ടും കൊടുത്തു.
വെള്ളിയാഴ്ച്ച കൃത്യം മൂന്ന് മണിക്ക് തന്നെ കാദറും നബീസുമ്മയും കാദറിന്റെ രണ്ട് സുഹൃത്തുക്കളും എത്തി . ബാസിമയും കൂടെ മാമ കുഞ്ഞാവയും പാത്തുട്ടി എളേമയും അവിടെ നേരത്തേ എത്തിയിരുന്നു.
"അപ്പോ എല്ലാരും വന്ന സ്തിഥിക്ക് നമക്ക് തൊടങ്ങാം ."
ഒരു സഖാവ് എല്ലാവരേയും വിളിച്ച് കൂട്ടി. ഒരു മേശയുടെ അപ്പുറവും ഇപ്പുറവുമായി എല്ലാവരും ഇരിന്നു. സ.കോയാമുവും മറ്റു മൂന്ന് സഖാക്കളും സംസാരിക്കാനായി ഇരിന്നു.
കാദർ തന്നെയാണു ചർച്ചക്ക് തുടക്കമിട്ടത്.
"ഇതിപ്പൊ ഒരു ചർച്ചടെ ആവിശ്യൊന്നൂല്ല.. ന്റെ ഭാര്യക്ക് ന്റെ കൂടെ താമസിക്കാൻ ഇഷ്ടമുണ്ടെങ്കിൽ വ്ന്നോട്ടെ.. ആരാ അതിനു എതിരു നിന്നത്.. ഞാൻ ന്റെ കൂടെ താമസിപ്പിക്കൂല്ലാന്ന് പറഞ്ഞപോലെയാണല്ലൊ ഈ ചർച്ചൊക്കെ..."
"കാദറേ.. മോനേ.. വല്ലാണ്ട് പൊട്ടൻ കളിക്കരുത്.. അന്റെ കൂടെ ബാസിമാക്ക് താമസിക്കാൻ ഇഷ്ടൊക്കിണ്ട്..അത് അന്റെ കുടീലു ആവില്ലന്നാ ബാസിമ പറേണത്.. "
മറുപടി സ. കോയാമുവാണു കൊടുത്തത് .
"അങ്ങനെ ന്റെ വീട്ടിലു താമസിക്കാത്ത പെണ്ണിനെ ക്ക് വേണ്ട.." (തുടരും )


No comments:
Post a Comment
ഈ നോവലിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കാവുന്നതാണ്