ഒരു വിധേനെ കാർത്തിക ബാസിമയെ കട്ടിലിൽ പിടിച്ച് കിടത്തി .
"ഞാനിപ്പോ വരാ ..ൻറെ ഒരു അയൽവാസി നഴ്സാണ് ...ഞാൻ വിളിച്ചിട്ട് ഓടിവരാം .."
കാർത്തിക നഴ്സിനെ വിളിക്കാൻ ഓടി ....
ബാസിമ കട്ടിലിൽ കിടന്നുകരഞ്ഞു ...എന്തോ അവൾക്ക് ആദ്യപ്രസവത്തിന്റെ വേദനയോ ബുദ്ധിമുട്ടോ വന്നില്ല . അത് കൊണ്ട് തന്നെ ഇത് പ്രസവവ വേദനയല്ലന്നു അവൾ ഉറപ്പിച്ചു .അന്ന് കാദറിന്റെ വീട്ടിൽ നിന്നേറ്റ മർദ്ധനത്തിൽ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് തന്നെ അവൾ ഭയപ്പെട്ടു .
കാർത്തിക നഴ്സിനെയും കൂട്ടി വന്നു .നഴ്സ് ബാസിമയെ പരിശോദിക്കാൻ തുടങ്ങി .നഴ്സ് ആകെ പരിഭ്രമിച്ചു .
"കാർത്തികെ ഇത് സമയായതാ ...എന്താപ്പോ ചെയ്യാ ..."
"നമുക്ക് ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്താലോ ..."
"അത് പറ്റില്ല കാർത്തികേ ...ഇതൊരുപാട് വൈകിയിരിക്കുന്നു ..."
"ഈശ്വരാ ...ഇനിയിപ്പോ എന്താ ചെയ്യാ ..."
"ഒന്നും ചെയ്യാനില്ല ..പ്രസവിക്കാൻ ഈ കുട്ടിക്ക് കഴിഞ്ഞാ രക്ഷപ്പെട്ടു .."
കാർത്തിക ആകെ സങ്കടത്തിലായി ...അവളുടെ ശരീരം വിറക്കാൻ തുടങ്ങി ..കണ്ണുകൾ നിറയാൻ തുടങ്ങി ..
"നീ റ്റെൻഷനടിക്കലെ കാർത്തീ ...ഞാനിനില്ലേ ..നീ പെട്ടന്ന് കുറച്ച് കോട്ടൻ തുണി എടുത്ത് വാ ..."
കരഞ്ഞ് ഞെരിപിരി കൊള്ളുന്ന ബാസിമയുടെ തലയിൽ തടവി നഴ്സ് അവളെ സമാധാനിപ്പിച്ചു .
"ഇത്ര മതിയോ ..."
കാർത്തിക കുറച്ച് തുണിയുമായി ഓടി വന്നു . നഴ്സ് ദൈവത്തോട് പ്രാർഥിച്ച് ബാസിമയുടെ രക്തം കുതിർന്ന മേക്സി അഴിച്ചുമാറ്റി . കാർത്തിക ബാസിമയുടെ അടുത്തിരുന്ന് സമാധാനിപ്പിച്ചു .....കുറച്ച് സമയത്തെ പരിശ്രമം .. വേദന കൊണ്ട് ബാസിമയും ..സമാധാനിപ്പിച്ച് കൊണ്ട് കാർത്തികയും ..സുശ്രൂഷയുമായി നഴ്സും ചെർന്ന് നിന്ന ആ ചെറിയ മുറിയിൽ അവർക്കിടയിലേക്ക് നാലാമത് ഒരു പെണ്ണ്‍ കടന്നു വന്നു ...ബാസിമ രണ്ടാമതൊരു പെണ്‍കു ജന്മം കൊടുത്തു .അവർ ദൈവത്തെ സ്തുദിച്ചു .ആ മുറിയിൽ പിഞ്ചു കുഞ്ഞിൻറെ കരച്ചിൽ മുഴങ്ങി

പിന്നീടുള്ള ദിവസങ്ങൾ കാർത്തിക ബാസിമയെ എല്ലാ വിധത്തിലും പരിപാലിക്കുന്നത് കണ്ടപ്പോൾ കാർത്തിക ഒരു കൂട്ടുകാരിക്കപ്പുറം സഹോദരിയോ അതിനുമപ്പുറം ആരൊക്കെയോ ആണെന്ന് ബാസിമാക്ക് തോന്നിപ്പോയി .
"നീയെന്തിനാ കരയുന്നേ ..."
കുഞ്ഞിന് പാലുകൊടുക്കുമ്പോൾ തേങ്ങുന്ന ശബ്ദം കേട്ട് കാർത്തിക ചോദിച്ചു .
"ഏയ് ഒന്നൂല്ലാ ....ഞാൻ അയാളെ കുറിച്ച് ഓർത്ത്പോയതാ ..അയാളെ പോലെ ഒരാണ് വേറെണ്ടാവോ ..ൻറെ രണ്ട് കുട്ടേളിം പെറുമ്പോ അയാളിന്റെ അട്ത്തില്ല കാർത്തികാ ..."
ഇതും പറഞ്ഞ് ബാസിമ തേങ്ങി തേങ്ങി കരയാൻ തുടങ്ങി ..സമാധാനിപ്പിക്കേണ്ട കാർത്തിക ബാസിമയുടെ വാക്കുകൾ കേട്ട് ഒപ്പം പൊട്ടിക്കരഞ്ഞുപോയി .

No comments:
Post a Comment
ഈ നോവലിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കാവുന്നതാണ്