ബാസിമയെ നാടകീയമായി ഗ്ലൂക്കോസ്സ് കയറ്റി എളേമ മുൻ കൂട്ടി പറഞ്ഞുറപ്പിച്ച ഡോക്ടറുടെ അടുത്തേക്ക് പോയി..
"ബാസിമാക്ക് ക്ഷീണമല്ലാതെ മേറ്റ്ന്തെങ്കിലും തോന്നുന്നുണ്ടോ..? "
ഡോക്ടർ ബാസിമയോട് ചോദിച്ചു.. ബാസിമ ഒന്നും മനസ്സിലാകാതെ ഉണ്ടന്നോ ഇല്ലന്നോ മട്ടിൽ തലയാട്ടി..
"ബാസിമ ഒന്നുകൊണ്ടും പേടിക്കണ്ടാ.. രണ്ട് ദിവസം ഇവടെ റസ്റ്റ് ചെയ്യാം.. ക്ഷീണമൊക്കെ മാറിയിട്ട് വീട്ടിൽ പോകാം..എന്തേ.."
ഡോക്ടറുടെ സംസാരത്തിൽ എന്തോ പന്തികേട് തോന്നിയ ബാസിമ പോകാനായി എഴുന്നേറ്റു.
" ക്ക് പോണം , ൻറെ രണ്ട് കുട്ടികളെ കൊണ്ട് ഇവടെ കെടക്കാനൊന്നും ഞാനില്ല..ഇക്ക് അയിനു മാത്രം വെയ്യായയുമില്ല..."
ഡോക്ടറുടെ സ്വരം മാറി..
"അങ്ങനെയങ്ങ് പോകാൻ പറ്റില്ല ബാസിമ..ഇവടെ അഡ്മിറ്റ് ചൈതാൽപിന്നെ ഡോക്ടറായ ഞാൻ തീരുമാനിക്കും രോഗി എപ്പൊ പോകണമെന്ന്.."
"അയിനിക്ക് അസുഖമൊന്നൂല്ലാ .."
ഡീക്ടർ ഒന്ന് ചിരിച്ചു..
"ഹഹ..ബാസിമ ഈ ഹോസ്പിറ്റലിൽ വരുന്ന എല്ലാവരും അസുഖമില്ലന്നേ പറയൂ.. അത് ഈ അസുഖത്തിൻറെ പ്രത്യേകതയാണു.."
ബാസിമ ഡോർ തുറന്ന് പോകാനൊരുങ്ങിയപ്പോൾ പാത്തുട്ടി എളേമ കൈപിടിച്ചു..
"ഇയ്യെവ്ഡ്ക്കാ പോണത്..ഡോട്ടർ പറഞ്ഞത് കേട്ടില്ലേ.."
ബാസിമ ദേശ്യത്തോടെ എളെമയെ പിടിച്ച് തള്ളി. എളേമയും അടുത്തുള്ള സ്റ്റാൻറും താഴെവീണു. ബാസിമ ഡോർ തുറന്ന് പുറത്ത് കടന്നു . ഡോക്ടർ റ്റേബിളിലിരിന്ന ബെൽ നീട്ടിയടിച്ചു. അപ്പോഴേക്കും രണ്ട് സെക്യൂരിറ്റിക്കാർ ഓടിവന്ന് ബാസിമയെ പിടിച്ചു .കുട്ടികൾ രണ്ടും കരയാൻ തുടങ്ങി..ഡോക്ടർ ഓർഡറിട്ടു,
"ഷോക്ക് റൂം.. "
ബാസിമ ഉറക്കെ കരഞ്ഞു.. അവളെ വലിച്ചിഴച്ച് ഷോക്ക് റൂമിലേക്ക് കൊണ്ട് പോയി.. വാവിട്ട്‌കരഞ്ഞ കുഞ്ഞുങ്ങളെ പാത്തുട്ടി എളേമ തല്ലി . അവരെ അടുത്തുള്ള മുറിയിലേക്ക് തള്ളി വാതിലടച്ചു.. ഷോക്ക് റൂമിൽ നിന്നും ബാസിമയുടെ നിലവിളി ഉയർന്നു..അൽപ സമയത്തിനു ശേഷം അത് നിലച്ചു.
ബാസിമയും രണ്ട് കുഞ്ഞുങ്ങളും മൂന്ന് ആഴ്ച്ച ആ മെന്റൽ ഹോസ്പിറ്റലിൽ അസുഖമില്ലാതെ കിടന്നു..
ഇതിനിടയിൽ പാപ്പയുടെ മകളുടെ വിവാഹപ്പന്തൽ ബാസിമയുടെ വീട്ടുമുറ്റത്തുയർന്നു.. മാമ കുഞ്ഞാവയും പാത്തുട്ടി എളേമയും കൂടി കല്യാണത്തിൻറെ മറവിൽ ഒരു തട്ടിപ്പ് കൂടി നടത്തി.. പാത്തുട്ടി എളേമയുടെ നാട്ടിൽ പോയി ഒരു പാവപ്പെട്ട കുട്ടിയുടെ കല്യാണമാണെന്നും പറഞ്ഞ് ഒരുപാട് പണം പിരിച്ചു. പാപ്പയും മകളും ഇതറിഞ്ഞില്ല..
ബാസിമയുടെ അയൽ വാസികളും നാട്ടുകാരും ബാസിമയെ തിരക്കാൻ തുടങ്ങി. എളേമ ഓരോ കള്ളം പറഞ്ഞ് ഒഴിഞ്ഞു മാറും. സ.കോയാമു സുഖമില്ലാതെ കിടപ്പിലായതും ഇതേ സമയത്ത് തന്നെ..
അത് കൊണ്ട് തന്നെ സ.കോയാമു വിവരങ്ങൾ അറിഞ്ഞില്ല..
പാപ്പാടെ മകളെ കെട്ടുന്നവൻ മലായക്കാരനാണു. കല്യാണത്തിൻറെ തലേദിവസമേ പയ്യൻ എത്തുകയുള്ളു എന്ന് പാപ്പ എളേമയെ അറിയിച്ചു. എളേമ കല്യാണത്തിൻറെ ഒരുക്കങ്ങൾ പൊടിപൊടിച്ചു. പുതുപ്പെണ്ണിനണിയാൻ സ്വർണ്ണം എടുക്കണ്ടന്ന് പാപ്പ പ്പറഞ്ഞു. കല്യാണം കഴിഞ്ഞ് തിരിച്ച് പോകേണ്ടതാണെന്നും പെണ്ണിനു സ്വർണ്ണത്തിൻറെ ആവിശ്യമില്ലന്നും പാപ്പ പറഞ്ഞു. പക്ഷെ എളേമ സമ്മതിച്ചില്ല.
"അതൊന്നും പറഞ്ഞാ പറ്റില്ല പാപ്പ.. ഞമ്മളെ നാട്ടിൽ പെൺ കുട്ടികളെ കല്യാണമൊക്കെ നല്ല സ്വർണ്ണമൊക്കെ ഇട്ട് വേണം.. പാപ്പ പണ്ട് പോയതല്ലേ..അതാ ഇതൊന്നും അറിയാത്തത്. "
എളേമ പറഞ്ഞ് സമ്മതിപ്പിച്ചു. അല്ലെങ്കിൽ കല്യാണത്തിനു കാശ് പിരിച്ചിട്ട് പൊന്നില്ലാതെ പെണ്ണിനെ ഇറക്കിയാൽ നാട്ടുകാരെന്ത് കരുതുമെന്ന പേടി എളേമാക്കുണ്ടായിരുന്നു.
എന്തായാലും സ്വർണ്ണം എടുക്കാൻ പാപ്പ സമ്മതിച്ചില്ല. എന്നാൽ കല്യാണപ്പെണ്ണു സ്വർണ്ണമിട്ട് ഇറങ്ങുന്നതിൽ തനിക്ക് എതിർപ്പില്ലന്നും പാപ്പ അറിയിച്ചു. അങ്ങനെ നാട്ടുകാരുടെ മുന്നിൽ പിടിച്ച് നിൽക്കാൻ എളേമ തൻറെ സ്വർണ്ണവും മകളുടെ സ്വർണ്ണവും തൻറെ ഒന്നുരണ്ട് അയൽ വാസികളുടെ സ്വർണ്ണവും വാങ്ങി ഒരു നൂറുപവൻ ഒപ്പിച്ചു അത് പാപ്പയുടെ മകൾക്ക് കൊടുത്തു.
കല്യാണതലേന്നെത്തി . ആരാവങ്ങളും തിക്കും തിരക്കും. എളേമയും മകളും എല്ലാ കാര്യത്തിനും ഓടി നടന്നു..വരുന്നവർക്ക് മുന്നിൽ ഉത്തരം മുട്ടാതിരിക്കാൻ മാമകുഞാവ ബാസിമയെയും കുട്ടികളെയും കൂട്ടിക്കൊണ്ടുവന്നു...അയൽവാസികൾ പലരും വീട്ടിലുള്ളത് കൊണ്ട് ബാസിമ പ്രതികരിച്ചില്ല ..നീറുന്ന നെഞ്ചോടെ അവൾ അതിനോട് പൊരുത്തപ്പെട്ടു .
ഇരുട്ടിത്തുടങ്ങി.. ട്യൂബ് ലൈറ്റും പലവർണ്ണത്തിലുള്ള മിന്നുന്ന ലൈറ്റും പന്തലിനു പുറത്ത് തെളിഞ്ഞു . ആളുകൾ വന്ന് തുടങ്ങി ...മാമ കുഞ്ഞാവയും പാത്തുട്ടി എളേമയും വരുന്നവരെ സ്വീകരിച്ചു .. പാപ്പയെ എല്ലാവർക്കും പരിജയപ്പെടുത്തി .. കല്യാണപ്പന്തലിൽ ഒപ്പനപ്പാട്ട് മുഴങ്ങി ..അകത്ത് പാത്തുട്ടി എളേമയുടെ മകളും കൂട്ടുകാരികളും പുതുപെണ്ണിനെ നൂറു പവൻ സ്വർണ്ണം ഇട്ട് അണിയിച്ചൊരുക്കി ..കുറച്ച് സമയം പിന്നിട്ടപ്പോൾ ആ കല്യാനത്തിരക്കിനിടയിൽ പാപ്പ യേയും മകളെയും കാണാതായി ...(തുടരും..)

No comments:
Post a Comment
ഈ നോവലിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കാവുന്നതാണ്