Friday, December 27, 2013

ഭാഗം പതിനേഴ്‌ ,

പടച്ചവൻ തുണച്ചു , ബാസിമയും വയറ്റിലുള്ള കുഞ്ഞും രക്ഷപ്പെട്ടു !.
ബാസിമയെ മാമ കുഞ്ഞാവ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി .മകളുമായി കാദർ ആശുപത്രിയിൽ വന്നെങ്കിലും ബാസിമയെ കാണാൻ ആരും സമ്മതിച്ചില്ല .ആശുപത്രിവിട്ട ബാസിമ പിന്നെയും ദിവസങ്ങൾ കുറെ കഴിയേണ്ടിവന്നു എല്ലാത്തിൽനിന്നും ഒന്ന് മോചിതയാകാൻ.
                        ഒന്ന് രണ്ട് മാസങ്ങൾ ബാസിമ മാമ കുഞ്ഞാവയുടെ വീട്ടിൽ കഴിഞ്ഞപ്പോൾ അമ്മായിയുടെ മുഖം കറക്കാൻ തുടങ്ങി . ബാസിമ ആ വീട്ടിൽ ഒരു വേലക്കാരിയെ പോലെയായി .ബാസിമാക്ക് ആ വീട്ടിൽ സ്വസ്ഥത നഷ്ടപ്പെട്ടുതുടങ്ങി . അതിന് മറ്റൊരു കാരണം കൂടിയുണ്ട് .മാമ കുഞ്ഞാവ അത്യാവിശ്യം മദ്യപിക്കുന്ന ആളായിരുന്നു .അമ്മായിയും മാമയും തമ്മിൽ അതിൻറെ പേരിൽ മിക്കദിവസങ്ങളിലും തല്ലായിരുന്നു .കള്ളുകുടിച്ചാൽ പിന്നെ ഭക്ഷണം എടുത്തുകൊടുക്കാനും മറ്റും അമ്മായിയെ കിട്ടാറില്ല .കുഞ്ഞാവ തൻറെ മാമയല്ലേ ,താൻ ആവീട്ടിൽ ഒരു അഭയാർഥിയല്ലേ എന്ന് കരുതി ബാസിമ മാമയുടെ കാര്യങ്ങൾ നോക്കും .അത് പിന്നെ പിന്നെ അമ്മായിയെ ചോടുപ്പിക്കാൻ തുടങ്ങി .ബാസിമ പിന്നെ ചെയ്യുന്നതിലെല്ലാം കുറ്റം കണ്ടെത്തി വഴക്കുപറയാനും തുടങ്ങി .എല്ലാം ബാസിമ സഹിച്ചു .എന്ത് കൊണ്ടും കാദറിന്റെ വീടിനേക്കാൾ നല്ലതെന്ന് കരുതി അവൾ സമാധാനിച്ചു .
                              നല്ല മഴയുള്ള ഒരു രാത്രി ,നേരം ഒരുപാട് ഇരുട്ടിയിരിന്നു . ഒരു കുടയും ചൂടിക്കൊണ്ട് സ.കോയാമു ആ വീട്ടിലേക്ക് ബാസിമയെ കാണാൻ വന്നു .കതക് മുട്ടുന്ന ശബ്ദം കേട്ട കുഞ്ഞാവയും അമ്മായിയും ഉറക്കത്തിൽ നിന്നെണീട്ടു .ആരാ ഈനേരത്തെന്നറിയാതെ അവർ കതക് തുറന്നു .ബാസിമ ഉറങ്ങിയിട്ടില്ലായിരുന്നു .ഒരു ജനൽപാളി തുറന്ന് വെച്ച് പുറത്തെ കോരിച്ചൊരിയുന്ന മഴയും ആ മഴക്ക് ഭംഗിയേകി വെളിച്ചം വിതറുന്ന മിന്നലും കണ്ട് അവൾ എല്ലാം മറന്ന് ആസ്വതിച്ച് കിടക്കുന്നുണ്ടായിരുന്നു .സ.കോയാമു വന്നതും പോയതും ബാസിമ അറിഞ്ഞില്ല .
കാലത്ത് കുഞ്ഞിനെ കാലിൽ കിടത്തി ബാസിമ ആഹാരം കൊടുക്കുമ്പോൾ മാമ കുഞ്ഞാവ വന്ന് അടുത്ത് ഒരു കസേരയിൽ വന്നിരിന്നു .
"മോളെന്താ ഒന്നും കയിക്ക്ണ് ല്ലേ ...."
"ഓൾക്ക് വല്യ വാശിയാ മാമാ ... "
"അണക്ക് വീട്ടിൽ പോണ്ടേ ..."
പെട്ടന്ന് മാമ അത് പറഞ്ഞപ്പോൾ ബാസിമയുടെ കണ്ണുകൾ നിറഞ്ഞു .
"ങ്ങക്കും ന്നെ മടുത്തൂലേ ...."


"ഏയ്‌ ഇല്ല ..മോളങ്ങനെ പറയല്ലേ ..... മോളിബടെ എത്രവേണേലും നിന്നോ ...അതല്ല മാമ പറഞ്ഞെ ....ഇന്നലെ സ.കോയമു വന്നിരിന്നു .അന്നെ അങ്ങോട്ടേക്ക് കൂട്ടികൊണ്ടോരാൻ പറഞ്ഞു .."
"എപ്പോ വന്ന് ...ഞാനറിഞ്ഞില്ലല്ലോ ...എന്തേ കാര്യം ....?"
ബാസിമയുടെ മുഖം വിളറി ..
"മോള് ബേജാറാവേണ്ടാ ....ഇന്നലെ അന്തിക്കാ ഓല് വന്നത് ... നമക്ക് അവടൊന്നു പോകാ ....കുട്ടിക്ക് കൊട്ത്ത് കയിഞ്ഞാ യ്യ് വേഗം റെഡിയാവ് ..."
ബാസിമ പെട്ടന്ന് തന്നെ കാര്യങ്ങളൊക്കെ ചെയ്ത് തീർത്ത് മാമ കുഞ്ഞാവയുടെ കൂടെ പുറപ്പെട്ടു .
ബാസിമയുടെ വാടക വീട്ടിൽ സഹോദരങ്ങളും അവർക്ക് കൂട്ടായി സ.കോയാമുവും താമസിക്കുന്നുണ്ട് .അതിൽ ബുഷറ അനാദാലയത്തിൽ തന്നെ . ബാസിമയെ കണ്ടപാടെ സ.കോയാമു വേഗം വീടിൻറെ പടിയിറങ്ങി അവളുടെ അടുത്തേക്ക് ഓടി ച്ചെന്നു ...
"മോളെ യ്യ റിഞ്ഞില്ലേ ..."
"ഇല്ലാ ...എന്താ കാര്യം ...ആരും ഒന്നും ന്നോട് പറേണ് ല്ലാ ......"
"അപ്പൊ യ്യ് പറഞ്ഞില്ലേ  കുഞാവാ ..."
സ.കോയാമു കുഞ്ഞാവയോട്‌ ഒരു നെടുനിശ്വാസം വിട്ട്കൊണ്ട് ചോദിച്ചു ..
"എന്താണ്ടായേ ...ങ്ങലൊന്നു പറയ്യ് ........"
ബാസിമയുടെ മുഖം ആകെ ചുവന്നു .
"ഒന്നൂല്ല ബാസിമ ...യ്യ് ബേജാറാവേണ്ട ...കാദറിനു ഇന്നലെ ഒരു അപകടം പറ്റി ..എന്തൊക്കായാലും അൻറെ മോളെ വാപ്പല്ലേ ..."
ബാസിമ ഒന്നും മിണ്ടിയില്ല .അവൾ വീടിൻറെ ചവിട്ടിൽ പടിയിൽ മുഖത്ത്കൈ ചേർത്ത് വെച്ച് തല താഴ്ത്തിയിരിന്നു . സ.കോയാമും കുഞ്ഞാവയും ബാസിമയുടെ അടുത്ത് ചെന്നു .
"മോളെ യ്യൊന്നും പറഞ്ഞില്ല ...യ്യ് സങ്കടപ്പെടണ്ട ...ഞമ്മക്ക് അവടെ വരെ ഒന്ന് പോകാ ..ഓനിപ്പോഴും അൻറെ മാപ്ലല്ലേ ..."
ബാസിമ പതിയെ തലയുയർത്തി .അവളുടെ കണ്ണുകൾ നിറഞ്ഞിരിന്നു .
"ന്താ ണ്ടായേ മാമ ....അയാൾ മരിക്കോ ...? "    
                                                                                                 (തുടരും )











1 comment:

  1. ഈ ബ്ലോഗില്‍ ആദ്യമാണ്.നോവല്‍ ആദ്യം മുതല്‍ വായിച്ചു തുടങ്ങാം

    ReplyDelete

ഈ നോവലിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കാവുന്നതാണ്