ആരോ കതക് മുട്ടുന്ന ശബ്ദം കേട്ട് ജാഫർ ഞെട്ടിയുണർന്നു ...!!
ഒരു പ്രഭാതത്തിനുകൂടി ഭൂമി സാക്ഷ്യം വഹിച്ചിരിക്കുന്നു . ഈ പ്രഭാതത്തിൽ ചേതനയറ്റു കിടക്കേണ്ട തൻറെ ശരീരത്തിൽ ജീവൻ തുടിക്കുന്നു . രാത്രിയിലെ ഭക്ഷണ പൊതിയിൽ ഉറുമ്പരിച്ച് തുടങ്ങിയിരിക്കുന്നു . തൊട്ടടുത്തിരിക്കുന്ന വിഷക്കുപ്പി തന്നോട് പരിഭവം നടിക്കുന്നത് പോലെ അവനു തോന്നി . തൻറെ ആയുസ്സിൻറെ കണക്കുപുസ്തകത്തിൽ ദൈവം ഒരേട് കൂടി ബാക്കിവെച്ചിരിക്കുന്നു .
കതകിൽ മുട്ടുന്ന ശബ്ദം ഉയർന്നു വന്നു .തിടുക്കത്തിൽ വിഷക്കുപ്പിയും മരണക്കുറിപ്പും ബാഗിൽ തിരുകികയറ്റി ജാഫർ വാതിൽ തുറന്നു . ഒരു കപ്പ് ചായയും ഒരു മലയാള പത്രവും പിടിച്ച് റൂം ബോയ് നാരായണൻകുട്ടി വെളുക്കെ ചിരിച്ച് നിൽക്കുന്നു .
"ആശാൻ എണീറ്റുള്ളൂ ....? "
പത്രവും ചായയും ജാഫറിനു നേരെ നീട്ടി നാരായണൻകുട്ടി ചോദിച്ചു .
"ങ്ഹും .., അല്ലാ ഞാൻ ചായയും പത്രവുമൊന്നും പറഞ്ഞില്ലല്ലോ ..."
ജാഫർ നെറ്റി ചുളുക്കികൊണ്ട് പറഞ്ഞു .
"ചായ ഞാൻ ആശാനായിട്ട് കൊണ്ടുവന്നതാ ...എന്തോ ഒരടുപ്പം ആശാനോട് തോന്നി ...ആശാൻ പിന്നെ വായിക്കണ കൂട്ടത്തിലായ കാരണം ഒരു പത്രവും കൂടി കരുതി .."
ഒരു ചെറു പുഞ്ചിരിയോടെ ജാഫർ പത്രവും ചായയും വാങ്ങി ടേബിളിൽ കൊണ്ടുവെച്ച് ഷർട്ടിന്റെ പോക്കറ്റിൽ നിന്നും പത്ത് രൂപയെടുത്ത് നാരായണൻ കുട്ടിക്ക് കൊടുത്തു .
"ന്തെങ്കിലും ആവിശ്യണ്ടങ്കി വിളിക്കണട്ടാ ..."
രൂപ വാങ്ങി പോക്കറ്റിൽ തിരുകി ഒന്ന് കണ്ണിറുക്കി കാണിച്ച് കൊണ്ട് നാരായണൻ കുട്ടി പറഞ്ഞു .ജാഫർ മറുപടിയെന്നോണം ഒന്ന് തലയാട്ടുക മാത്രം ചെയ്തു .
ഉറുമ്പരിച്ച ഭക്ഷണപ്പൊതിയെടുത്ത് ലോഡ്ജിന്റെ പുറകിലെ ചെറിയ പൊന്തക്കാട്ടിലേക്ക് ജനൽവഴി അവൻ എറിഞ്ഞു .മനസ്സ് കൊണ്ടും ശരീരം കൊണ്ടും അവൻ ഒരു പോലെ ക്ഷീണിതനായിരുന്നു .
ബാഗിൽ നിന്നും തൻറെ മരണക്കുറിപ്പെടുത്ത് അവൻ ഒന്ന് കണ്ണോടിച്ചു .വായനക്കിടെ തനിക്ക് ജീവിതത്തിൽ മറക്കാൻ കഴിയാത്ത മുഖങ്ങളിൽ പ്രധാനപ്പെട്ട ചില മുഖങ്ങൾ അവൻറെ മനസ്സിലേക്ക് ഓടിയെത്തി .
ജീവിതത്തിൻറെ പക്വതയിലേക്ക് എത്തും മുമ്പ് കൗമാരത്തിലേക്കുള്ള കാൽവെപ്പിൽ അറിയാതെ തൻറെ മനസ്സ് കൊതിച്ച 'മീറ ' എന്ന കൊച്ചു സുന്ദരിയും , ഒരിക്കൽ പോലും തൻറെ മനസ്സിൽ പ്രണയത്തിൻറെ ഒരംശം പോലും തോന്നാതെ എന്നും ഒരു കൂട്ടുകാരിയുടെ പാദയോരത്ത് നിലകൊണ്ട 'സബീനയും ' മനസ്സിൽ വിവാഹത്തിൻറെ ചിന്തകൾ കാലം തിരിതെളിയിച്ചപ്പോൾ ആദ്യമായി തൻറെ ഭാര്യയാകാൻ മനസ്സ് കൊണ്ട് തിരഞ്ഞെടുത്ത 'റഹ്മത്തും 'എന്നും തന്നെ പിൻതുടർന്ന മുഖങ്ങളായിരുന്നു എന്ന് ഒരു നിമിഷം അവൻ ചിന്തിച്ചുപോയി . ഒരു പക്ഷെ വിധി തനിക്ക് വെച്ച്നീട്ടിയ ഒരു ദിവസത്തെ ആയുസ്സ് ഈ പൂക്കളോട് യാത്രപറയാനാകുമെന്ന് അവൻ ഉറച്ച് വിശ്വസിച്ചു .
മരണം അവസാന നാഴികയിലെത്തി നിൽക്കുമ്പോഴും മീറയോടുള്ള അടങ്ങാത്ത പ്രണയവും ,കൈയെത്തും ദൂരത്ത് നിന്നും പിടിവിട്ട്പോയ റഹ്മത്തിനോടുള്ള നിരാശയും ,സബീനയോടുള്ള സ്നേഹവും ,തസ്നിയോടുള്ള വെറുപ്പും ,തൻറെ കൊള്ളരുതാത്തത് കൊണ്ട് മാത്രം വിവാഹം മുടങ്ങിപ്പോയ തൻറെ അമ്മാവൻറെ മകൾ 'മുഫ്സിന 'യോടുള സഹതാപവും അവൻറെ മനസ്സിൻറെ ആഴിയിൽ അലയടിച്ച് കൊണ്ടിരുന്നു .
ചൂടാറിയ ചായ ഒറ്റവലിക്ക് കുടിച്ച് തീർത്ത് ജാഫർ തൻറെ മരണക്കുറിപ്പ് മടക്കി ഒരു പുസ്തകത്തിനുള്ളിലെക്ക് തിരുകി വെച്ചു .തൻറെ മരണക്കുറിപ്പ് പേറുന്ന പുസ്തകം ഒന്ന് ശ്രദ്ധിച്ചു .തകഴിയുടെ 'രണ്ടിടങ്ങഴി' . അത് മനസ്സിൽ കുറിച്ചിട്ട് തൻറെ ശരീരത്തെയും മനസ്സിനെയും ഒരു യാത്രക്കായി അവൻ സജ്ജമാക്കി .
"നാരായണൻ കുട്ടീ ...."
മനസ്സിൽ നിന്നും ഇനിയും കൂടൊഴിഞ്ഞിട്ടില്ലാത്ത ചില വാനമ്പാടികളെ തേടിയുള്ള യാത്രക്ക് തയ്യാറെടുത്ത് ശരവണ ലോഡ്ജിന്റെ പടിയിറങ്ങുമ്പോൾ അപ്പുറത്ത് ചെടികൾ നനച്ച് കൊണ്ടിരുന്ന നാരായണൻ കുട്ടിയെ ജാഫർ വിളിച്ചു .
"ഇതെങ്ങ്ടാ ആശാനേ ....പോവ്വാണോ ...? "
"ഇല്ല , ഞാൻ തിരിച്ച് വരും ..എനിക്ക് തിരിച്ച് വന്നല്ലേ പറ്റൂ ..."
ജാഫർ എന്തോ അർത്ഥം വെച്ചുപറഞ്ഞു .പക്ഷെ അത് നാരായണൻ കുട്ടിക്ക് മനസ്സിലായില്ല .
"എനിക്കൊരു ഓട്ടോ കിട്ടണല്ലോ ...."
"എങ്ങട്ട് പോവ്വാനാ ...?"
നാരായണൻ കുട്ടി ടാപ്പ് പൂട്ടി ജാഫറിൻറെ അടുത്തേക്ക് ചെന്നു .
"ടൗണിലേക്ക് ...എനിക്കൊന്ന് ബസ്റ്റാന്റിലെത്തണം ."
നാരായണൻ കുട്ടി കേട്ടപാടെ റോഡിനരികിലേക്ക് ഇറങ്ങിനിന്ന് തലവെട്ടിച്ച് അങ്ങോട്ടുമിങ്ങോട്ടും നോക്കാൻ തുടങ്ങി . ഓട്ടോ കാണാതാവുമ്പോൾ നാരായണൻ കുട്ടി ഒരു നിരാശ ഭാവത്തോടെ ജാഫറിനെ നോക്കും ..പിന്നെ ചെറുതായൊന്നു പുഞ്ചിരിക്കും ..റോഡരികിൽ ചീറിപ്പായുന്ന വാഹനങ്ങളുടെ പുകയും പൊടിയും ശ്വസിച്ച് അൽപം നേരം നാരാരായണൻ കുട്ടി അങ്ങനെ നിന്നു . അധികം താമസിയാതെ നാരായണൻ കുട്ടിയുടെ കാത്ത് നിൽപ്പിന് ഫലമുണ്ടായി . ഒരു പുതുപെണ്ണിനെ അണിയിച്ചൊരുക്കിയ ചേലിൽ ഒരു ഓട്ടോ വന്നുനിന്നു . ഓട്ടോയിലെ വലിയ ബോക്സിൽ നിന്നും ഇടിമുഴക്കം പോലെ 'ബുംബും 'എന്ന ശബ്ദം പുറത്തേക്ക് തെറിച്ച് വീണുകൊണ്ടിരുന്നു .വളരെ ചെറിയ ശബ്ദത്തിൽ പാട്ടും കേൾക്കാമായിരുന്നു .
ജാഫർ ഓട്ടോയിൽ കയറിയപ്പോൾ ഓട്ടോകാരൻ പാട്ടിൻറെ ശബ്ദം അൽപം കുറച്ചു . അതോടൊപ്പം ഇടിമുഴക്കവും കുറഞ്ഞു ..ഓട്ടോ പാട്ടിൻറെ താളത്തിനൊത്ത് കുലുങ്ങി കുലുങ്ങി ബസ്റ്റാന്റിലെക്ക് കുതിച്ചു .\
ബസ്റ്റാന്റിലെ തിക്കുംതിരക്കും ശബ്ദകോലാഹലങ്ങളും
ജാഫറിനു എന്നും മനസ്സ് മടുപ്പിക്കുന്നവയായിരുന്നു . നാടിൻറെ നനാഭാഗത്തെക്കുള്ള ബസ്സുകൾ മുക്കിയും മുരണ്ടും ഹോണടിച്ചും പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു . യാത്രക്കാർ ധൃതിപിടിച്ച് തങ്ങളെ ലക്ഷ്യത്തിലെത്തിക്കാനുള്ള ബസ്സുകളെ തിരഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും പരക്കം പായുന്നു . ചിലർ ലിമിറ്റടും ,ഫാസ്റ്റും ,സൂപ്പർ ഫാസ്റ്റും തിരഞ്ഞ് നടക്കുന്നു . എല്ലാവർക്കും എത്രയും പെട്ടന്ന് ലക്ഷ്യത്തിലെത്തണം . എന്തിനായിരിക്കും മനുഷ്യർ ഇങ്ങനെ തിടുക്കം കൂട്ടുന്നത് ..ജാഫർ ഒരു നിമിഷം ചിന്തിച്ചു .
അന്ധനായഒരു ലോട്ടറി വിൽപ്പനക്കാരനും ,ഇഞ്ചിമുട്ടായിക്കാരനും ,കപ്പലണ്ടി കച്ചവടക്കാരനും തൻറെ ചെറിയ കൈകളിലും പോക്കറ്റുകളിലും പല നിറത്തിലുള്ള പേനകൾ കുത്തിനിറച്ച് വിൽപ്പന നടത്തുന്ന ഒരു തമിഴൻ പയ്യനും അങ്ങനെയങ്ങനെ ഒരുപാട് ദരിദ്രവർഗ്ഗങ്ങൾ തിരക്കുപിടിച്ച യാത്രക്കാരുടെ ഇടയിൽ ഒരു തിടുക്കവും കൂടാതെ ഓരോരുത്തരുടെ അരികിലെത്തി അപേക്ഷയുടെ ഭാഷയിൽ കണ്ണുകളിൽ ദയനീയ ഭാവം കലർത്തി കച്ചവടം നടത്തുന്നു . അവർക്ക് മാത്രം ഒരു തിടുക്കവും കാണാനില്ലായിരുന്നു . ദാരിദ്ര്യവും കഷ്ടപ്പാടും അവർ നടന്നുനീങ്ങുന്ന പാദയോരങ്ങളാകുമ്പോൾ അരച്ചാണ്‍ വയറിൻറെ വിശപ്പടക്കൽ അവരുടെ ലക്ഷ്യമായി മാറുന്നു . അരച്ചാണ്‍ വയറിനു എന്തിനു ഇത്ര തിടുക്കം കൂട്ടണമെന്ന് ഒരു പക്ഷെ അവർ കണക്ക് കൂട്ടുന്നുണ്ടാകാം .
ജാഫർ പ്ലാറ്റ്ഫോമിലേക്ക് കയറിനിന്ന് തിരക്ക് പിടിച്ച ബസ്റ്റാന്റിലേക്കും നോക്കി അൽപം നേരം എന്തോ ചിന്തിച്ച് നിന്നു .
'ഞാൻ എത്രയോ തവണ ഈ ബസ്റ്റാന്റിൽ ഇതേ പ്ലാറ്റ്ഫോഫിൽ നിന്നിട്ടുണ്ട് .അന്ന് ...എൻറെ മീറയുടെ വരവും കാത്ത് ...അവൾ ബസ്സ് കയറി പോകും വരെ ...അവളറിയാതെ അവളെ നോക്കി എത്രയോ ദിനങ്ങൾ ഞാൻ ഇവിടെ വന്ന് നിന്നിട്ടുണ്ട് ...എല്ലാം ഓർമ്മകളിലെ ചില വസന്തകാലം പോലെ തോന്നുന്നു .
കാണുന്ന കാഴ്ച്ചകളുടെ തിക്കുംതിരക്കിനേക്കാൾ അലങ്കോലമായിരുന്നു കാതുകളിൽ വന്നടിക്കുന്ന ശബ്ദകോലാഹലങ്ങൾ . അധികം സമയം അവിടെ നിൽക്കാൻ അവൻറെ മനസ്സ് അനുവദിച്ചില്ല .മീറയുടെ ഓർമ്മകൾ അവനെ അത്രക്കും പിറകോട്ടു വലിക്കുന്നുണ്ടായിരുന്നു .
മീറയുടെ നാടായ കരിക്കാനക്കടവിൻറെ ബോർഡ് വെച്ച ബസ്സും കാത്ത് കുറച്ച് സമയം ജാഫർ അവിടെ നിന്നു . കാത്ത് നിന്ന് മടുത്തപ്പോൾ അടുത്തുള്ള കോമള ഹോട്ടലിൽ നിന്നും പ്രാതൽ കഴിച്ചിട്ടാകാം യാത്ര എന്ന് അവൻ തീരുമാനിച്ചു . പ്രാതൽ കഴിഞ്ഞിട്ടും ബസ്സ് കാണാതെ ഇനിയെന്ത് ചെയ്യുമെന്ന് ചിന്തിച്ച് നിൽക്കുമ്പോഴാണ് അപ്പുറത്ത് സിനിമാ പോസ്റ്ററും മറ്റു പരസ്യങ്ങളും പതിച്ച ചുമരിൽ കൈകുത്തി ഒരു മുറിബീഡിയും വലിച്ച് ഒരു കിളവൻ നിൽക്കുന്നത് ജാഫറിൻറെ ശ്രദ്ധയിൽ പെട്ടത് .ആ കിളവന്റെ നോട്ടം മുഴുവൻ സ്ത്രീകൾക്കായുള്ള മൂത്രപ്പുരയുടെ ഭാഗത്തേക്കായിരുന്നു . മൂത്രപ്പുരക്ക് മുന്നിൽ ചില്ലറ വാങ്ങാൻ ഒരു കൊമ്പൻമീശക്കാരൻ ഇരിപ്പുണ്ടായിരുന്നു .ആ കൊമ്പൻമീശക്കാരനെയും നോക്കി കിളവൻ കണ്ണിറുക്കി എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു .ജാഫർ കിളവന്റെ അടുത്ത് ചെന്ന് പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.
"കരിക്കാനക്കടവിലേക്കുള്ള ബസ്സ് പോയോ ...? "
കിളവൻ തൻറെ മൂക്കിലൂടെയും വായിലൂടെയും പുക തള്ളിവിട്ടു നിന്നു എന്നല്ലാതെ ജാഫറിനു മറുപടി ഒന്നും കിട്ടിയില്ല . ജാഫർ ഒന്നുകൂടി അടുത്തേക്ക് ചേർന്ന് നിന്ന് അൽപം ശബ്ദം ഉയർത്തി ചോദിച്ചു .
"കരിക്കാനക്കടവിലേക്ക് ഇപ്പൊ ബസ്സുണ്ടോ ..? "
ബീഡിയുടെ അവസാന പുകയും പുറംതള്ളികൊണ്ട് കിളവൻ ബസ്സ് ഇപ്പൊ വരും എന്ന മട്ടിൽ തൻറെ ചുള്ളിവിരൽ ഒന്ന് പൊക്കികാണിച്ചു . ഒരു ചെറിയ നെടുവീർപ്പോടെ ജാഫർ ബസ്സിനായി കാത്ത്നിന്നു .
അടുത്തുള്ള ഇരിപ്പിടങ്ങളിലേക്കൊന്നു ജാഫർ കണ്ണോടിച്ചു .എല്ലാത്തിലും ആളുകൾ ഇരിപ്പുറപ്പിച്ചിരുന്നു .
സ്റ്റാന്റിന്റെ വലത്തെ അറ്റത്തുള്ള കൂൾബാറിനു മുന്നിലാണ് കരിക്കാനക്കടവിലേക്കും മറ്റു ഉൾപ്രദേശങ്ങളിലേക്കുമുള്ള ബസ്സുകൾ നിർത്തിയിടാറുള്ളത് . ജാഫർ കൂൾബാറിനടുത്തേക്ക് നടന്നു . കൂൾബാറിനു മുന്നിൽ ഒരു ചരടിൽ തൂക്കിയിട്ടിരിക്കുന്ന പുസ്തകങ്ങളിൽ നിന്നും ഇന്ത്യാടു ഡേ എന്ന പുസ്തകം എടുത്ത് മറിച്ച് നോക്കി .
"ചേട്ടാ വാങ്ങുന്നുണ്ടെങ്കി നോക്യാമതി ..."
കൂൾബാറിനുള്ളിൽ നിന്നിരുന്ന ചെറിയ പയ്യൻ ജാഫറിനെ വിലക്കി . ഈ ചെറിയ പയ്യനാണോ ഇതിൻറെ നടത്തിപ്പുകാരൻ എന്ന ആശ്ചര്യത്തോടെ ജാഫർ അവനെ ഒന്ന് നോക്കി .പിന്നെ പോക്കറ്റിൽ നിന്നും കാശെടുത്ത് പയ്യന് നേരെ നീട്ടി .
"ഇവടെ ഇതൊരു പതിവാ ചേട്ടാ ...ബസ്സ് വരണത് വരെ ബുക്കെടുത്ത് മറിച്ച് നോക്കും ..ബസ്സ് വന്നാൽ പിന്നെ ബുക്ക് വേണ്ടാന്നും പറഞ്ഞ് തിരിച്ച് തരും ..അത് കൊണ്ട് പറഞ്ഞതാ .."
പണം വാങ്ങി പെട്ടിയിലിടുമ്പോൾ പയ്യൻ പറഞ്ഞു . ജാഫർ ഒന്ന് ചിരിച്ച് പ്ലാറ്റ്ഫോമിലേക്ക് നടന്ന് കയറി . അവിടെ ഒരു ഇരിപ്പിടം കാലിയായിട്ടുണ്ടായിരുന്നു . ജാഫർ പെട്ടന്ന് തന്നെ ഇരിപ്പിടത്തിനടുത്തേക്ക് ചെന്നു . ഇരിപ്പിടത്തിൽ ആരോ മുറുക്കാൻ തിന്ന് തുപ്പിയ ചുവന്ന കറ പറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു . ഇന്ത്യാടു ഡേ യുടെ പുറം ചെട്ട കീറി ഇരിപ്പിടത്തിൽ വിരിച്ച് കാലുകളിൽ കൈമുട്ടുകൾ ചേർത്ത് വെച്ച് അൽപം മുന്നോട്ട് ചാഞ്ഞ് ഇരിപ്പിടത്തിൽ ഇരിപ്പുറപ്പിച്ചു . പുസ്തകം മറിച്ച് ഒന്ന് ഓടിച്ചു വായിച്ചു . മാറുന്ന ഇന്ത്യയെ കുറിച്ച് താനെന്തിനു അറിയണമെന്ന് അവൻ ചിന്തിച്ചു. മനസ്സ് കൊണ്ട് ഈ ലോകത്തോട് വിടപറഞ്ഞ തനിക്ക് എന്ത് ഇന്ത്യ എന്ത് ലോകം ..ഈ ശരീരത്തിൽ ജീവൻ തുടിക്കുന്നു എന്ന് മാത്രം .കുറച്ച് മണിക്കൂറുകൾ കഴിഞ്ഞാൽ ആ ജീവനും നിശ്ചലം .......
അൽപം കഴിഞ്ഞപ്പോൾ കിഷോർ എന്ന ഒരു ചെറിയ ബസ്സ് കരിക്കാനക്കടവിലേക്ക് പോകേണ്ട ഭാഗത്ത് വന്ന് നിന്നു . എവിടെ നിന്നോ കുറച്ചാളുകൾ ആ ബസ്സിനരികിലേക്ക് ഓടിയടുത്തു .എല്ലാവരും സീറ്റിൽ കയറിപ്പറ്റാനുള്ള ബദ്ധപ്പാടിലാണ് .
കിഷോർ എന്ന ആ ചെറിയ ബസ്സ് കണ്ടപ്പോൾ തന്നെ ജാഫറിൻറെ ശരീരമാസകലം കോരിത്തരിച്ചു . അവൻ പെട്ടന്ന് തന്നെ ബസ്സിലേക്ക് ഓടി ക്കയറി .ഒരു വിധത്തിൽ ഒരു സീറ്റിൽ ഇരിപ്പുറപ്പിച്ചു .
'വർഷങ്ങൾക്ക് മുമ്പ് എൻറെ മീറ സഞ്ചരിച്ചിരുന്ന ബസ്സാണല്ലോ ഇത് ...'
അവൻറെ ഉള്ളൊന്നു പിടച്ചു .
'എനിക്ക് മീറയോടുള്ള സ്നേഹത്തിനു എത്രയോ തവണ ഈ ബസ്സ് സാക്ഷ്യം വഹിച്ചിരിക്കുന്നു .ഈ ബസ്സിൽ കയറി ഒരു വാനമ്പാടിയെ പോലെ അവൾ പാറിപ്പറന്നു പോകുന്നത് ഞാൻ എത്രയോ നോക്കി നിന്നിട്ടുണ്ട് .ഒരിക്കൽ പോലും അവളെന്നെ തിരിഞ്ഞു നോക്കിയിട്ടില്ല . ഈ സ്റ്റാന്റിൽ ഒരനാഥനെ പോലെ ഞാൻ എത്രയോ നിന്നിരിക്കുന്നു ...ഇതും ഒരു നിമിത്തമായിരിക്കും ..അവസാനമായി എൻറെ മീറയെ കാണാൻ പോകുമ്പോൾ അവളുടെ ഓർമ്മകൾ ഉറങ്ങുന്ന ഈ ബസ്സിൽ തന്നെ യാത്ര ചെയ്യാൻ ...'
"ഹലോ ടിക്കറ്റ് ടിക്കറ്റ് ..."
കണ്ടക്ടറുടെ ശബ്ദം കേട്ട് ജാഫറൊന്നു ഞെട്ടി .പോക്കറ്റിൽ നിന്നും പൈസ എടുത്ത് കണ്ടക്ടർക്ക് നേരെ നീട്ടി .
"ഒരു കരിക്കാനക്കടവ് .."
ബാക്കികിട്ടിയ ചില്ലറയും ടിക്കറ്റും അവൻ പോക്കറ്റിൽ തിരുകി കയറ്റുമ്പോൾ കിഷോർ ബസ്സ് സ്റ്റാന്റ് വിട്ടിരുന്നു .
പായുന്ന ബസ്സിനു വിപരീതമായി വഴിയോരത്തെ തെങ്ങിൻ തോപ്പുകളും തണൽ മരങ്ങളും പുൽമേടുകളും എല്ലാം പിറകോട്ടു പായുന്ന കൗതുക പ്രതിഭാസത്തെ തൻറെ ബാല്യകാലത്തിലെ യാത്രകളെന്നോണം ഒരു കൊച്ചുകുട്ടിയെ പോലെ ജാഫർ നോക്കിയിരുന്നു .
ഓർമ്മകൾ എന്നും പിറകോട്ടു പായുന്ന പ്രതിഭാസമാണല്ലോ
..ജീവിതം മുന്നോട്ടുപോകുമ്പോൾ ഓർമ്മകൾ പിറകോട്ടു പായുന്നു ..പക്ഷെ തൻറെ ജീവിതം സ്റ്റേഷനിൽ എത്തിച്ചേരാനായ തീവണ്ടിയെ പോലെയാണന്നു അവനറിയാം ..എന്നാൽ ഓർമ്മകൾ അതിവേഗതയിൽ പിറകോട്ടു പായുന്നത് പോലെ അവനു തോന്നി ....
"സഞ്ചരിക്കാൻ ഇനി കുറച്ച് ദൂരം മാത്രം ...ഓർമ്മകളിൽ ഒരുപാട് കാര്യങ്ങളും ...പക്ഷെ , ഓർത്ത് വെക്കാൻ ഒരൽപം ആയുസ്സ് മാത്രം ...."
ആരോടെന്നില്ലാതെ ജാഫർ പിറുപിറുത്തു .......
സീറ്റിൽ ചാരിയിരിന്നു അവൻ ഒന്ന് കണ്ണടച്ചു ...മീറയുടെ ഓർമ്മകളുടെ ലോകത്തേക്ക് ഒരു പ്രയാണം ...... (തുടരും ..)

No comments:
Post a Comment
ഈ നോവലിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കാവുന്നതാണ്